Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാട്ടാന ഭീഷണി വീണ്ടും കാടുവെട്ട് തൊഴിലാളികള്‍ ആറളം ഫാം ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 09:10 pm IST
inKannur

ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാന ഭീഷണി. കശുമാവിന്‍ തോട്ടത്തിലെ കാടുവെട്ടുന്നതിനിടയില്‍ കാട്ടാനകളുടെ മുന്നില്‍പ്പെട്ട് ഭയന്നോടിയ തൊഴിലാളികള്‍ ആറളം ഫാം ഓഫീസ് ഉപരോധിച്ചു. 

ഇന്നലെ രാവിലെ ഫാമിലെ കശുമാവിന്‍ തോട്ടത്തില്‍ കാട് തെളിക്കാനെത്തിയ തൊഴിലാളികളുടെ മുന്നിലേക്കാണ് കാട്ടാനകള്‍ ചിഹ്നം വിളിച്ചെത്തിയത്. ഈ സമയത്തു നാല്‍പ്പതോളം സ്ത്രീ തൊഴിലാളികള്‍ ഫാമിലെ എട്ടാം ബ്ലോക്കില്‍ തൊഴിലിലേര്‍പ്പെട്ടിരുന്നു. ഭയന്ന് വിറച്ച തൊഴിലാളികള്‍ ചിതറിഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ തൊഴിലാളികള്‍ ഫാമിന്റെ ഓടന്തോട് ഓഫീസിലെത്തി പ്രതിഷേധമറിയിച്ചു. ഇതിനിടയില്‍ ഓഫീസിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഇവര്‍ ഓഫീസിലേക്ക് ഇരച്ചുകയറുകയും ചെയ്തു. 

തങ്ങളുടെ ജീവന് സുരക്ഷിതത്വം തരാതെ തൊഴിലെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ തൊഴിലാളികള്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു. തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഫാമിന്റെ ചുമതല വഹിക്കുന്ന ജില്ലാ കലക്ടറെ വിവരമറിയിക്കുകയും ജില്ലാ ഭരണകൂടം ഡിഎഫ്ഒ അടക്കമുള്ളവരുമായി ബന്ധപ്പെടുകയും ചെയ്തു. അടുത്തദിവസം തന്നെ ആനയെ തുരത്താനുള്ള നടപടി ഉണ്ടാകുമെന്ന ഉറപ്പ് ഡിഎഫ്ഒയില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും നല്‍കിയതോടെയാണ് തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ചത്. 

ഫാമിലെ കാര്‍ഷിക മേഖലയിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിരുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തിവിട്ട് ഇനി വരാത്തരീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ മേഖല ഇനിയും അശാന്തമായി തുടരും. മുന്‍പ് രാത്രികാലങ്ങളില്‍ മാത്രമുണ്ടായിരുന്ന ആക്രമണങ്ങളും മരണങ്ങളും ഇപ്പോള്‍ പാട്ടാപ്പകള്‍ സംഭവിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയിരിക്കയാണ്. 

കഴിഞ്ഞ വര്‍ഷം ഏക്കര്‍ കണക്കിന് കശുമാവിന്‍ തോട്ടങ്ങള്‍ കാട്ടാനഭീഷണി മൂലം കാശുവണ്ടി ശേഖരിക്കാതെ ഒഴിച്ചിടുകയായിരുന്നു. ഇതുമൂലം വന്‍ നഷ്ടമാണ് ഫാമിന് സംഭവിച്ചത്. ഇത്തവണയും ഇതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനകള്‍ മറഞ്ഞിരിക്കുന്നു എന്ന ഭയം മൂലം തൊഴിലാളികള്‍ ജോലിചെയ്യാന്‍ മടിക്കുകയാണ്. കാട്ടാനപ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ലക്ഷങ്ങളുടെ നഷ്ടം ഫാമിന് ഇത്തവണയും ഉണ്ടാകും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.