Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാപ്രളയം: വിദഗ്ധാന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 07:48 am IST
in Kerala

കൊച്ചി: പ്രളയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നതൊക്കെ കളവാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അക്കമിട്ടു വെളിപ്പെടുത്തുന്നു. പ്രളയം മനുഷ്യനിര്‍മിതമാണെന്നും സര്‍ക്കാരാണ് പ്രളയത്തിന് കാരണമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു. മഹാപ്രളയത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും കാണിച്ച് താന്‍ ഒക്‌ടോബറില്‍ മുഖ്യമന്ത്രിക്കും ആസൂത്രണബോര്‍ഡിനും കത്തയച്ചിരുന്നു. എന്നാല്‍  മറുപടി നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറായിട്ടില്ല. മഹാപ്രളയത്തെക്കുറിച്ച് സാങ്കേതിക വിദഗ്ധരടങ്ങിയ ഉന്നതതല സമിതി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രളയം  ആവര്‍ത്തിക്കാനിടയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

താന്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള അന്വേഷണം നടന്നാല്‍ സര്‍ക്കാരിന്റെ ചെയ്തികളും പിടിപ്പുകേടും വീഴ്ചയും പുറത്തുവരുമെന്നും അതുകൊണ്ടാണ് വിദഗ്‌ദ്ധാന്വേഷണം നടത്താത്തതെന്നും ഇ. ശ്രീധരന്‍  ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പ്രളയത്തെക്കുറിച്ച് ഉന്നതതല അന്വേഷണം തേടി ഹൈക്കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂ എന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

മഹാപ്രളയത്തിന് പ്രധാന കാരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളെക്കുറിച്ച്  ഉന്നതതലസമിതി വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പഠനം നടത്തി കാരണങ്ങള്‍ കണ്ടുപിടിക്കണം. പഠനത്തിലെ കണ്ടെത്തലുകള്‍ ആധാരമാക്കിയുള്ള ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍, കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ കേരളത്തില്‍ വരും വര്‍ഷങ്ങളിലും മഹാപ്രളയം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പ്രളയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉന്നതതല സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിടണമെന്ന് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിക്കുന്നു. വിദഗ്ധ സമിതിയില്‍ മൂന്നോ നാലോ പ്രമുഖ എഞ്ചിനീയര്‍മാര്‍ വേണം. കമ്മിറ്റി ചെയര്‍മാനും കുറഞ്ഞത് ഒരംഗവും കേരളത്തിന് പുറത്ത് നിന്നുള്ളവരാകണം. രാഷ്‌ട്രീയമോ, ഔദ്യോഗികമോ ആയ സ്വാധീനം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. സമിതി ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിക്കുന്നു.

പ്രളയത്തിന്റെ വഴി: ഹര്‍ജിയില്‍ പറയുന്നവ

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നിറിയിപ്പുകളിലുള്ള വിശ്വാസമില്ലായ്‌മയും വസ്തുതാപരമായ പിഴവുകളും. കാലാവസ്ഥാ പ്രവചന വകുപ്പ് നല്‍കിയ പല മുന്നറിയിപ്പുകളും കേരളത്തിലെ ഡാം ഉദ്യോഗസ്ഥര്‍ അവഗണിച്ചു. റെഡ് അലെര്‍ട്ട് പോലും കാര്യമായി എടുത്തില്ല.

കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന ധാരണയില്‍ ഡാമുകളില്‍ പരമാവധി വെള്ളം നിറയ്‌ക്കുന്നതില്‍ ശ്രദ്ധ കാണിച്ചു. ഇങ്ങനെ പരമാവധി വെള്ളം ഉള്‍ക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ഡാമുകളാണ് തുറന്നുവിട്ടത്.

പെയ്യുന്ന മഴയുടെ അളവിനെക്കുറിച്ചും മഴ പെയ്ത് ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചും ക്യാച്ച്മെന്റ് ഏരിയകളില്‍ എത്തുന്ന വെള്ളത്തെക്കുറിച്ചും ഡാം ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയില്ലായിരുന്നു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നത് കണക്കുകൂട്ടുന്നതിലും നീരൊഴുക്കും ജലനിരപ്പും ഉയരുന്നത് സമയബന്ധിതമായി നിര്‍ണയിക്കുന്നതിലും പിഴച്ചു.

ഡാമുകളിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം നദികളിലേക്ക് ഒഴുക്കുമ്പോള്‍ ഏതൊക്കെ സ്ഥലത്ത് എപ്പോഴൊക്കെ വെള്ളം ഉയരും എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി ഒരു ധാരണയും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല.  

വിവിധ ഡാമുകളാണ് ഒരേ സമയത്തും പലസമയത്തുമായി തുറന്നത്. വെള്ളം ഒഴുകി നദികളിലേക്ക് എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു. ഒന്നിലേറെ ഡാമുകള്‍ തുറന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഡാം അധികൃതര്‍ അവഗണിച്ചു. വിവിധ ഡാമുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനവുമുണ്ടായില്ല. ഡാമുകള്‍ തുറക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഒരു കേന്ദ്രീകൃത ഏജന്‍സിയുമില്ലായിരുന്നു. 

നദികള്‍ ഒഴുകുന്ന വഴിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പുഴകളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തി. 

അടിഞ്ഞുകൂടിയ ചെളിയും മണലും കാരണം സംഭരണശേഷി കുറഞ്ഞപ്പോള്‍ ഡാമുകള്‍ പെട്ടെന്നു നിറഞ്ഞു.

നദികളിലെ അശാസ്ത്രീയമായ മണല്‍ വാരല്‍ കാരണം നദീതടങ്ങളിലും നദിയിലും ചെറുദ്വീപുകള്‍ രൂപപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച അശാസ്ത്രീയമായ മണല്‍ വാരല്‍ നയം ഇതിന് കാരണമാണ്. ഇവിടെ വലിയ വൃക്ഷങ്ങളോടു കൂടിയ ചെറു കാടുകള്‍ രൂപപ്പെട്ടു. ഈ ദ്വീപുകളും കാടുകളും നദിയിലെ ഒഴുക്കിന് ഗുരുതരമായ വിഘാതം സൃഷ്ടിച്ചു. ഭാരതപ്പുഴ അടക്കമുള്ള നദികളിലെ ഈ പ്രതിഭാസം കാരണം വെള്ളം കരകവിഞ്ഞു.

മനുഷ്യനിര്‍മിതമായ ബണ്ടുകള്‍ വേമ്പനാട്ടു കായലില്‍ ഉണ്ടായിരുന്നത് കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായി.

വ്യാപകമായ വനനശീകരണവും കൈയേറ്റവും അനധികൃത ക്വാറികളും പരിസ്ഥിതി സന്തുലിതാവസ്ഥ തെറ്റിച്ചത് മലമ്പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.