കോട്ടയം: അമ്പലപ്പുഴ ശ്രീകൃഷ്ണ സംഗമസമിതിയുടെ ഗോകുലാചാര്യ പുരസ്‌കാരം ജസ്റ്റിസ് കെ.ടി. തോമസിന് സമര്‍പ്പിച്ചു. 10,111 രൂപയും ഫലകവും കൃഷ്ണശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സമിതി ഭാരവാഹികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്‌കാരം സമര്‍പ്പിച്ചു.
എസ്. ചന്ദ്രകുമാര്‍ ഫലകവും ടി.ആര്‍. രാജീവ് പുരസ്‌കാരത്തുകയും ടി. ബാലകൃഷ്ണന്‍ കൃഷ്ണശില്‍പ്പവും സമ്മാനിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, പി. പ്രേമകുമാര്‍, രാജാ ശ്രീകുമാര വര്‍മ്മ, അനില്‍, മഞ്ജുള ചന്ദ്രന്‍, സനല്‍, രാജശ്രീ, വൃന്ദ ഹരി തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്‌കാരത്തുക പാവപ്പെട്ട കുട്ടികള്‍ക്കുള്ള ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റിലേക്ക് അദ്ദേഹം സംഭാവന ചെയ്തു.
















