Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനോമാലിന്യങ്ങള്‍ വെടിയാം സദ് വികാരങ്ങളെ ഉണര്‍ത്താം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2019, 03:06 am IST
in Samskriti

മക്കളേ,

ലോകം ഒരു പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. എല്ലാ മനുഷ്യരും വരാന്‍പോകുന്ന നല്ല കാലത്തെ സ്വപ്‌നം കാണുന്നവരാണ്. കഴിഞ്ഞുപോയ വര്‍ഷത്തേക്കാള്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കുറഞ്ഞ, സന്തോഷവും സമാധാനവും നിറഞ്ഞ പുതുവര്‍ഷമാകട്ടെ രണ്ടായിരത്തിപ്പത്തൊന്‍പത്. 

  ശോഭനമായ ഭാവിക്കുവേണ്ടിയുള്ള പ്രാര്‍ഥനയും പ്രതീക്ഷയും മാത്രം പോരാ, ദൃഢനിശ്ചയത്തോടെ, ആത്മവിശ്വാസത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും നമ്മള്‍ തയാറാകണം. കഴിഞ്ഞുപോ

യ കാലത്തിലെ തെറ്റുകളെ തിരിച്ചറിഞ്ഞ്, അവ തിരുത്തി ഉത്സാഹത്തോടെ നമ്മള്‍ കര്‍മനിരതരാകണം. നമ്മുടെ ഭാഗത്തുനിന്നു പ്രയത്‌നമുണ്ടെങ്കില്‍ തീര്‍ച്ചയായും ഈശ്വരന്റെ ഭാഗത്തുനിന്നു കൃപയും നമുക്കുണ്ടാകും.

  എല്ലാവരും പുതുമയെ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, എന്താണ് ഏതിനും പുതുമ നല്‍കുന്നത് എന്ന് മക്കള്‍ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഉള്ളിലെ സ്‌േനഹവും, തുറന്ന ഹൃദയവുമാണ് ഏതിലും പുതുമയും സൗന്ദര്യവും നിറയ്‌ക്കുന്നത്. ബാഹ്യലോകത്തില്‍ നന്മ നിറയണമെങ്കില്‍ ആദ്യം നമ്മുടെ ഉള്ളില്‍ നന്മയുണ്ടാവണം. ഒരു പൂന്തോപ്പ് അഴുകിയ ഇലകളും, ഉണങ്ങിയ കമ്പുകളുംകൊണ്ട് നിറഞ്ഞതാണെങ്കില്‍ അതൊരിക്കലും മനോഹരമാവില്ല. അവയെ അപ്പപ്പോള്‍ നീക്കിക്കളയണം. അതുപോലെ വിദ്വേഷം, അസൂയ തുടങ്ങിയ മനോമാലിന്യങ്ങളെ വെടിഞ്ഞ് മനസ്സില്‍ സദ്‌വികാരങ്ങളെ നമുക്കുണര്‍ത്താം. ഭൂതകാലത്തിലെ കാലുഷ്യങ്ങളെ സൂക്ഷിക്കാത്ത, ഏതിനേയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്ന ഒരു മനസ്സിനെ ഉണര്‍ത്താം. 

  കുടുംബജീവിതത്തിലായാലും സാമൂഹ്യജീവിതത്തിലായാലും പരസ്പരമുള്ള മത്സരവും, അസൂയയും, വിദ്വേഷവും സാധാരണയായി നമ്മള്‍ കണ്ടുവരുന്നതാണല്ലോ? എന്നാല്‍, യഥാര്‍ഥത്തില്‍ എല്ലാവരുടേയും ഉള്ളില്‍ നന്മയുണ്ട്.

  അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു യുവാവിന്റെ കല്യാണം കഴിഞ്ഞു. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു താമസമായി. എന്നാല്‍, മകള്‍ക്ക് അമ്മായിയമ്മയുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കാരണം അമ്മായിയമ്മ സ്വല്‍പം മുന്‍കോപി

യും തന്നിഷ്ടക്കാരിയുമായിരുന്നു. അങ്ങനെ അല്‍പകാലം കഴിഞ്ഞപ്പോള്‍ മരുമകള്‍ക്ക് തീരെ സഹിക്കാന്‍ വയ്യ എന്ന നിലയായി. അവളുടെ സഹോദരന്‍ ഒരു വൈദ്യനായിരുന്നു. അവള്‍ ചേട്ടനോടു പറഞ്ഞു, ”ചേട്ടാ ഞാന്‍ അമ്മായിയമ്മയെകൊണ്ടു വലഞ്ഞു. അവരെ എങ്ങിനെയെങ്കിലും ഇല്ലാതാക്കണം. ചേട്ടന്‍ എന്നെ സാഹായിച്ചേ പറ്റൂ.” ചേട്ടന്‍ പറഞ്ഞു. ”പെട്ടന്ന് അവരെ ഇല്ലാതാക്കിയാല്‍ അതു പ്രശ്‌നമാകും. ഞാന്‍ നിനക്ക് ഒരു മരുന്നു തരാം. അത് കുറേശ്ശെയായി അവരുടെ ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുക്കണം. അങ്ങനെയായാല്‍  ആറുമാസമാകുമ്പോഴേക്കും അവരുടെ ഉപദ്രവം ഒഴിഞ്ഞുകിട്ടും. എന്നാല്‍, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, അവര്‍ക്ക് ഒട്ടുംതന്നെ സംശയം തോന്നാന്‍ പാടില്ല. അതുകൊണ്ട് അവരോടു സ്‌േനഹത്തോടെ പെരുമാറണം. അവര്‍ പറയുന്നതെല്ലാം കഴിയുന്നത്ര അനുസരിക്കാന്‍ ശ്രമിക്കണം.” അവള്‍ സമ്മതിച്ചു. ചേട്ടന്‍ പറഞ്ഞതുപോലെ മരുന്നു ഭക്ഷണത്തില്‍ കലര്‍ത്തി അമ്മായിയമ്മയ്‌ക്കു കൊടുത്തുകൊണ്ടിരുന്നു. ഒപ്പം അവരോട് വളരെ നല്ല രീതിയില്‍ പെരുമാറാനും തുടങ്ങി. അങ്ങനെ നാലുമാസം കടന്നുപോ

യി. അപ്പോഴേക്കും വീട്ടിലെ അന്തരീക്ഷം തന്നെ ആകെ മാറിയിരുന്നു. മരുമകളുടെ നല്ല പെരുമാറ്റം കണ്ട് അമ്മായിയമ്മയ്‌ക്ക് അവളെ ഇഷ്ടമായി. അതോടെ അമ്മായിയമ്മയും നല്ല രീതിയില്‍ പെരുമാറാന്‍ തുടങ്ങി. അപ്പോള്‍ മകള്‍ക്കും അവരോട് ഇഷ്ടം കൂടിക്കൂടി വന്നു. ഒടുവില്‍ അവള്‍ ചേട്ടനോടു പറഞ്ഞു. ”ചേട്ടാ നമ്മള്‍ വിഷം അമ്മായിയമ്മയ്‌ക്ക് കൊടുത്തത് വളരെ തെറ്റായിപ്പോയി. അവര്‍ വളരെ നല്ലവരാണ്. എന്നോട് ഇപ്പോള്‍ വളരെ സ്‌േനഹമാണ്. ആ വിഷം കൊണ്ടുള്ള ദോഷം തീര്‍ക്കാന്‍ ചേട്ടന്‍ വേറെ മരുന്നു തരണം.” അപ്പോള്‍ ചേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ”എടീ, അത് വിഷമൊന്നുമായിരുന്നില്ല. അത് അവരുടെ ആരോഗ്യത്തിന് ഗുണമേ ചെയ്യൂ. പ്രശ്‌നം നിന്റെ പെരുമാറ്റത്തിലായിരുന്നു. അതു മാറാനുള്ളസൂത്രം ഞാന്‍ പ്രയോഗിച്ചതാണ്. നിന്റെ സ്‌േനഹവും പരിചരണവും കൊണ്ടാണ് അവര്‍ നിന്നെ സ്‌േനഹിച്ചു തുടങ്ങിയത്.” അതുപോ

ലെ മറ്റുള്ളവരെ മാറ്റാനല്ല നാം ശ്രമിക്കേണ്ടത് നമ്മള്‍ മാറാനാണ്. നമ്മള്‍ സ്‌േനഹിച്ചാല്‍ തീര്‍ച്ചയായും സ്‌േനഹം തിരിച്ചു കിട്ടും. 

  മനുഷ്യജീവിതമെന്നത് ക്ഷണികമാണ്. കഴിഞ്ഞുപോയ സമയം ഒരിക്കലും തിരിച്ചുകിട്ടുകയില്ല. അതിനാല്‍ അല്‍പസമയത്തേക്കാണെങ്കിലും ഈ ലോകത്ത് ജീവിച്ച്,  ഒരു പൂമ്പാറ്റയെപ്പോലെ ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകരാന്‍ നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം.

  അങ്ങനെ നന്മനിറഞ്ഞ, ശാന്തി നിറഞ്ഞ, സ്‌േനഹം നിറഞ്ഞ ഒരു ലോകത്തെ ഈ പുതുവര്‍ഷത്തില്‍ സാക്ഷാത്കരിക്കാന്‍ നമുക്കു കഴിയട്ടെ.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

Kerala

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Kerala

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.