Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ന്യൂനപക്ഷ പരിഗണന ലഭിച്ചില്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 05:10 am IST
inKerala

ന്യൂദല്‍ഹി: ന്യൂനപക്ഷ മതവിഭാഗമെന്ന പരിഗണന ലഭിച്ചിരുന്നുവെങ്കില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി വിരമിക്കാന്‍ സാധിക്കുമായിരുന്നുവെന്ന പരോക്ഷ പരാമര്‍ശവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച് രണ്ട് ദിവസത്തിന് ശേഷം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 

”ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചപ്പോള്‍ ആ ഒഴിവിലേക്ക് എന്നെ ഉയര്‍ത്തിയിരുന്നുവെങ്കില്‍ ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂറിനും രഞ്ജന്‍ ഗൊഗോയിക്കും മുന്‍പ് ഞാന്‍ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു. എന്നാല്‍ കഴിവിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അതിനാലാണ് 2013 മാര്‍ച്ചില്‍ സുപ്രീംകോടതി ജഡ്ജിയായത്”, കുര്യന്‍ ജോസഫ് പറഞ്ഞു. അതേസമയം, സിറിയക്ക് ജോസഫ് വിരമിച്ചപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്തുകൊണ്ട് സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടില്ല എന്നതിന് കുര്യന്‍ ജോസഫ് കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ന്യൂനപക്ഷ വിഭാഗമെന്ന ‘ടാഗ്’ ജോലിയിലെ ഉയര്‍ച്ചക്ക് തടസ്സമാണ്. എത്ര കഴിവുണ്ടെങ്കിലും മതത്തിന്റെ പേരില്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗത്തിലുള്ള ഒരാള്‍ പരിഗണിക്കപ്പെടുന്നത്. പദവികളുടെ കാര്യത്തിലും മതവിഭാഗം ഏതെന്നത് ബന്ധപ്പെട്ടു കിടക്കുന്നു. ഞാനും അങ്ങനെയാണ് പരിഗണിക്കപ്പെട്ടിരുന്നത്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ അവസ്ഥ കൂടുതല്‍ മോശമാകുമെന്ന് ഭയമുണ്ട്. പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇത് കൂടുതല്‍ വഷളാകും, അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലം മാറ്റിയത് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ സ്ഥലം മാറ്റം നടന്നിരുന്നെങ്കില്‍ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് എന്നിവര്‍ക്ക് മുന്നേ ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതിയിലെത്തിയേനെയെന്നാണ് വാദം. എങ്കില്‍ ദീപക് മിശ്രയ്‌ക്ക് ശേഷം ചീഫ് ജസ്റ്റിസ് പദവിയും ലഭിക്കുമായിരുന്നു. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട ആളെന്ന നിലയിലുള്ള പരിഗണന ലഭിക്കാത്തത് സ്ഥാനക്കയറ്റത്തെ ബാധിച്ചു എന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വാക്കുകള്‍ നല്‍കുന്ന സൂചനകള്‍. ദുഃഖവെള്ളിയാഴ്ച യോഗം വിളിച്ച  ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ പരസ്യമായ പ്രസ്താവന നടത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നടപടി നേരത്തെയും വിവാദമുണ്ടാക്കിയിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.