Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുശീലയെ വീഴ്‌ത്തിയതും സിപിഎമ്മിലെ പുരുഷാധിപത്യ മതില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 02:03 am IST
in Kerala

ആലപ്പുഴ: കേരള നവോത്ഥാനത്തിന് ജാതിമതില്‍ കെട്ടാന്‍ ശ്രമിക്കുന്ന സിപിഎമ്മിലെ പുരുഷാധിപത്യ മതില്‍ തടഞ്ഞത് പിന്നാക്ക വനിതാ നേതാക്കളുടെ രാഷ്‌ട്രീയ ഭാവികള്‍. കേരം തിങ്ങും കേരളനാട്ടില്‍ കെ. ആര്‍. ഗൗരി ഭരിച്ചീടും എന്ന് മുദ്രാവാക്യം ഉയര്‍ത്തി ഗൗരിയമ്മയെ മാത്രമല്ല ജനങ്ങളെ ഒന്നാകെ കബളിപ്പിച്ച സിപിഎം പിന്നീട് തകര്‍ത്തത് സുശീലാ ഗോപാലന്റെ മുഖ്യമന്ത്രി സ്ഥാനം.

 കേരളത്തിലെ ആദ്യ വനിതാമുഖ്യമന്ത്രി പദവി സുശീലാ ഗോപാലന് നഷ്ടപ്പെടുത്തിയത് സിപിഎമ്മിലെ വിഭാഗീയതയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗമായ സുശീലയെ ഒളിപ്പോരിലൂടെ  മറുപക്ഷം വീഴ്‌ത്തിയത് ഇ.കെ നായനാരെ മുന്നില്‍ നിര്‍ത്തി. 

പാര്‍ലമെന്ററി കാര്യങ്ങള്‍ നോക്കുന്നവര്‍ സംഘടനാ രംഗത്തേക്കും, സംഘടനാകാര്യങ്ങള്‍ നോക്കുന്നവര്‍ പാര്‍ലമെന്ററി രംഗത്തേക്കും മാറണം എന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1996 ലെ തെരഞ്ഞെടുപ്പില്‍ നായനാര്‍ മത്സരരംഗത്ത് നിന്ന് മാറി നിന്ന് വി. എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മാരാരിക്കുളത്ത് മത്സരിച്ച വിഎസിനെ അന്നത്തെ സിഐടിയു പക്ഷം ആസൂത്രിതമായി തോല്‍പ്പിച്ചു. 

 മുന്‍ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച വിഎസ് 96ല്‍ 1965 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ പി. ജെ. ഫ്രാന്‍സിസിനോട് പരാജയപ്പെട്ടു. പിന്നീട് പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഎസ് പക്ഷം സിഐടിയു വിഭാഗത്തെ വെട്ടിനിരത്തിയത് മറ്റൊരു ചരിത്രം. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്. ഇതേ തുടര്‍ന്ന് സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ സിഐടിയു വിഭാഗം തീരുമാനിച്ചു. 

 സംസ്ഥാന സെക്രട്ടറിയേറ്റിലും ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചു. എന്നാല്‍ സംസ്ഥാന കമ്മറ്റിയില്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നായനാരെ മുഖ്യമന്ത്രിയാക്കണമെന്ന് വിഎസിനെ അനുകൂലിക്കുന്നവര്‍ ആവശ്യം ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ രണ്ട് വോട്ടുകള്‍ക്ക് സുശീല പരാജയപ്പെട്ടു. വിഎസും, നായനാരും ചേര്‍ന്ന് നടത്തിയ കളിയില്‍ സുശീല ഗോപാലന് അടിതെറ്റുകയായിരുന്നു. അങ്ങിനെ നായനാര്‍ മുഖ്യമന്ത്രിയായി, ആ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് നല്‍കി സുശീലയെ ഒതുക്കി.

 സുശീല ഗോപാലന്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതി അവരുടെ ജാമാതാവ് കൂടിയായ, അന്നു  ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന പി. കരുണാകരന്‍ സുശീലയെക്കുറിച്ച് പ്രത്യേക പതിപ്പ് തയ്യാറാക്കാന്‍ വിശ്വസ്തര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്ന് മുതിര്‍ന്ന സിപിഎം നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ‘ഒളിക്യാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മയിലെ പ്രമുഖ ഈഴവ കുടുംബമായ ചീരപ്പന്‍ചിറ തറവാട്ടംഗമായ സുശീല ഗോപാലനാണ് ആദ്യമായി ലോക്‌സഭാംഗമാകുന്ന മലയാളി വനിത. 1967ല്‍ അമ്പലപ്പുഴയില്‍ നിന്നുമായിരുന്നു ജയം. ഇതുവരെ കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. 

കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന ചരിത്ര നിയോഗത്തിലേക്ക് രണ്ടു വനിതാ നേതാക്കളെ നയിക്കാന്‍ കഴിയുമായിരുന്ന പാര്‍ട്ടി അന്നവരെ ഒളിപ്പോരില്‍ വീഴ്‌ത്തി. അതേ പാര്‍ട്ടി തന്നെ ഇപ്പോള്‍ നവോത്ഥാനത്തിനെന്നു പറഞ്ഞ് വനിതാ മതില്‍ പണിയുന്നു എന്ന വിരോധാഭാസത്തിനും കാലം സാക്ഷിയാവുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

പുതിയ വാര്‍ത്തകള്‍

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.