Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദിവസം അഞ്ച് ഉദയാസ്തമന പൂജയും അഞ്ച് ചുറ്റുവിളക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2019, 04:42 am IST
inKerala

ഗുരുവായൂര്‍: ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ ഉദയാസ്തമന പൂജയും ചുറ്റുവിളക്കും വരുമാന വര്‍ധനവിനുള്ള ഉപാധിയാക്കി ദേവസ്വം. നിലവിലുള്ള ആചാരങ്ങളെ അട്ടിമറിച്ച് ക്ഷേത്രത്തേയും ഭക്തജനങ്ങളേയും കറവപ്പശുവാക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് ഇടത് ഭരണസമിതി. ഒരേ ചടങ്ങില്‍ത്തന്നെ ദിവസം അഞ്ച് ഉദയാസ്തമന പൂജയും അഞ്ച് ചുറ്റുവിളക്കും നടത്താം. മുന്‍കാലങ്ങളില്‍ ഇത് ഒരു ദിവസം ഒന്ന് എന്ന ക്രമത്തിലായിരുന്നു നടത്തിയിരുന്നത്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം ക്ഷേത്രത്തേയും ഭക്തജനങ്ങളേയും പിഴിഞ്ഞ് പണമുണ്ടാക്കാന്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഉദയാസ്തമനപൂജയ്‌ക്കും  ചുറ്റുവിളക്കിനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

  ഒരു ലക്ഷം രൂപയാണ് ഉദയാസ്തമന പൂജയ്‌ക്ക് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ഉദയാസ്തമന പൂജാ ദിവസങ്ങളില്‍  ഒറ്റ ചിലവില്‍ അഞ്ച് ലക്ഷം രൂപയാണ് ഇതുവഴി ദേവസ്വത്തിന് ലഭിക്കുന്നത്. തലേ ദിവസം രാത്രി അരിയളക്കുന്നതോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ മൂന്നാം ദിവസം രാവിലെ ശ്രീഭൂതബലിയോടെയാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഉദയാസ്തമന പൂജ നടത്തുവാന്‍ സാധ്യമല്ല. മണ്ഡലകാലം, വൈശാഖം, ഏകാദശി വിളക്കുകള്‍ നടക്കുന്ന ഒരുമാസം, ഉത്സവകാലത്തെ പത്തു ദിവസം, ശനി, ഞായര്‍  എന്നീ സമയങ്ങളിലും ഉദയാസ്തമന പൂജ നടത്താറില്ല. മുന്‍കാലങ്ങളില്‍ 110 ഉദയാസ്തമന പൂജകളാണ് ഒരു വര്‍ഷത്തില്‍ നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വര്‍ഷത്തില്‍ 80 പൂജകളേ നടത്തുവാന്‍ സാധിച്ചിരുന്നുള്ളു. ഇതിന്റെ നഷ്ടം നികത്താനെന്ന വ്യാജേനയാണ് ദിവസേന വഴിപാടുകള്‍ നടത്താവുന്നവരുടെ എണ്ണം കൂട്ടിയിരിക്കുന്നത്. ഇതുവഴി വര്‍ഷത്തില്‍ 400 ഉദയാസ്തമന പൂജകള്‍ ഒരു വര്‍ഷത്തില്‍ ശീട്ടാക്കാന്‍ കഴിയും. നാല് കോടി രൂപയാണ് വര്‍ഷത്തില്‍ ഉദയാസ്തമന പൂജയിലൂടെ മാത്രം ദേവസ്വം നേടുന്നത്. എന്നാല്‍ 80 ഉദയാസ്തമന പൂജകള്‍ക്ക് വേണ്ടി വരുന്ന സംഖ്യമാത്രമാണ് ചെലവ് വരുന്നത്. 

ചുറ്റുവിളക്കും ഇതുപോലെ ദിവസം അഞ്ച് പേര്‍ക്ക് നടത്താനുള്ള അനുവാദം കൊടുത്തിട്ടുണ്ട്. 60,000 രൂപയാണ് ഒരു ചുറ്റുവിളക്കിന് ദേവസ്വം ഈടാക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് ദിവസേന ഇതുവഴി ലഭിക്കുന്നത്. വര്‍ഷത്തില്‍ മേല്‍ശാന്തിമാര്‍ മാറുന്ന രണ്ട് ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും ചുറ്റുവിളക്ക് വഴിപാട് നടത്താം. 108,900,000 രൂപയാണ് ചുറ്റുവിളക്ക്  വഴി വര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്നത്. 

ഉദയാസ്തമന പൂജ നടക്കുന്ന 80 ദിവസങ്ങളിലെ ചുറ്റുവിളക്കുകള്‍ ആ വഴിപാടില്‍ അടങ്ങുന്നതാണ്. എന്നാല്‍ ആ ദിവസങ്ങളിലും മറ്റ് അഞ്ച് പേരില്‍ നിന്ന് 60,000 വീതം ഈടാക്കാനാണ് ദേവസ്വം തീരുമാനം. 1000 രൂപയ്‌ക്ക് നെയ്‌വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള അവസരമുണ്ടാക്കിയതും ഏത് തരത്തിലും പണമുണ്ടാക്കാനുള്ള ദേവസ്വം ഭരണസമിതിയുടെ തന്ത്രമായിരുന്നു. ഗുരുവായൂരപ്പനെ വില്‍പ്പനച്ചരക്കാക്കുകയും വിശ്വാസങ്ങളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുയും ചെയ്യുന്ന ദേവസ്വം ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭക്തരുടെ പ്രതിഷേധം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.