തിരുവനന്തപുരം: ശബരിമലയോടുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മസമിതി പിന്തുണ പ്രഖ്യാപിച്ചു.















