തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, കൊല്ലം ജില്ലയില്‍ ഒന്ന്, മലപ്പുറത്തെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, ആലപ്പുഴ ജില്ലയിലെ രണ്ട്, പാലക്കാട്ടെ ഒന്ന് കണ്ണരിലെ ഒന്ന് വീതം നഗരസഭ വാര്‍ഡുകളിലും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ് ഫെബ്രുവരി 14ന് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റചട്ടം 16ന് നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക 28 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 29ന്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം 31. വോട്ടെടുപ്പ് ഫെബ്രുവരി 14ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ 15ന് രാവിലെ 10ന്.
















