Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഗുണനും നിര്‍ഗുണനുമായ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 03:53 am IST
in Samskriti

നിങ്ങള്‍ സഗുണനായ, വ്യഷ്ടിയായ, ഈശ്വരന്‍ എന്നു പറയുന്നതുതന്നെയാണ് നിര്‍ഗുണനായ, സമഷ്ടിയായ, ഈശ്വരനും എന്നാണെന്റെ മതം. ഈശ്വരന്‍ ഒരേ സമയം സഗുണനും നിര്‍ഗുണനും, വ്യഷ്ടിയും സമഷ്ടിയുമാണ്. നാമെല്ലാം വ്യക്തിരൂപം കൈക്കൊണ്ടിട്ടുള്ള സമഷ്ടിജീവികളാണ്.

നാം പരമാര്‍ഥത്തില്‍ സമഷ്ടിയും വ്യാവഹാരികാര്‍ഥത്തില്‍ വ്യഷ്ടികളുമാണ്. നിങ്ങള്‍ ഒരോരുത്തരും ഒരോ സമഷ്ടിജീവിയാണ്-ഒരോരുത്തരും സര്‍വവ്യാപിയാണ്. ഇത് അമ്പരപ്പിക്കുന്ന ഒരു പ്രസ്താവനയായി ആദ്യം തോന്നാം; എന്നാല്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നു എന്നതുപോലെ എനിക്കു നിശ്ചയമുള്ള ഒരു വസ്തുതയാണിത്. 

ആത്മാവ് സര്‍വവ്യാപിയാകാതിരിക്കുന്നതെങ്ങനെ? അതിനു നീളമോ, വീതിയോ, കനമോ അതുപോലുള്ള മറ്റെന്തെങ്കിലും ഭൗതികധര്‍മങ്ങളോ ഇല്ല. നാമെല്ലാം ആത്മാക്കളാണെങ്കില്‍, ദേശത്തിനു നമ്മെ പരിമിതരാക്കുക സാധ്യമല്ല. ദേശം ദേശത്തെ മാത്രമേ പരിമിതമാക്കൂ.

ജഡം ജഡത്തെയും. നാം ഈ ശരീരത്തിലൊതുങ്ങി നില്‍ക്കുന്നവരാണെങ്കില്‍, നാമൊരു ഭൗതികവസ്തു മാത്രമാകും. ശരീരവും ജീവാത്മാവും സകലതും ഭൗതികമാകും. ‘ശരീരത്തിലിരിക്കുന്ന,’ ‘ആത്മാവിനെ ഉള്‍ക്കൊള്ളുന്ന,’ എന്നൊക്കെ പറയാറുള്ളത്, കേവലം സൗകര്യാര്‍ഥമുള്ള പദപ്രയോഗങ്ങളാണ്. അതിനപ്പുറം അവയ്‌ക്ക് ഒരര്‍ഥവുമില്ല.

ഞാന്‍ ജീവാത്മാവിനു നല്‍കുന്ന നിര്‍വചനം ഇതാണ്; ഒരോ ആത്മാവും ഒരു നിശ്ചിതബിന്ദുവില്‍ കേന്ദ്രമുള്ളതും എന്നാല്‍ ഒരിടത്തും പരിധിയില്ലാത്തതുമായ ഒരോ വൃത്തമാണ്. വൃത്തത്തിന്റെ കേന്ദ്രം ശരീരത്തിലാണ്; അവിടെയാണതിന്റെ പ്രവര്‍ത്തനം പ്രകടമാകുന്നതും. നിങ്ങള്‍ സര്‍വവ്യാപിയാണ്; ഒരു ബിന്ദുവില്‍ കേന്ദ്രീകൃതനാണെന്ന പ്രതീതി നിങ്ങള്‍ക്കുണ്ടെന്നുമാത്രം.

ആ ബിന്ദു സ്വയം പ്രകാശിക്കാന്‍, ഭൂതശകലങ്ങളെ എടുത്ത് ഒരു യന്ത്രമാക്കി രൂപപ്പെടുത്തിയിരിക്കുന്നു. ഏതൊന്നില്‍ക്കൂടി അതു പ്രകാശിക്കുന്നുവോ അതാണ് ശരീരം. അതിനാല്‍ നിങ്ങള്‍ എല്ലായിടത്തുമുണ്ട്. ഒരു യന്ത്രം അഥവാ ശരീരം കൊള്ളില്ലെന്നു വരുമ്പോള്‍ നിങ്ങള്‍ (കേന്ദ്രം) ഉപേക്ഷിച്ചിട്ട്, സൂക്ഷ്മതരമോ സ്ഥൂലതരമോ ആയ മറ്റു ദ്രവ്യശകലങ്ങളെ ശേഖരിച്ച് മറ്റൊരു ശരീരമുണ്ടാക്കി അതില്‍ക്കൂടി പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഇതാണ് മനുഷ്യനെന്നു പറയുന്നത്. 

ഇനി ഈശ്വരനെന്താണ്? ഒരിടത്തും പരിധിയില്ലാത്തതും എല്ലായിടത്തും കേന്ദ്രത്തോടുകൂടിയതുമായ ഒരു വൃത്തമാണ് ഈശ്വരന്‍. ആ വൃത്തത്തിലെ ഒരോ ബിന്ദുവും ചേതനാത്മകവും, ബോധയുക്തവും, കര്‍മോന്മുഖവും, തുല്യവുമായി പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നതുമാണ്. ജീവാത്മാക്കളായ നമ്മുടെ സംഗതിയില്‍ (വൃത്തത്തിലെ) ഒരു ബിന്ദുമാത്രമാണ് ബോധയുക്തം, ആ ബിന്ദു മുമ്പോട്ടും പിമ്പോട്ടും നീങ്ങിക്കൊണ്ടിരിക്കയും ചെയ്യുന്നു.

ജഗത്തിനോട് താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ ശരീരം അത്യന്തം അണുപ്രായമായ ഒരു വസ്തുവായിരിക്കും പോലെ, ഈശ്വരനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജഗത്താകക്കൂടിയും വെറും നിസ്സാരമാണ്. ഈശ്വരന്‍ സംസാരിക്കുന്നതായി പറയുമ്പോള്‍ അവിടുന്ന് അവിടുത്തെ ജഗത്തില്‍ക്കൂടി സംസാരിക്കുന്നുവെന്നാണാശയം. ഈശ്വരന്‍ സകല ദേശകാലപരിമിതികള്‍ക്കും അതീതനാണെന്നു പറയുമ്പോള്‍ അവിടുന്ന് ഒരു സമഷ്ടിജീവിയെന്നാണ് വിവക്ഷിക്കുന്നത്. എങ്കിലും, ഈശ്വരനു വ്യത്യാസം ഭവിക്കുന്നില്ല.

ഒരുദാഹരണം പറയാം. നാം ഭൂമിയില്‍നിന്നു സൂര്യനെ കാണുന്നുണ്ടല്ലോ. നിങ്ങള്‍ സൂര്യനിലേക്കു പോകുന്നുവെന്നു വിചാരിക്കുക. ഏതാനുമായിരം നാഴിക അടുത്തു ചെല്ലുമ്പോള്‍ നിങ്ങള്‍ മറ്റൊരു സൂര്യനെയാണ് കാണുക-ഭൂമിയില്‍നിന്ന് കണ്ടതിനേക്കാള്‍ വളരെ വലിയ ഒന്നിനെ. പിന്നെയും വളരെദൂരം ചെന്നടുക്കുമ്പോള്‍ പൂര്‍വാധികം ബൃഹത്തായ ഒരു സൂര്യനെ കാണും. ഒടുവില്‍ സൂര്യനിലെത്തിച്ചേരുമ്പോള്‍ ലക്ഷോപലക്ഷം നാഴിക വിസ്താരമുള്ള യഥാര്‍ഥസൂര്യനെ കണ്ടെത്തും.

 ഈ സഞ്ചാരത്തെ പല ഘട്ടങ്ങളായി വിഭജിച്ച്, ഒരോ ഘട്ടത്തിലും വെച്ചു കണ്ട സൂര്യന്റെ ഫോട്ടോ എടുക്കുന്നുവെന്നും അന്ത്യഘട്ടത്തില്‍ കണ്ട യഥാര്‍ഥസൂര്യന്റെ ഫോട്ടോയും എടുത്തു മടങ്ങിവന്ന് ഫോട്ടോകള്‍ താരതമ്യപ്പെടുത്തിനോക്കുന്നുവെന്നും വിചാരിക്കുക. അവയെല്ലാം ഒന്നിനൊന്നു വ്യത്യാസപ്പെട്ടിരിക്കും; ഒന്നാമത്തെ കാഴ്ച ഒരു ചുവന്ന പന്തുപോലെയാണെങ്കില്‍, യഥാര്‍ഥസൂര്യന്‍ ലക്ഷോപലക്ഷം നാഴിക വിസ്താരമുള്ള ഒരു ഗോളമാണ്. എങ്കിലും എല്ലായ്‌പ്പോഴും ഒരു സൂര്യനെത്തന്നെയാണ് കണ്ടിരുന്നത്. 

ഈശ്വരനെസ്സംബന്ധിച്ചും ഇതുപോലെയാണ്, അനന്തവസ്തുവിനെ വിവിധവീക്ഷണസ്ഥാനത്തുനിന്നാണ് അഥവാ വിവിധ മാനസിക ഭൂമികളില്‍ നിന്നാണ്, നാം

വീക്ഷിക്കുന്നത്. ഏറ്റവും താണപടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യന്‍ ഈശ്വരനെ ഒരു പൂര്‍വികനായി കാണുന്നു. അയാളുടെ ദാര്‍ശനികശക്തി ഉയരുമ്പോള്‍ ഒരു ഗോളത്തിന്റെ (ഗ്രഹത്തിന്റെ) ഭരണാധിപനായും, കുറേക്കൂടി ഉയരുമ്പോള്‍ ജഗത്തിന്റെ ഭരണകര്‍ത്താവായും കാണുന്നു. ഏറ്റവും ഉയര്‍ന്ന പടിയിലെത്തിയ മനുഷ്യന്‍ ഈശ്വരനെ താനായിത്തന്നെ കാണുന്നു. ഈ ദര്‍ശനത്തിനെല്ലാം വിഷയമാകുന്നത് ഒറ്റ ഈശ്വരന്‍തന്നെ; അനുഭൂതിവൈവിധ്യം വീക്ഷണത്തിന്റെ മാത്രാവ്യത്യാസം നിമിത്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

Kerala

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.