Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സൂര്യഭേദന പ്രാണായാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 01:00 am IST
inSamskriti

കുംഭകങ്ങളുടെ 8 തരം പേരുകള്‍ 44ാം ശ്ലോകത്തില്‍ പറഞ്ഞു. ആ എട്ടെണ്ണത്തിന്റെയും പഠനമാണ് ഇനി വരുന്നത്. ആദ്യം സൂര്യഭേദനം.

ആസനേ സുഖദേ യോഗീ

ബദ്ധ്വാ ചൈവാസനം തതഃ

ദക്ഷനാഡ്യാ സമാകൃഷ്യ

ബഹിസ്ഥം പവനം ശനൈഃ (2-48)

സുഖകരമായ ഇരിപ്പിടത്തില്‍ ഒരു ആസനത്തില്‍ ഇരുന്ന് വലതു മൂക്കിലൂടെ ബാഹ്യവായുവിനെ സാവധാനത്തില്‍ അകത്തെടുക്കണം. ഇതില്‍ ആദ്യത്തെ ആസനം ഇരിപ്പിടവും രണ്ടാമത്തെ ആസനം യോഗാസനവുമാണ്. ഭഗവദ് ഗീതയില്‍ ആറാമത്തെ അധ്യായം ധ്യാനയോഗമാണ്. അതില്‍ ഇരിക്കുന്ന സ്ഥലത്തെപ്പറ്റി പറയുന്നുണ്ട്. 

ശുചൗ ദേശേ പ്രതിഷ്ഠാപ്യ

സ്ഥിരമാസനമാത്മനഃ

നാത്യുച്ഛ്‌റിതം നാതിനീചം

ചൈലാജിന കുശോത്തരം -(ഭ.ഗീ 6-11)

ശുചിയായ സ്ഥലത്ത് അധികം ഉയരത്തിലും കുഴിയിലുമാവാതെ പുല്ലുകൊണ്ടുള്ള ഉറച്ച ഇരിപ്പിടത്തിന് മേലെ പുലിത്തോലോ മാന്‍തോലോ വിരിച്ച് അതിനു മേലെ മൃദുവായ പട്ട് വിരിക്കണം.

ഇതിനാണിവിടെ സുഖദമായ (സുഖം നല്‍കുന്നത് സുഖദം)ആസനമെന്ന് പറഞ്ഞത്. അതിലിരുന്ന് ആസനം ബന്ധിക്കണം. സ്വസ്തികം, വീരം, സിദ്ധം, പത്മം മുതലായ തനിക്കു യോജിച്ച ആസനത്തിലിരിക്കണം. കൈവല്യോപനിഷത്തില്‍ ‘വിവിക്ത ദേശേ ച സുഖാസനസ്ഥഃ ശുചിഃ സമഗ്രീവശിരഃ ശരീരഃ’ (വിജന പ്രദേശത്ത് സുഖമായ ഇരിപ്പിടത്തില്‍ ശുചിയായ യോഗി, ശരീരം, കഴുത്ത്, തല എന്നിവ സമമാക്കി ഇരിക്കണം) എന്നു പറഞ്ഞിരിക്കുന്നു. 

‘ആസ ഉപവേശനേ’, ഇരിക്കുന്നത് എന്ന അര്‍ഥത്തിലാണ് ആസനം.’ആസ്‌തേ അസ്മിന്‍ ഇതി ആസനം’ ഏതില്‍ ഇരിക്കുന്നുവോ അത് ആസനം -ഇരിപ്പിടം എന്നര്‍ഥം. ‘ആസ്യതേ അനേന ഇതി ആസനം’ ഇതിനാല്‍ ഇരിക്കുന്നു എന്നതിനാല്‍ ആസനം എന്നും – ഇവിടെ യോഗികള്‍ ഇരിക്കുന്ന, സ്ഥിതി ചെയ്യുന്ന യോഗാസനം എന്നര്‍ഥം. നമ്മള്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ശരീരഭാഗമായ പൃഷ്ഠവും ആസനമെന്നറിയപ്പെടുന്നു. 

ആകേശാദാനഖാഗ്രാച്ച 

നിരോധാവധി കുംഭയേത്

തതഃ ശനൈഃ സവ്യനാഡ്യാ

രേചയേത് പവനം ശനൈഃ (2-49)

തലമുടിയുടെ അറ്റം വരെ, നഖത്തിന്റെ അറ്റം വരെ, പ്രാണന്റെ നിരോധം വരുന്ന വിധം കുംഭകം ചെയ്ത് പിന്നീട് സാവധാനത്തില്‍ ഇടതു നാഡിയിലൂടെ വായുവിനെ സാവധാനത്തില്‍ രേചകം ചെയ്യണം.

തലമുടിയുടെ അറ്റം വരെ (ആകേശാത്- എന്നാല്‍, കേശാന്‍ മര്യാദീകൃത്യ- കേശത്തെ, തലമുടിയെ മര്യാദയാക്കി എന്നര്‍ഥം. മര്യാദ എന്നാല്‍ അതിര്, അതിര്‍ത്തി എന്നര്‍ഥം)എന്നും നഖത്തിന്റെ അറ്റം വരെ (ആനഖാഗ്രാത്- നഖാഗ്രാന്‍ മര്യാദീകൃത്യ- ഇവിടെ കാലിന്റെ നഖാഗ്രമാണ് പ്രസ്തുതം) എന്നും പറഞ്ഞാല്‍ അടിതൊട്ടു മുടിവരെ എന്ന ശൈലി തന്നെ. ഇവ രണ്ടുമാണ് പ്രാണനിരോധത്തിന്റെ, കുംഭകത്തിന്റെ അവധി. പിന്നെ ഇടത്തെ മൂക്കിലൂടെയാണ്(സവ്യ നാഡ്യാ) ശ്വാസം പുറത്തു വിടുന്നത്. ശനൈഃ എന്നു രണ്ടു തവണ പറഞ്ഞതില്‍ നിന്ന് രേചകം പൂരകത്തെക്കാള്‍ ഇരട്ടി സാവധാനത്തിലാണെന്നു സൂചിപ്പിക്കുന്നു.

രേചകം വേഗത്തില്‍ പാടില്ല, ബലക്ഷയം ഉണ്ടാക്കും എന്ന് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. 

വിസ്മയേ ച(അത്ഭുതം അറിയിക്കാനും)

വിഷാദേ ച(ദുഃഖം അറിയിക്കാനും) ദൈന്യേ ചൈവ(ദീനത അറിയിക്കാനും) അവധാരണേ(ഉറപ്പിച്ചു പറയാനും) തഥാ പ്രസാദനേ(പ്രസാദം അറിയിക്കാനും) ഹര്‍ഷേ(സന്തോഷത്തിലും) വാക്യമേകം(ഒരു വാക്ക്) ദ്വിരുച്യതേ(രണ്ടു തവണ പറയുന്നു). ഇവിടെ ഉറപ്പിച്ചു പറയാനാണ് ശനൈഃ എന്ന വാക്ക് രണ്ടു തവണ പറഞ്ഞത്.

കപാലശോധനം വാത-

ദോഷഘ്‌നം കൃമിദോഷഹൃത്

പുനഃ പുനരിദം കാര്യം

സൂര്യഭേദനമുത്തമം (2-50)

കപാല ശുദ്ധിക്കും വാതദോഷ നിവാരണത്തിനും കൃമിദോഷ നാശത്തിനും ഈ ഉത്തമമായ സൂര്യഭേദനം പല തവണ ചെയ്യണം. തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് സൂര്യഭേദനം. വാത ദോഷവും കൃമി ദോഷവും നീക്കുകയും ചെയ്യും.

ഘേരണ്ഡ സംഹിതയില്‍ ഇനിയും ഗുണങ്ങള്‍ പറയുന്നുണ്ട്. വാര്‍ധക്യവും മരണവും ഇല്ലാതാക്കും (ജരാ മൃത്യുവിനാശക:), കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തും(ബോധയേത് കുണ്ഡലീം ശക്തിം), വിശപ്പ് കൂട്ടും (ജാഠരാഗ്‌നിം വിവര്‍ധയേത്) എന്നിങ്ങനെ പറഞ്ഞിരിക്കുന്നു.

വലത് മൂക്കിലൂടെ (സൂര്യ നാഡി) ശ്വാസം നിറച്ച് കുംഭകം ചെയ്ത് ഇടത് മൂക്കിലൂടെ (ഇഡാ നാഡി)വിടുക. വിണ്ടും വലതു മൂക്കിലൂടെ നിറയ്‌ക്കുക, ഇടത്തു മൂക്കിലൂടെ വിടുക- ഇതിന്റെ ആവര്‍ത്തനമാണ് സൂര്യ ഭേദന പ്രാണായാമം. ഇവിടെ ന്യായമായും വരുന്ന ഒരു സംശയമുണ്ട്. ഇങ്ങനെയാണെങ്കില്‍ ഇടത് മുക്കിലൂടെ (ഇഡയിലൂടെ) നിറച്ച് വലതു മൂക്കിലൂടെ വിടുന്ന ആവര്‍ത്തനം ‘ചന്ദ്രഭേദന’മാവില്ലേ? ആവും. പക്ഷേ അത് ഈ ഗ്രന്ഥത്തിലില്ല. കാരണമായി ചില യോഗിമാര്‍ പറയുന്നത് സൂര്യഭേദനം അത്ര അപകടകരമല്ല എന്നതാണ്. ഇഡാ നാഡി ഉണര്‍ന്നാല്‍ മനസ്സ് പൂര്‍ണമായും ഉള്ളിലേക്കു വലിയും. ശരീരം ഉത്സാഹശൂന്യവുമാവും എന്നത്രെ മുന്നറിയിപ്പ്.

ബ്രഹ്മാനന്ദന്റെ വ്യാഖ്യാനത്തില്‍ രസകരമായ ചില നിരീക്ഷണങ്ങള്‍ ഉണ്ട്. നമുക്ക് അതൊന്നു കാണാം. ഗ്രന്ഥാന്തരങ്ങളില്‍ പറഞ്ഞത് –  

‘ഹഠാന്നിരുദ്ധഃ പ്രാണോയം രോമകൂപേഷു നിസ്സരേത’- ബലമായി പ്രാണനെ രോമകൂപം വരെ നിരോധിച്ചാല്‍ ‘ദേഹം വിദാരയത്യേഷ കുഷ്ഠാദി ജനയത്യപി’ ദേഹത്തിന് ക്ഷതം പറ്റും. കുഷ്ഠം മുതലായ രോഗം പിടിപെടും. ‘തതഃ പ്രത്യായിതവ്യോസൗ ക്രമേണ ആരണ്യ ഹസ്തിവത്’. അതു കൊണ്ട് കാട്ടാനയെ മെരുക്കുന്നതു പോലെ ക്രമത്തിലേ ആകാവൂ. ‘വന്യോ ഗജോ ഗജാരിര്‍ വാ  ക്രമേണ മൃദുതാമിയാത്’ കാട്ടാനയോ സിംഹമോ ആയാലും ക്രമത്തിലേ ഇണങ്ങൂ. അതു കൊണ്ട് ഇതില്‍ തന്നെ പിന്നീട്  ‘ധാരയിത്വാ യഥാശക്തി’ (ശക്തിക്കനുസരിച്ച് കുംഭിക്കണം) എന്ന് പറയുന്നുണ്ട്. എന്നാല്‍, പ്രയത്‌നം കുറയാനും പാടില്ല. ഇടയ്‌ക്കിടെ തടസ്സം വന്നാല്‍ ഫലം കിട്ടാതെ പോവും.

(പതഞ്ജലിയോഗ

ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍

അധ്യക്ഷനാണ് ലേഖകന്‍)   

9447077203

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.