മലപ്പുറം: മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി ഊരില്‍ മാവോയിസ്റ്റ് ഭീകരരെത്തി. പട്ടാളവേഷധാരികളായ നാല് അംഗ സംഘമാണ് എത്തിയത്. അര മണിക്കൂറോളം കോളനിയില്‍ ചിലവഴിച്ച സംഘം കോളനിയില്‍ പോസ്റ്റര്‍ ലഘുലേഖകളും വിതരണം ചെയ്തു.
സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരില്‍ കോളനിയിലെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സോമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളനിയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. വനമേഖലയില്‍ ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തുകയാണ്.
















