Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സെക്രട്ടേറിയറ്റിലും വേണം ശുദ്ധീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2019, 01:36 am IST
inVicharam

ശബരിമലയില്‍ ശുദ്ധിക്രിയകള്‍ കഴിഞ്ഞു. ദേവചൈതന്യത്തോടെ നട തുറന്നു. വയലാര്‍ പാടിയതുപോലെ ‘പത്മരാഗ പ്രഭവിടര്‍ത്തും തൃപ്പാദങ്ങള്‍’ ഇനിയും ലക്ഷങ്ങള്‍ക്ക് അഭയമേകും. തിരുനടയിലെ കര്‍പ്പൂര മലകള്‍ക്കൊപ്പം തൊഴുതുരുകുന്ന ഭക്തമനസ്സുകള്‍ക്ക് അത് നിര്‍വൃതി പകരും. ഒരു തരത്തിലുള്ള അശുദ്ധിയും അതിനെ കളങ്കപ്പെടുത്തില്ല. മനസ്സിന്റെ ശ്രീകോവിലിലാണ് അയ്യപ്പന്‍. ഒരു ശക്തിക്കും എത്തിപ്പെടാനാകാത്തിടത്ത്. 

മഹാന്മാരുടെ പ്രതിമകളില്‍ പക്ഷികള്‍ കാഷ്ഠിക്കുന്നതിനെ പലരും പരിഹസിച്ച് കേട്ടിട്ടുണ്ട്. പേക്ഷ ആ വ്യക്തിയുടെ മഹത്വം അതുകൊണ്ടു കളങ്കപ്പെടാറുണ്ടോ? ഒരു മഴകൊണ്ട് അതിനെ കഴുകി വൃത്തിയാക്കാന്‍ പ്രകൃതിക്കുതന്നെ സംവിധാനമുണ്ടല്ലോ. 

ഇന്ന് ശുദ്ധീകരണം വേണ്ടത് സെക്രട്ടേറിയറ്റിലാണ്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അശുദ്ധമായിരിക്കുന്നു. അവിടെ പഞ്ചപുണ്യാഹം പോര. ശുദ്ധികലശവും നവീകരണകലശവും തന്നെ വേണ്ടിവരും. അത്രയും അശുദ്ധി അടിഞ്ഞുകൂടിയിട്ടുണ്ട്. അതാണ് ഒഴുകി ശബരിമല വരെ എത്തിയത്. ആ ശുദ്ധിക്രിയ തന്ത്രിക്ക് ചെയ്യാനാവില്ല. പ്രകൃതിക്കും കഴുകാനാവില്ല. നമ്മള്‍, ജനങ്ങള്‍ തന്നെ ചെയ്യണം. അതിന്റെ താന്ത്രിക വിധി നമുക്ക് വഴങ്ങും. നമുക്കേ വഴങ്ങൂ. 

ഭക്തരുടെ മനസ്സറിയുന്നവനാണ് ഭഗവാന്‍. ജനഹിതമറിയുന്നവരാകണം ഭരണാധികാരികള്‍. രണ്ടിനും സാമ്യമുണ്ട്. പക്ഷേ, ഒരുപാട് അന്തരവുമുണ്ട്. ഭക്തജനവത്സലനായ അയ്യപ്പന്റെ സന്നിധാനത്തെ തകര്‍ക്കാന്‍ ഒരു ഭരണാധികാരി തീരുമാനിച്ചുറച്ചത് അതുകൊണ്ടാണ്. ഞാനാണ് ജനം, എന്റെ ഹിതമാണ് ജനഹിതം എന്ന് പറഞ്ഞ ഭരണാധികാരികള്‍ ചരിത്രത്തില്‍ പലരുണ്ട്. 

 ഇന്നിപ്പോള്‍ നമ്മുടെ കണ്മുന്നിലുമുണ്ട്. ആ മനസ്സാണ് യഥാര്‍ഥ അശുദ്ധി. അത് കഴുകിക്കളയാന്‍ ആ വ്യക്തിക്കാകില്ലെങ്കില്‍ പുനഃപ്രതിഷ്ഠ തന്നെ വേണ്ടിവരും. അതിനാവട്ടെ ഇനി ഒരുക്കം. ജനഹിതമെന്ന ഒറ്റമൂലിയാണ് വജ്രായുധം. അര്‍ജ്ജുനനോട് കൃഷ്ണന്‍ പറഞ്ഞത് പോലെ, ഇത് ധര്‍മ്മയുദ്ധമാണ്. നമുക്ക് ജയിച്ചെ പറ്റൂ. അത് വരുംതലമുറകളോടുള്ള ബാധ്യതയാണ്.

ശബരിമലയില്‍ നടന്നത് യുവതികളുടെ അയ്യപ്പദര്‍ശനമല്ല. ആചാരലംഘനം മാത്രമാണ്. ശ്രീകോവിലിനു മുന്നിലൂടെ പോയിട്ടും, ഒരുനിമിഷം കൈകൂപ്പിനിന്ന് സ്വാമിയെ ദര്‍ശിക്കാന്‍ ആ രണ്ടു യുവതികള്‍ക്കും തോന്നിയില്ല. അപ്പോഴല്ലേ ദര്‍ശനം പൂര്‍ണ്ണമാകൂ. അത് ഭഗവാന്റെ നിശ്ചയമായിരിക്കാം. അവര്‍ക്കതിനുള്ള ഭാഗ്യമോ അര്‍ഹതയോ ഇല്ലെന്നു കരുതിയാല്‍ മതി. ഭഗവത് ദൂതില്‍ ശ്രീകൃഷ്ണന്റെ വിശ്വരൂപം തെളിഞ്ഞിട്ടും അത് കാണാന്‍, തൊട്ടടുത്തുണ്ടായിരുന്ന ദുര്യോധനാദികള്‍ക്കു ഭാഗ്യമുണ്ടായില്ലല്ലോ. അവര്‍ മോഹാലസ്യപ്പെട്ടു പോയില്ലേ? സ്വാമി ദര്‍ശനത്തിന് മനസ്സ് പാകപ്പെടണം. തിരിച്ചറിവ് വേണം. ഭാഗ്യവും അര്‍ഹതയും വേണം. സ്വാമിയുടെ അനുഗ്രഹവും വേണം. അതെല്ലാവര്‍ക്കും കിട്ടില്ല. പിടിവാശിയും അഹന്തയും ഒന്നിനും പരിഹാരമാവില്ല.    

അഹങ്കാരത്തോടെ കൊടുങ്കാറ്റിനെ വെല്ലുവിളിച്ച ഒരു പാലമരത്തിന്റെ കഥയുണ്ട് ഉപനിഷത്തില്‍. ബലപരീക്ഷണത്തിന് സമയം കുറിച്ച് പിരിഞ്ഞു. തന്റെ ദൗര്‍ബല്യത്തെക്കുറിച്ച് മരത്തിന് ബോധമുണ്ടായത് അപ്പോഴാണ്. കാറ്റിനെ  തോല്‍പ്പിക്കാന്‍ മരം ഇലകളും ശാഖകളും സ്വയംപൊഴിച്ച് ഒറ്റത്തടിയായി നിന്നു. അഹങ്കാരത്തോടെ എത്തിയ കാറ്റ് ഇത് കണ്ട് മൂക്കത്ത് വിരല്‍വച്ച് നിന്നു. മുന്നില്‍ നഗ്നനായ പാലമരം. സഹതാപത്തോടെ കാറ്റ് പറഞ്ഞു, ”കഷ്ടം, എന്നെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ നീ സ്വയം തോറ്റു നാണംകെട്ടിരിക്കുന്നു. ഇനിയെങ്കിലും അവനവനെ അറിഞ്ഞേ പോരിനിറങ്ങാവൂ” ശബരിമല വിഷയത്തിലെ കാറ്റും പാലമരവും ആരെന്നു പ്രത്യേകം പറയണോ? ഇരുട്ടിന്റെ മറപറ്റി സ്വന്തം ജനതയോട് പകവീട്ടാനിറങ്ങുന്ന ഭരണാധികാരി ഒരു നാടിനും ഭൂഷണമല്ല.

വാലറ്റം: ദേവാസുരം സിനിമയില്‍ മംഗലശ്ശേരി നീലകണ്ഠനെ വീഴ്‌ത്താന്‍ മുണ്ടയ്‌ക്കല്‍ ശേഖരന് ഇരുട്ടിന്റെ മറവും ആറാളുടെ സഹായവും വേണ്ടിവന്നു. ആ നീലകണ്ഠന്റെ  ഡയലോഗ് തന്നെയാണ് ഇന്ന് ഓരോ അയ്യപ്പഭക്തന്റെയും മനസ്സിലുള്ളത്, ‘വഴി മാറെടാ മുണ്ടയ്‌ക്കല്‍ ശേഖരാ…’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.