കോഴിക്കോട് : പ്രസാധന രംഗത്തെ സ്ത്രീകൂട്ടായ്‌മയായ സമത നല്‍കുന്ന ജന ജാഗ്രതാ പുരസ്‌കാരം ഡോ. കെ. എസ്. മണിലാലിന്. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന വിഖ്യാതഗ്രന്ഥം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് ഡോ.കെ.എസ്. മണിലാലാണ്. ആരോഗ്യകരമായി അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കോഴിക്കോട് വീട്ടിലെത്തിയാണ് ആദരിച്ചത്.
പതിനേഴാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയില്‍ എഴുതിയിട്ടുള്ള ഹോര്‍ത്തൂസ് മലബാറിക്കസ് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെ.യ്യുന്നത്. മുന്നൂറിലധികം പണ്ഡിതരും സസ്യ ശാസ്ത്രജ്ഞരും പരാജയപ്പെട്ട് പിന്‍വാങ്ങിയാണ് മണിലാല്‍ മൊഴിമാറ്റിയത്.
2003ല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പുസ്തകം പിന്നീട് 2008ല്‍ ഇംഗ്ലീഷിലേക്കും മാറ്റി. നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നോസൗ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
















