ഇരിട്ടി: മുണ്ടയാംപറമ്പ് ദേവസ്വം എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും 14 ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ പതിയില്‍ അദ്ധ്യക്ഷത വഹിക്കും. സുവര്‍ണജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സണ്ണിജോസഫ് എംഎല്‍എയും ഓഡിറ്റോറിയം ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഒ.കെ.വാസുവും നിര്‍വഹിക്കും. ചടങ്ങില്‍ പൂര്‍വ അദ്ധ്യാപകരെയും ആദരിക്കലും തുടര്‍ന്ന് കലാപരിപാടികളും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബാലകൃഷ്ണന്‍ പതിയില്‍, സി.കെ.സുധാകരന്‍, പി.കെ.പ്രഭാകരന്‍, മിനി വിശ്വനാഥന്‍, എം.ആര്‍. സുരേഷ്, ടി.എം.വേണു, ടി.കെ.കാര്‍ത്തികേയന്‍, സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ ഷേണു എന്നിവര്‍ പങ്കെടുത്തു.
















