തിരുവനന്തപുരം: പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതിക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തേരേസ ജോണിനെതിരെ നടപടിയെന്ന് സൂചന. നിലവിലെ വുമണ്‍ എസ്പി സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റാനും പകരം നിയമനം നല്‍കാതിരിക്കാനുമാണ് നീക്കം.
സിപിഎമ്മിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണിത്. എന്നാല്‍, നടപടി താക്കീതില്‍ ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ഉന്നതരുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുന്നുണ്ട്. ചൈത്രയുടെ നടപടിയില്‍ തെറ്റില്ലെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ചൈത്ര കോടതിയില്‍ സമര്‍പ്പിച്ച സെര്‍ച്ച് ലിസ്റ്റിലും മെമ്മോയിലും പിഴവുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍.
യഥാര്‍ഥ സാക്ഷികളെ ഉള്‍പ്പെടുത്തുന്നതിന് പകരം പോലീസുകാരെ സാക്ഷികളാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉന്നയിക്കുന്ന ആക്ഷേപം. ഇതുമായി കോടതിയെ സമീപിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
















