സിഡ്‌നി: ബാറ്റ്‌സ്മാന്‍ കുര്‍ടിസ് പാറ്റേഴ്‌സണിനെ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരായ പരിശീലന മത്സരത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീമിനായി രണ്ട് സെഞ്ചുറികള്‍ നേടിയതിനെ തുടര്‍ന്നാണ് പാറ്റേഴ്‌സണ് ടീമില്‍ സ്ഥാനം ലഭിച്ചത്. ദിന-രാത്രി മത്സരത്തില്‍ പാറ്റേഴ്‌സണ്‍ ആദ്യ ഇന്നിങ്‌സില്‍ 157 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 102 റണ്‍സുമാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റും ദിന-രാത്രി മത്സരമാണ്. ഇരുപത്തിനാലിന് ബ്രിസ്‌ബെയ്‌നില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും.
















