കൊച്ചി: നൂറ്റിയേഴാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് ഉപരാഷ്ട്രപ്രതി എം. വെങ്കയ്യ നായിഡു നിര്‍വഹിക്കും.
ചിന്മയമിഷന് കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷനാകും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് ഹിന്ദുമത മഹാമണ്ഡലം പബ്ലിസിറ്റി കണ്‍വീനര്‍ എം. അയ്യപ്പന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ഈ വര്‍ഷത്തെ വിദ്യാധിരാജ ദര്‍ശന പുരസ്കാരം ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിക്ക് സമ്മാനിക്കും.
ഒരാഴ്ചത്തെ പരിഷത്ത് ഫെബ്രുവരി 10ന് സമാപിക്കും. സമാപന സമ്മേളനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വെള്ളിമല കന്യാകുമാരി വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദജി മഹാരാജ് അധ്യക്ഷനാകും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യാതിഥിയാകും. അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാനം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമാപന സന്ദേശം നല്‍കും. ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. ആര് വേണുഗോപാല്‍, പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ശ്രീജിത് അയിരൂര്‍, കമ്മിറ്റി അംഗം രവി കുന്നേക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: