കൊച്ചി : ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് നല്‍കിവരുന്ന വെന്റിലേറ്റര്‍ സഹായം നീക്കം ചെയ്തു.
എന്നാല്‍ അടുത്തം, 24 മണിക്കൂര്‍ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായി കിടത്തും. സിനിമയുടെ ഡബ്ബിങ്ങിനായി എത്തിയപ്പോഴാണ് ശ്രീനിവാസന് ശ്വാസ തടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തിരമായി ആശുപത്രിയില്‍ എത്തിച്ച ചികിത്സ നല്‍കുകയായിരുന്നു. അതിനിടെ ഭാര്യയോടും അടുത്ത സഹൃത്തുക്കളുമായും ശ്രീനിവാസന്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മകന്‍ ധ്യാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകണമെന്ന് ശ്രീനിവാസന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ അത് വിലക്കി.
















