Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മതത്വത്തിലൂടെ പരമാത്മാസ്വരൂപം പ്രാപിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 04:01 am IST
inSamskriti

താന്‍ ബ്രഹ്മമാണ് എന്ന് സാക്ഷാത്കരിച്ചയാളുടെ അനുഭൂതിയെ പറയുന്നു.

വേദൈരനേകൈരഹമേവ വേദ്യോ

വേദാന്ത കൃദ്വേദ വിദേവ ചാഹം

നപുണ്യ പപേ മമ നാസതി നാശോ

ന ജന്മ ദേഹേന്ദ്രിയ ബുദ്ധിരസ്തി

വിവിധ വേദങ്ങളാല്‍ ഞാന്‍ മാത്രമാണ് അറിയേണ്ടത്. വേദാന്തത്തേയും വേദത്തേയും അറിയുന്നവന്‍ ഞാനാണ്. എനിക്ക് പുണ്യപാപങ്ങളോ നാശമോ ഇല്ല. എനിക്ക് ജനനമില്ല. ശരീരമോ ഇന്ദ്രിയങ്ങളോ ബുദ്ധിയോ ഇല്ല.

ഞാന്‍ ബ്രഹ്മമായതിനാല്‍ വേദങ്ങള്‍ പറയുന്നത് എന്നെക്കുറിച്ചാണ്. അനേകം വേദവാക്യങ്ങളിലൂടെ അറിയേണ്ടത് ഞാന്‍ എന്താണ് എന്നതാണ്. വേദാന്തവും ഇതുതന്നെ പറയുന്നു. വേദാന്തത്തെ അറിയിക്കുന്നവനുംഅനാവരണം ചെയ്യുന്നവനുംഞാന്‍ തന്നെയാണ്. വേദത്തെ അറിയുന്നവനും ഞാനാണ്.

 വേദവും വേദാന്തവും പ്രധാനമായും കൈകാര്യം ചെയ്യുന്നത് ബ്രഹ്മത്തെപ്പറ്റിയാണ്. എല്ലാത്തിനും ആധാരമായി എങ്ങും നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തെപ്പറ്റിയും അതിനെ സാക്ഷാത്കരിക്കുന്നതിനെപ്പറ്റിയും പറയുക എന്നത് ജ്ഞാനിയെ സംബന്ധിച്ചിടത്തോളം തന്നെ പറ്റി പറയലാണ്. മന്ത്രഭാഗത്തും ബ്രാഹ്മണത്തിലും ആരണ്യകത്തിലും ഉപനിഷത്തിലുമൊക്കെയായി ആ പരമസത്യത്തെ അനാവരണം ചെയ്യുന്നുണ്ട്.

ഗുരുവിന്റെ അടുത്ത് നിന്ന് അറിവിനെ നേടി ആ പരമതത്വം താന്‍ തന്നെയെന്ന് സാക്ഷാത്കരിച്ചയാള്‍ക്കാണ് ഇത്രയും നല്ല ഉറപ്പോടെ പറയാന്‍ കഴിയുക. തനിക്ക് പുണ്യപാപങ്ങളില്ലെന്നും നാശമില്ലെന്നും പ്രഖ്യാപിക്കണമെങ്കില്‍ അത്രയും ജ്ഞാനാനുഭവം നേടിയാലേ സാധിക്കൂ. ജനന മരണാദികളില്ലാത്ത പരബ്രഹ്മമായിത്തീര്‍ന്ന താന്‍, ശരീര മനോബുദ്ധികള്‍ക്ക് അതീതമായതായി നല്ല നിശ്ചയത്തോടെ പറയാനാകും.

ആത്മാവിന് നാശമില്ലാത്തതാണ് അത് ഉപാധികളുമായി ചേര്‍ന്നിരിക്കാത്ത ശുദ്ധ ചൈതന്യമാണ്. ജനനമുള്ളതിനൊക്കെ മരണമുണ്ട്. ഉണ്ടായതൊക്കെ ഇല്ലാതാകും. ആത്മാവ് എന്നുമുള്ളതാണ്. ഒരു തരത്തിലുള്ള മാറ്റമോ നാശമോ ഇല്ലാതെ എന്നും നിലനില്‍ക്കുന്നു. ഉപാധികളായ ശരീരം മനസ്സ്, ബുദ്ധി എന്നിവയുടെ ആവശ്യമേയില്ല. ഉപാധികളെല്ലാം അഹങ്കാര പ്രേരിതമായ അജ്ഞാനത്തില്‍ കുടുങ്ങിയ ജീവന് മാത്രം. ആ പരിമിതികള്‍ക്കൊക്കെ അപ്പുറത്തെത്തിയ ആളാണ് ആത്മജ്ഞാനി.

ന ഭൂമിരാപോ ന ച വഹ്നിരസ്തി

നചാനിലോ മേളസ്തി ന ചാംബരം ച

ഏവം വിദിത്വാപരമാത്മരൂപം

ഗുഹാശയം നിഷ്‌ക്കലമദ്വിതീയം

സമസ്ത സാക്ഷിം സദസദ് വിഹീനം

പ്രയാതി ശുദ്ധം പരമാത്മരൂപം

എന്നില്‍ ഭൂമിയോ ജലമോ അഗ്നിയോ വായുവോ ആകാശമോ ഇല്ല. പരമാത്മതത്വത്തെ ഇങ്ങനെ സാക്ഷാത്കരിക്കുന്നയാള്‍  ഹൃദയ ഗുഹയില്‍ നിഷ്‌കലവും അദ്വിതീയമായും എല്ലാത്തിനും സാക്ഷിയായും ഉള്ളതിനും ഇല്ലാത്തതിനും അതീതനായും ശുദ്ധമായും ഉള്ള പരമാത്മരൂപത്തെ പ്രാപിക്കുന്നു.

പഞ്ചഭൂതങ്ങള്‍ക്ക് അതീതവും അവയേക്കാളൊക്കെ സൂക്ഷ്മവുമാണ് പരമാത്മാവ്. അതിനാല്‍ പരമാത്മതത്വത്തെ സാക്ഷാത്കരിച്ചയാള്‍ക്ക് തന്നില്‍ പഞ്ചമഹാഭൂതങ്ങളൊന്നുമില്ല എന്ന് നല്ല ഉറപ്പോടെ പറയാം. ശരീരമെന്ന നിലയില്‍ പഞ്ചമഹാഭൂതങ്ങളാല്‍ ഉണ്ടായതാണെങ്കിലും താന്‍ ആത്മതത്വമാണെന്ന് ബോധ്യമായാല്‍  അവയുടെ എല്ലാ അതിര്‍വരമ്പുകള്‍ക്കപ്പുറത്തുമാണ് താന്‍ എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. പഞ്ചമഹാഭൂതങ്ങളില്‍ ഏറ്റവും സൂക്ഷ്മമായ ആകാശത്തിനേക്കാളും സൂക്ഷ്മമായി അതിനൊക്കെ ആധാരമായിരിക്കുന്നതാണ് ആത്മതത്വം. ഇങ്ങനെ അറിയുന്നയാള്‍ ഹൃദയ ഗുഹയില്‍ കുടികൊള്ളുന്ന പരമാത്മാസ്വരൂപത്തെ പ്രാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.