Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2018, 02:29 am IST
in Samskriti

ഏകാഗ്രത സര്‍വ്വജ്ഞാനസാരമാണ്. അതു കൂടാതെ ഒന്നും ചെയ്യാനാവില്ല. സാധാരണമായി മനുഷ്യന്‍ വിചാരശക്തിയുടെ തൊണ്ണൂറു ശതമാനം വെറുതെ കളയുകയാണ്. അതുകൊണ്ട് അവന്‍ എപ്പോഴും തെറ്റുവരുത്തുകയാണ് ചെയ്യുന്നത്. അഭ്യസ്തമനുഷ്യനോ മനസ്സോ ഒരിക്കലും തെറ്റുചെയ്യുന്നില്ല. മനസ്സിനെ ഏകാഗ്രമാക്കി അതിലേക്കുതന്നെ തിരിച്ചയച്ചാല്‍ നമ്മിലുള്ളതെല്ലാം നമ്മുടെ ഭൃത്യരാകും. നമ്മുടെ നാഥന്മാരാവില്ല. ഗ്രീക്കുകാര്‍ അവരുടെ ഏകാഗ്രത ബാഹ്യപ്രപഞ്ചത്തില്‍ പ്രയോഗിച്ചു.

ഫലം കലയിലും സാഹിത്യത്തിലും മറ്റുമുള്ള സംസിദ്ധിയായിരുന്നു. ഹിന്ദു അന്തര്‍ലോകത്തില്‍ ഏകാഗ്രമാക്കി, ആത്മാവിലുള്ള അദൃഷ്ടലോകങ്ങളില്‍ യോഗശാസ്ത്രത്തെ വികസിപ്പിക്കയും ചെയ്തു. യോഗം, ഇന്ദ്രിയങ്ങള്‍, ഇച്ഛ, മനസ്സ് ഇവയുടെമേലുള്ള നിയന്ത്രണമാണ്. ഇതു പഠിച്ചാലത്തെ പ്രയോജനം നാം നിയന്ത്രിതരാകുന്നതിനുപകരം നിയന്ത്രിക്കാന്‍ പഠിക്കുമെന്നതാണ്. മനസ്സിന് പല തലങ്ങളുണ്ട്. നമ്മുടെ യഥാര്‍ത്ഥലക്ഷ്യം നമ്മുടെ സത്തയുടേതായ ഇടയ്‌ക്കുള്ള ഈ തലങ്ങളെല്ലാം മുറിച്ചുകടന്ന് ഈശ്വരനെ കണ്ടെത്തലാണ്. യോഗത്തിന്റെ അന്തവും ലക്ഷ്യവും ഈശ്വരസാക്ഷാല്‍കാരമാണ്. ഇതിനു നാം

ആപേക്ഷികജ്ഞാനത്തെ അതിക്രമിക്കണം. ഇന്ദ്രിയലോകത്തെ അതിക്രമിക്കണം. ലോകം ഇന്ദ്രിയങ്ങളിലേയ്‌ക്കാണ് ഉണര്‍ന്നിരിക്കുന്നത്, ഈശ്വരസന്താനങ്ങളാകട്ടെ ആ തലത്തില്‍ ഉറക്കമാണ്. ലോകം ശാശ്വതതലത്തില്‍ ഉറക്കമാണ്. ഈശ്വരസന്താനങ്ങള്‍ അവിടെ ഉണര്‍ന്നിരിക്കയുമാണ്. ഇവരാണ് ഈശ്വരപുത്രന്മാര്‍. ഇന്ദ്രിയസംയമത്തിന് ഒറ്റ വഴിയേ ഉള്ളൂ. ജഗത്തിലെ ഏക പരമാര്‍ത്ഥമായുള്ളവനെ ദര്‍ശിക്കാം. അപ്പോള്‍ മാത്രമേ നമുക്കു നമ്മുടെ ഇന്ദ്രിയങ്ങളെ യഥാര്‍ത്ഥമായി കീഴടക്കാനാവൂ.

ഏറെയേറെ ചുരുങ്ങിയ അതിര്‍ത്തികളില്‍ മനസ്സിനെ നിരോധിക്കയാണ് ഏകാഗ്രത. അങ്ങനെ മനസ്സിനെ നിരോധിക്കാന്‍ എട്ടു വഴിയുണ്ട്. ആദ്യത്തേതു യമം, ബാഹ്യവിവര്‍ജ്ജനംകൊണ്ടു മനസ്സിനെ നിരോധിക്ക. സര്‍വ്വസദാചാരവും ഇതിലടങ്ങി. തിന്മയൊന്നും ചെയ്യരുത്. ഒരു ജീവിയെയും ദ്രോഹിക്കരുത്. പന്തീരാണ്ട് ഒന്നിനെയും ഹിംസിക്കാതിരുന്നാല്‍ സിംഹങ്ങളും വ്യാഘ്രങ്ങളുംപോലും നിങ്ങളുടെ മുമ്പില്‍ വണങ്ങിപ്പോകും. സത്യനിഷ്ഠ ശീലിക്കുക. മനസാ വാചാ കര്‍മ്മണാ പന്ത്രണ്ടു കൊല്ലത്തെ സമ്പൂര്‍ണ്ണ സത്യനിഷ്ഠയുള്ളവന്‍ എന്തിച്ഛിക്കുന്നുവോ അതു കൈവരുന്നു. മനോവാക്കര്‍മ്മങ്ങളില്‍ സുചരിതനാകുക, ചാരിത്യ്രമാണ് മതങ്ങളുടെയെല്ലാം ചുവട്. വ്യക്തിപരമായ പരിശുദ്ധി കൂടിയേ ഒക്കൂ. അടുത്തതു നിയമം. മനസ്സിനെ ഒരിടത്തേയ്‌ക്കും അലയാന്‍ വിടാതിരിക്കൂ. പി

ന്നെ ആസനം, ഇരിപ്പ്. എണ്‍പത്തിനാല് ആസനങ്ങളുണ്ട്. ഉത്തമം അവനവന് ഏറ്റവും സ്വാഭാവികമായതാണ്. അതായത് ഏറ്റവും സുഖത്തോടെ ഏറ്റവും സ്വാഭാവികമായതാണ്. അതായത് ഏറ്റവും സുഖത്തോടെ ഏറ്റവും കൂടുതല്‍ നേരം നിലനിര്‍ത്താവുന്നത്. ഇതിനുശേഷം പ്രാണായാമമാണ്. ശ്വാസനിയന്ത്രണം. പിന്നെ പ്രത്യാഹാരം. വിഷയങ്ങളില്‍നിന്ന് ഇന്ദ്രിയങ്ങളെ ഉള്‍വലിക്കുക. അടുത്തതു ധാരണ, ഏകാഗ്രത, അനന്തരം ധ്യാനം അഥവാ ഏകതാനമായ ഭാവനം. (ഇതു യോഗദര്‍ശനത്തിന്റെ കാമ്പാണ്) അവസാനമായി സമാധി, ബോധാതീതം. ശരീരവും മനസ്സും എത്ര ശുദ്ധമാകുന്നുവോ അത്ര വേഗമാണ് ഉദ്ദിഷ്ടഫലപ്രാപ്തി. നിങ്ങള്‍ തികച്ചും ശുദ്ധമായിരിക്കണം.

ദുര്‍വ്വിഷയങ്ങളെ ചിന്തിക്കരുത്. അത്തരം ചിന്തകള്‍ നിങ്ങളെ തീര്‍ച്ചയായും വലിച്ചുതാഴ്‌ത്തും. തികച്ചും ശുദ്ധനായിരിക്കയും വിശ്വാസപൂര്‍വ്വം അഭ്യസിക്കയും ചെയ്യാമെങ്കില്‍, ഒടുവില്‍, നിങ്ങളുടെ മനസ്സിനെ അനന്തശക്തിയുള്ള ഒരു ഗവേഷണ ദീപമാക്കാന്‍ കഴിയും. അതിന്റെ വ്യാപ്തിക്കതിര്‍ത്തിയില്ല. പക്ഷേ സന്തതാഭ്യാസവും പ്രപഞ്ചവൈരാഗ്യവും വേണം. ഒരുവന്‍ ബോധാതീതാവസ്ഥയെ പ്രാപിക്കുമ്പോള്‍, ശരീരബോധം മുഴുവന്‍ അലിഞ്ഞുപോകുന്നു. അപ്പോഴേ അവന്‍ മുക്തനും അമൃതനുമാകുന്നുള്ളു. അബോധവും ബോധാതീതവും പുറംകാഴ്ചയ്‌ക്കൊക്കെ ഒരുപോലെയാണ്. പക്ഷേ അവ തമ്മില്‍ മണ്‍കട്ടയ്‌ക്കും പൊന്‍കട്ടയ്‌ക്കുമുള്ള അന്തരമുണ്ട്. ഈശ്വരന്ന് സര്‍വ്വാത്മസമര്‍പ്പണം ചെയ്തവന്‍ ബോധാതീതതലത്തെ പ്രാപിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

പുതിയ വാര്‍ത്തകള്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.