തൃശൂര്‍: സര്‍ക്കാരിന്റെ വനിതാ മതില്‍ സമിതിയില്‍ നിന്ന് പിന്മാറുന്നതായി കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇദ്ദേഹം സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
ശബരിമല യുവതീപ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് ബ്രാഹ്മണസഭയുടെ തീരുമാനമെന്നും മറിച്ചുള്ള നീക്കത്തെ പിന്തുണക്കാനാകില്ലെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സംഘാടക സമിതിയില്‍ നിന്ന് രാജിവച്ചുള്ള കത്ത് മുഖ്യമന്ത്രിക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു.
















