തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജയില്‍വാസത്തില്‍ വിചിത്രവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
നിയമനടപടിക്ക് വിധേയനാവാതെയും സമയത്തിന് കോടതികളില്‍ ഹാജരായി ജാമ്യം നേടാത്തതിനാലുമാണ് സുരേന്ദ്രന് ജയിലില്‍ കഴിയേണ്ടി വരുന്നതെന്ന് ഒ. രാജഗോപാലിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിവിധ കേസുകളിലെ വാറന്റുകള്‍ സുരേന്ദ്രന്റെ പേരിലുണ്ടായിരുന്നു. ഇതില്‍ പലതിനും ജാമ്യം ലഭിച്ചെങ്കിലും സന്നിധാനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് സുരേന്ദ്രന്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്നത്.
നിരോധനാജ്ഞ ലംഘിച്ചതുള്‍പ്പെടെ 15 കേസുകളുണ്ട്. അതില്‍ എട്ടെണ്ണം 2016ന് മുമ്പ് പോലീസ് ചാര്‍ജ് ചെയ്തതാണ്. മൂന്നെണ്ണം അന്വേഷണഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്, മുഖ്യമന്ത്രി പറഞ്ഞു.
സുരേന്ദ്രനെതിരെ വ്യാജ പരാതികള്‍ കെട്ടിച്ചമച്ച് ജയിലിലടച്ചതില്‍ സമഗ്ര അന്വേഷണം വേണമെന്ന് സബ്മിഷന്‍ അവതരിപ്പിച്ച് രാജഗോപാല്‍ ആവശ്യപ്പെട്ടു.
















