Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2018, 08:52 am IST
in World

വാഷിങ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥയെത്തുടര്‍ന്ന് അമേരിക്കയില്‍ ഗുരുതരമായ പ്രതിസന്ധി. ക്രിസ്തുമസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ജോലിയും അനിശ്ചിതത്വത്തിലായി. 

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന മതിലിന്റെ ചെലവിനുള്ള അഞ്ചു ബില്യണ്‍ ഡോളര്‍ അടക്കം അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം അനുവദിക്കുന്നതിനുള്ള ധനബില്‍ സെനറ്റില്‍ പാസാവാത്തതിനെത്തുടര്‍ന്നാണ് ഷട്ട് ഡൗണ്‍ എന്നു വിളിക്കുന്ന പ്രതിസന്ധി ഉടലെടുത്തത്. അമേരിക്കയുടെ ഓഹരിവിപണി കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയ്‌ക്കുള്ള ഏറ്റവും വലിയ തകര്‍ച്ച നേരിടുകയാണ്. 

പണം അനുവദിക്കാന്‍ ആവശ്യപ്പെടുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന ഡെമോക്രാറ്റിക് പാര്‍ട്ടിക്കു മുന്‍തൂക്കമുള്ള സെനറ്റ് നിരസിക്കുകയായിരുന്നു. ഡെമോക്രാറ്റുകളും ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളും പരാജയപ്പെട്ടു.

നാലു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ക്രിസ്തുമസിന് മുമ്പ് ശമ്പളം കിട്ടാന്‍ സാധ്യതയില്ല. മൂന്നു ലക്ഷത്തി അമ്പതിനായിരത്തിലേറെ ജീവനക്കാര്‍ ഇനി അറിയിപ്പു ലഭിക്കും വരെ ജോലിക്കു ഹാജരാകേണ്ടതില്ല. ഫലത്തില്‍ ഇവര്‍ ലീവില്‍ പോയ അവസ്ഥയിലായിരിക്കും. ഇവരൊന്നും തിങ്കളാഴ്ച ജോലിക്കു ഹാജരാവേണ്ടതില്ല. വൈറ്റ് ഹൗസിലെ ജീവനക്കാരെയും ഷട്ട് ഡൗണ്‍ ബാധിച്ചു. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിലെ 1056 ജീവനക്കാര്‍ക്ക് അവധിയില്‍ പോകേണ്ടി വന്നു. 

ധനബില്ലിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാവാതെ സെനറ്റ് പിരിഞ്ഞപ്പോള്‍ സാമ്പത്തിക അടിയന്തരാവസ്ഥയുടെ കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ നിര്‍ദിഷ്ട മതിലിന്റെ നിര്‍മാണത്തിന് പണം എന്ന ആവശ്യത്തില്‍ ട്രംപ് ഉറച്ചു നിന്നതോടെയാണ് പ്രതിസന്ധിയും രൂക്ഷമായത്. സൈനിക ആവശ്യങ്ങള്‍, രഹസ്യാന്വേഷണ ഏജന്‍സികളുടെയും ജയിലുകളുടെയും പ്രവര്‍ത്തനം, അതിര്‍ത്തിയിലെ നിരീക്ഷണം തുടങ്ങിയവയ്‌ക്കുള്ള തുക മുടങ്ങില്ല. 

കഴിഞ്ഞ 40 വര്‍ഷത്തിനിടയ്‌ക്കുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയെന്ന് സാമ്പത്തിക നിരീക്ഷകരും മാധ്യമങ്ങളും വിശേഷിപ്പിക്കുമ്പോള്‍ത്തന്നെ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പഴിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ് ട്രംപ്. 

പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചതിനു തൊട്ടുപിന്നാലെ ഷട്ട് ഡൗണ്‍ കൂടി വന്നതോടെ ട്രംപിന്റെ ഭരണസംവിധാനവും കടുത്ത പ്രതിസന്ധിലായി. അനിശ്ചിതത്വം തുടര്‍ന്നാല്‍ അമേരിക്ക ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ സംജാതമാവുമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നു. ഡെമോക്രാറ്റുകള്‍ മാത്രമല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള സെനറ്റര്‍മാരില്‍ ചിലരും ധനബില്ലിനെ എതിര്‍ക്കുന്നത് ട്രംപിനെ അസ്വസ്ഥനാക്കുന്നുണ്ട്. 

വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുള്‍വാന്‍സി, ട്രംപിന്റെ മുതിര്‍ന്ന ഉപദേശകന്‍ ജാര്‍ഡ് കുഷ്‌നെര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഒത്തുതീര്‍പ്പു നീക്കങ്ങള്‍ തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

Kerala

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

പുതിയ വാര്‍ത്തകള്‍

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.