Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിരാമവും നിര്‍മലവുമായി ഒഴുകണം നദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 04:46 am IST
in Samskriti

നദികളെ ജീവസ്വരൂപങ്ങളായിട്ടാണ് എക്കാലത്തും നാം കണ്ടിട്ടുള്ളത്. ഇത് നമ്മുടെ സാംസ്‌കാരികമായ സവിശേഷതകൊണ്ടുണ്ടായ ഒരു മനോഭാവമല്ല. അതിന് ശാസ്ത്രീയമായ അറിവിന്റെ ദൃഢമായ പിന്‍ബലം കൂടിയുണ്ട്. നമ്മുടെ സംസ്‌കാരം പ്രചരിച്ചിട്ടുള്ളത് വാമൊഴിയായാണ്. അതിന് പ്രാദേശിക ഭാഷകളുടെ പ്രകൃതവും സ്വാധീനവും കൂടിയുണ്ട്. അതുകൊണ്ട് കാലഗതിയില്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്ന പല പ്രധാന ശാസ്ത്രസത്യങ്ങളും യുക്തിചിന്തയും നമുക്ക് നഷ്ടമായി എന്നതാണ് നേര്. അതിനുപുറമേ പല പല വിദേശീയാക്രമണങ്ങള്‍ക്കും ഈ നാട് വിധേയമായി.

നദികളേയും അതിനോട് ബന്ധപ്പെട്ട ആവാസവ്യവസ്ഥയേയും കുറിച്ച് ഇന്ന് നുമക്ക് കൂടുതല്‍ സമഗ്രവും, ശാസ്ത്രീയവുമായ അറിവ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഭാരതസര്‍ക്കാര്‍ നദികള്‍ക്ക് സമഗ്രമായ ഒരു നിര്‍വചനം നല്‍കിയിട്ടുണ്ട്.ഒരു നദിയെ എല്ലാ അര്‍ഥത്തിലും നദിയായി പരിഗണിക്കണമെങ്കില്‍ ചില ഗുണവിശേഷങ്ങള്‍ ഉണ്ടായിരിക്കണം. എല്ലാക്കാലത്തും നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കണം.

അവിരാമം-അതൊരു ശുദ്ധജല പ്രവാഹമായിരിക്കണം. (നിര്‍മല്‍ധാര) എല്ലായ്‌പ്പോഴും ഭൂഗര്‍ഭപരമായും പരിസ്ഥിതിപരമായും അതിനൊരസ്തിത്വം നദീതടത്തില്‍ ഉടനീളമുണ്ടായിരിക്കണം. നിര്‍മലമായ ധാര എന്നതിന് ശുദ്ധജലപ്രവാഹം എന്നാണര്‍ഥം. മാലിന്യം കലരാത്തത്. അതിനുവേണ്ടി മാലിന്യനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ട്. ജലമാര്‍ഗങ്ങളുടേയും, മലിനീകരണ നിയന്ത്രണങ്ങളുടേയും ചുമതലകള്‍ വഹിക്കുന്ന വകുപ്പുകളും ബന്ധപ്പെട്ട ഉപവകുപ്പുകളും തമ്മില്‍ നല്ല ധാരണയും സഹകരണവും അത്യാവശ്യമാണ്.

അവിരാമമായ ധാര എന്നാല്‍ ഇടമുറിയാത്ത ഒഴുക്കാണ്. ഇടയില്‍ യാതൊരു തടസ്സവുമില്ലാതെ സമുദ്രം വരെ നദിക്കൊഴുകിയെത്താനാകണം. കുറഞ്ഞ തോതിലാണെങ്കില്‍ കൂടി ഉടനീളം വെള്ളമുണ്ടായിരിക്കണം. എങ്കിലേ ഉത്ഭവസ്ഥാനത്തുനിന്നും സമുദ്രം വരെയുള്ള ദൂരം അതിന് സ്വതന്ത്രമായി ഒഴുകിയെത്താനാവൂ. ചിലപ്പോള്‍ ഒരു നദി വഴിമധ്യേ മറ്റൊരു നദിയുമായി ചേര്‍ന്നുവെന്നും വരാം. സമതലങ്ങളിലും വളക്കൂറുള്ള ഭൂമിയിലും ഒഴുകുന്ന പുഴയിലെ വെളളം വറ്റിപ്പോകുന്നതിനെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. അതേസമയം തീരങ്ങളില്‍ പുഴകള്‍ വറ്റുന്നതിനെപ്പറ്റി നമ്മള്‍ കാര്യമായി സംസാരിക്കാറില്ല. 

ആരംഭത്തില്‍ തന്നെ വരണ്ടുപോകുന്ന പുഴകള്‍. ഏറെ ദൂരം ഒഴുകാന്‍ അവയ്‌ക്കവസരം കിട്ടുന്നില്ല. പുഴകള്‍ തീരദേശത്തൊഴുകിയെത്തും മുമ്പേ വറ്റിപ്പോയാല്‍ അത് അവിടെയുള്ള ജലസ്രോതസ്സുകളേയും തളര്‍ത്തും. അവയും ക്രമേണ വരണ്ടുപോകും. ഭൂഗര്‍ഭജലശേഖരങ്ങള്‍ ശുഷ്‌കിക്കുന്നതോടെ ശുദ്ധജലത്തില്‍ ഉപ്പിന്റെ അംശം വര്‍ധിക്കും. അതുകൊണ്ടാണ് അവിരാമമായ ധാരയ്‌ക്ക്  ഇത്രയും പ്രാ

ധാന്യം കല്‍പിക്കുന്നത്. അപായകരമായ നിലയില്‍ നദികളെ ചൂഷണം ചെയ്തതിനുശേഷമാണ് നിര്‍മലമായ ധാര, അവിരാമമായ ധാര തുടങ്ങിയ ആശയങ്ങളെക്കുറിച്ച് നമ്മള്‍ ഇപ്പോള്‍ ബോധവാന്മാരായിക്കുന്നത്. പുഴയുടെ ആരംഭദശയിലെ ശുദ്ധിയും, ശക്തിയും ക്രമേണ നഷ്ടമാവുന്നു. ഇന്ന് കാണുന്ന പുഴകള്‍ അത്യന്തം അശുദ്ധവും അസ്വസ്ഥവുമാണ്. ജലസേചന സൗകര്യങ്ങള്‍ക്കായി നദികളില്‍ പലയിടത്തും അണകെട്ടി വെള്ളം സംഭരിച്ചു നിര്‍ത്തുന്നു.

ജലസേചനത്തിനു മാത്രമല്ല വിദ്യുച്ഛക്തിക്കും നമ്മള്‍ അണക്കെട്ടുകളെ ആശ്രയിക്കുന്നു. വെള്ളം വഴിതിരിച്ചുവിടുന്നതും സാധാരണമായിരിക്കുന്നു. അതിനുവേണ്ടി പുഴയ്‌ക്കു കുറുകെ നമ്മള്‍ കൃത്രിമ മണല്‍ത്തിട്ടകളുയര്‍ത്തുന്നു. ഇതിനെല്ലാം പുറമേയാണ് മനുഷ്യവാസവും വനനശീകരണവും മണല്‍ഖനനവും വരുത്തിവച്ചിട്ടുള്ള കെടുതികള്‍, വൃഷ്ടി പ്രദേശങ്ങളില്‍ത്തന്നെ ഇതിന്റെ ദോഷഫലങ്ങള്‍ കാണാനാവും. 

വലിയ തോതില്‍ ഊറല്‍മണ്ണ് പുഴകളിലേക്കെത്തിച്ചേരുന്നു. വ്യവസായശാലകളില്‍നിന്നും, കൃഷിയിടങ്ങളില്‍നിന്നുമുള്ള അപകടകാരികളായ രാസപദാര്‍ഥങ്ങളും നദീജലത്തില്‍ കലരുന്നു. വീടുകളില്‍നിന്നുള്ള വിസര്‍ജ്യങ്ങളും നേരെ ചെന്നുചേരുന്നത് പുഴകളിലാണ്. ഇതിന്റെയൊക്കെ ഫലമായി നദീജലത്തിന്റെ ഗുണമേന്മ ഏറ്റവും തരം താഴ്ന്നവസ്ഥയിലാണ്. ഈ വക ദോഷങ്ങളെല്ലാം നദിയോടു ബന്ധപ്പെട്ടു കിടക്കുന്ന ജീവജാലങ്ങളേയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അവയുടെ ഘടനയില്‍ തന്നെ പലമാറ്റങ്ങളും കാണാവുന്നതാണ്.

പല പ്രാണിവര്‍ഗങ്ങളും ഇല്ലാതായിക്കഴിഞ്ഞു. ലോകത്തിലെ ആകെ മുപ്പത് നദീതടങ്ങളെയാണ് പ്രത്യേകസംരക്ഷണയ്‌ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. അവയില്‍ ഒമ്പതെണ്ണം ഭാരതത്തിലാണ്. നദികളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യത്തെ സംരക്ഷിക്കുക അവരുടെ ഒരു മുഖ്യലക്ഷ്യമാണ്. കാവേരി, ഗംഗ, ബ്രഹ്മപുത്ര, ഗോദാവരി, സിന്ധു, കൃഷ്ണ, മഹാനദി, പെന്നാര്‍, തപ്തി എന്നിവയാണ് പ്രത്യേകം പരിഗണിക്കപ്പെടുന്ന നദീതങ്ങള്‍.

പ്രകൃതിയിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥ എന്ന നിലയില്‍ നദികളെ നമ്മള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല, അവയുടെ പരിസ്ഥിതിപരമായ ഭദ്രത ആശ്രയിച്ചിരിക്കുന്നത്, ഓരോ നദിയുടേയും ഘടനാപരവും, രാസപരവും, ജൈവപരവുമായ പ്രത്യേകതകളിലാണ്. പുഷ്ടി പ്രദേശവുമായുള്ള ബന്ധവും വളരെ പ്രധാനപ്പെട്ടതാണ്. പുഴയുടെ നിര്‍ബാധമായ പ്രവാഹമാണ് അതിലെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തിപ്പോരുന്നത്. 

ഒഴുക്കിനെ തടയണകെട്ടി തടസ്സപ്പെടുത്തുന്നതും, നദീജലത്തിന്റെ അമിതമായ ഉപഭോഗവും ഈ ആവാസവ്യവസ്ഥയെ ദുര്‍ബ്ബലമാക്കുന്നു. പലപ്പോഴും പാടേ നശിപ്പിക്കുകയും ചെയ്യുന്നു. ”നദികളെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കണം. അത് അവയുടെ ആരോഗ്യത്തിന് അത്യന്തപേക്ഷിതമാണ്. സാമ്പത്തിക പുരോഗതിക്കും, ദാരിദ്രം കുറച്ചുകൊണ്ടുവരുവാനും അത് കാര്യമായി സഹായിക്കും. ആരോഗ്യമുള്ള നദികളും, നിറഞ്ഞ ഭൂഗര്‍ഭജലസ്രോതസ്സുകളും മനുഷ്യന് ഒട്ടനവധി നന്മകള്‍ പ്രദാനം ചെയ്യുന്നു. 

എന്നാല്‍ അത് നമ്മുക്ക് സുലഭമായി ലഭിക്കണമെങ്കില്‍ നദികളുടെ സ്വച്ഛന്ദപ്രവാഹം ഉറപ്പാക്കുക തന്നെവേണം” ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല എങ്കില്‍ സമീപഭാവിയിലും, വിദൂരഭാവിയിലും മനുഷ്യസമൂഹം വലിയ ദുരന്തങ്ങള്‍ നേരിടാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ പല ആവശ്യങ്ങളും നദികള്‍ നടത്തിത്തരുന്നു. 

ജലസേചനം, ജലഗതാഗതം, വ്യവസായശാലകള്‍ക്കാവശ്യമായ ശുദ്ധജലവിതരണം അങ്ങനെ പ്രയോജനങ്ങള്‍ നിരവധിയാണ്. നദികള്‍ നിലനില്ക്കുന്നത് നമുക്ക് ചൂഷണം ചെയ്യാന്‍ വേണ്ടയില്ല എന്ന് ഓര്‍ക്കുന്നത് നന്ന്. നദികള്‍ മനുഷ്യരെയല്ല മനുഷ്യര്‍ നദികളെയാണ് നിലനില്പിനായി ആശ്രയിക്കുന്നത് എന്നത് എപ്പോഴും ഓര്‍മ്മവേണം. അതുകൊണ്ട് ശുദ്ധജലത്തിന്റെ ഈ അമൂല്യനിധിയെ എന്തുവിലകൊടുത്തും നമ്മള്‍ സംരക്ഷിക്കുക തന്നെ വേണം. നദികളില്ലാത്ത ഭൂമിയില്‍ മനുഷ്യരുമുണ്ടാവുകയില്ല എന്നതാണ് യാഥാര്‍ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം
Kerala

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Kerala

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.