ബെംഗളൂരു: പാക് തീവ്രവാദ സംഘടനയുമായി ബന്ധം പുലര്‍ത്തിയെന്ന കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയെ ദാവനഗെരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവനഗെരെ ഹരിഹര്‍ താലൂക്കിലെ ബന്നിക്കോഡു ഗ്രാമത്തില്‍ പെയ്ന്റിങ് ജോലി ചെയ്തു വരികയായിരുന്ന സുഹൈല്‍ (20) ആണ് പിടിയിലായത്. ഉബെംഗളൂരുത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ സുഹൈല്‍ രണ്ടാഴ്ച മുമ്പാണ് ഹരിഹറില്‍ എത്തിയത്. ഇവിടെത്തെ ഒരു ഫാക്ടറിയില്‍ പെയിന്ററായി ജോലി ചെയ്തിരുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചതില്‍ നിന്ന് നിരവധി സൂചനകള്‍ ലഭിച്ചതായും പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് രാജ്യവിരുദ്ധ സന്ദേശങ്ങള്‍ കൈമാറിയതായും പോലീസ് കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് എച്ച്.ടി. ശേഖര്‍ പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഹരിഹറിലേക്ക് ഇയാളോടൊപ്പം വന്ന മറ്റ് 10 പേരെയും അധികൃതര്‍ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. പാക് തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയ കേസില്‍ നേരത്തെ തുമക്കൂരുവിലും ദാവനഗെരെയിലും 2 പേര്‍ അറസ്റ്റിലായിരുന്നു. ഇവരുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.











