Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ത്രികാലജ്ഞാനിയായബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2019, 02:30 am IST
inSamskriti

പരബ്രഹ്മ സ്വരൂപനായ ദേവന്റെ  അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന മന്ത്രങ്ങളാണ് ഇനി.

യോ ദേവാനാം പ്രഭവശ്ചോദ്ഭവശ്ച

വിശ്വാധിപോ രുദ്രോ മഹര്‍ഷി:

ഹിരണ്യഗര്‍ഭം ജനയാമാസ പൂര്‍വ്വം

സ നോ ബുദ്ധ്യാ ശുഭയാ സംയുനക്തു

ദേവന്‍മാരുടെ പ്രഭവത്തിനും ഉദ്ഭവത്തിനും കാരണമായവനും വിശ്വത്തിനു മുഴുവന്‍ നാഥനായവനും രുദ്രനും  മഹാനായ ഋഷിയും ഹിരണ്യഗര്‍ഭന്റെ ജനയിതാവുമായ ആ ദേവന്‍  നമുക്ക് ശ്രേയസ്‌കരമായ ബുദ്ധി നല്‍കട്ടെ.പ്രഭവത്തെ ജനനമായും ഉദ്ഭവത്തെ ഐശ്വര്യ കാരണമായും പറയുന്നു.

ദേവന്‍മാര്‍ എന്ന് പറഞ്ഞത് ഇന്ദ്രിയങ്ങള്‍ എന്നും  അര്‍ത്ഥമെടുക്കാം. ഇന്ദ്രിയങ്ങളുടെ ഉദ്ഭവത്തിനും പ്രവര്‍ത്തനത്തിനും കാരണമായയാള്‍ തന്നെ ബുദ്ധിയേയും പകര്‍ന്ന് നല്‍കും.

ഭക്തരുടെ പാപങ്ങളെ തീര്‍ത്ത് ജ്ഞാനം നല്‍കുന്നവനാണ് രുദ്രന്‍. ജ്ഞാനസ്വരൂപനായ ബ്രഹ്മത്തെ ഇവിടെ മഹര്‍ഷിയായി വിശേഷിപ്പിക്കുന്നു. ത്രികാലജ്ഞാനത്തോടെ എല്ലാം കാണുന്നവനും അറിയുന്നവനുമാണ് ബ്രഹ്മം. സൃഷ്ടിയില്‍ ഏറ്റവും ആദ്യമുണ്ടായതായ ഹിരണ്യഗര്‍ഭന് കൂടി ജനനം നല്‍കിയതാണ് ബ്രഹ്മം. പരമാത്മാവിന്റെ കാരുണ്യത്താല്‍ ബുദ്ധി തെളിഞ്ഞ് മോക്ഷം ലഭിക്കുവാനിടയാകട്ടെ എന്നാണ് പ്രാര്‍ത്ഥന.

 യാ തേ രുദ്ര ശിവാ തനൂ –

രഘോരാപാപകാശിനീ

തയാ ന സ്തനുവാ ശന്തമയാ

ഗിരിശന്താഭിചാകശീഹി

വേദങ്ങളെ വെളിപ്പെടുത്തി സര്‍വ്വലോകത്തിനും മംഗളമരുളുന്ന രുദ്രദേവാ… മംഗളകരവും ഘോരമല്ലാത്തതും പാപം നീക്കി നന്മയെ നല്‍കുന്നതുമായ അങ്ങയുടെ സ്വരൂപത്തെ പ്രകടിപ്പിച്ച് ഞങ്ങളെ സുഖികളാക്കണേ

 ശ്രീരുദ്രത്തില്‍ വരുന്ന ഒരു മന്ത്രഭാഗം കൂടിയാണിത്. ഗിരിശന്ത എന്നതിന് പര്‍വ്വതത്തിലിരുന്ന് മംഗളത്തെ നല്‍കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. വേദസ്വരൂപനായ ആ രുദ്രന്‍ പാപങ്ങളെല്ലാം നീക്കി ഞങ്ങള്‍ക്ക് മംഗളവും ആനന്ദവും സുഖത്തേയും നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. പരമാനന്ദമനുഭവിക്കാന്‍ വേദം വെളിപ്പെടണം.

യാമിഷും ഗിരിശന്ത

ഹസ്‌തേ ബിഭര്‍ഷ്യസ്തവേ

ശിവാം ഗിരിത്ര താം കുരു

മാ ഹിംസീ: പുരുഷം ജഗത്

വേദങ്ങളരുളി അതിലൂടെ ഭക്തരെ രക്ഷിക്കുന്ന രുദ്ര പ്രയോഗിക്കാനായി അങ്ങയുടെ കൈയില്‍ പിടിച്ചിട്ടുള്ള അമ്പിനെ മംഗളമാക്കണേ… ഒന്നിനേയും കൊല്ലരുതേ… ജഗത്തിന് നാശമുണ്ടാക്കരുതേ…

ഈ മന്ത്രവും ശ്രീരുദ്രത്തില്‍ വരുന്നതാണ്. ഗിരിത്ര എന്നതിന് പര്‍വ്വതങ്ങളെ രക്ഷിക്കുന്നവനെന്ന് അര്‍ത്ഥമുണ്ട്. രുദ്രന്റെ കൈയിലെ അമ്പ് പ്രണവത്തിന്റെ പ്രതീകമാണ്. ഓങ്കാരം സാകാരത്തിന്റെയും നിരാകാരത്തിന്റെയും സൂചകമാണ്.

 മഹാവാക്യ, പ്രണവ ജപത്തിലൂടെ നിഃശ്രേയസ്സിലേക്ക്, സാധകരെ എത്തിക്കുന്നതിനെയാണ് രക്ഷിക്കുക എന്ന് പറഞ്ഞത്. സാകാരോപാസന ചെയ്യുന്ന ഭക്തന്റെ പ്രാര്‍ത്ഥനയെയാണ് ഇവിടെ പ്രധാനമായും പറഞ്ഞിരിക്കുന്നത്.

കയ്യിലെ അമ്പ് ദുഷ്ടരുടെ നേര്‍ക്ക് പ്രയോഗിക്കും സജ്ജനങ്ങള്‍ക്ക് മംഗളത്തെ നല്‍കാനുമാണ്. ഭക്തരേയും ലോകത്തേയും നശിപ്പിക്കാതിരിക്കാനുള്ള പ്രാര്‍ത്ഥനയാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.