ന്യൂദല്‍ഹി: ശബരിമല ആചാരസംരക്ഷണത്തിന് ദല്‍ഹിയില്‍ അയ്യപ്പജ്യോതി തെളിയിച്ച് ആയിരക്കണക്കിന് വിശ്വാസികള്‍. രാജ്യതലസ്ഥാനത്തെ പ്രധാന നഗരകേന്ദ്രമായ കൊണാട്ട് പ്ലേസില്‍ സംഘടിപ്പിച്ച അയ്യജ്യോതി ദല്‍ഹിക്ക് നവ്യാനുഭവമായി. പരിപാടിക്കെത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.
എന്‍എസ്എസ്, ഗ്രൂപ്പ് ഓഫ് ഇന്റലക്ച്വല്‍സ് അസോസിയേഷന് (ജിയ), ഗായത്രി, ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ശബരിമല കര്‍മ്മ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ അയ്യപ്പ ക്ഷേത്ര ഭാരവാഹികളും പിന്തുണച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ സംസാരിച്ചു.
മോണിക്ക അറോറ, പ്രൊഫ.മനു, നിധി ത്രിപാഠി, അമ്പിളി സതീഷ് എന്നിവര്‍ നേതൃത്വം നല്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ കര്‍മ്മസമിതി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. നേരത്തെ കേരളാ ഹൗസിലേക്ക് നാമജപയാത്രയും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: