തിരുവനന്തപുരം: പ്രളയത്തിന് ശേഷം കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ക്രൂരത കാട്ടിയെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുളള വായ്‌പ വെട്ടിച്ചുരുക്കിയെന്നും കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചുവെന്നും ബജറ്റില്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം. പ്രളയത്തില്‍ നഷ്ടമായതെല്ലാം കേരളം 2020ഓടെ തിരിച്ച് പിടിക്കുമെന്നും ഐസക് പറഞ്ഞു. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമായിരുന്നു ശബരിമല പ്രക്ഷോഭം എന്ന് തോമസ് ഐസക് പറഞ്ഞു. ശബരിമല വിധിയെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തുന്നു.
എല്ലാ ജി്ല്ലകളിലും വനിതാ മതിലിന് തുല്യമായ പദ്ധതികള്‍ നടപ്പിലാക്കും. എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ലളിത കലാ അക്കാദമി മുന്‍കൈയെടുത്താണ് ഇത് നടപ്പിലാക്കുക. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷം തോറും ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌ക്കാരം നല്‍കുമെന്നും അതി്‌ന് രണ്ട് കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
















