തിരുവനന്തപുരം: അയ്യപ്പ വിശ്വാസ ഭഞ്ജകരുടെ അടുത്ത ലക്ഷ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണെന്നും വരും ദിവസങ്ങളില്‍ അത് കൂടുതല്‍ ബോധ്യമാവുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ലാഭം എന്നുള്ളത് പത്മനാഭന്റെ കാര്യത്തില്‍ പിണറായിക്കും കടകമ്പള്ളിക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെ പത്മനാഭസ്വാമി ക്ഷേത്രം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചന തകൃതിയായി അണിയറയില്‍ നടക്കുന്നുണ്ട്.
കോടതിയിലും സര്‍ക്കാര്‍ തലത്തിലും ഈ ഗൂഡാലോചന മണക്കുന്നുണ്ട്. കരുതിയിരിക്കുക കഴുകന്‍ വട്ടമിട്ടു പറക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
















