Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വാമി അയ്യപ്പന്റെ ഇഷ്ട വഴിപാടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 02:10 am IST
inSamskriti

മറ്റു ക്ഷേത്രങ്ങളിലേത് പോലെ ശബരിമല ശ്രീധര്‍മശാസ്താവിനും നമ്മുടെ പ്രാര്‍ഥനയും ധനസ്ഥിതിയുമനുസരിച്ച് പലവിധ വഴിപാടുകള്‍ നടത്താവുന്നതാണ്. ഏതു വഴിപാടും ഭക്തിപുരസ്സരം വേണം ചെയ്യാന്‍.

തനിക്കോ മറ്റുള്ളവര്‍ക്കോ നിഷിദ്ധമായിരിക്കുന്ന യാതൊരു പദാര്‍ഥവും ദേവപൂജയ്‌ക്ക് അര്‍പ്പിച്ചുകൂടാ. പായസനിവേദ്യം, വെള്ളനിവേദ്യം, ത്രിമധുരം, പഞ്ചാമൃതം, അപ്പം, എള്ളുണ്ട, പഴം, പാനകം, ഇളനീര്‍, താംബൂലം ഇവ ഭഗവാന്റെ ഇഷ്ട വഴിപാടുകളാണ്. നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീരഭിഷേകം ഇവയും പ്രീതികരങ്ങളായ വഴിപാടുകള്‍ തന്നെ.

ലോഹപ്രതിമകള്‍, പട്ടം, നാണയങ്ങള്‍, രത്‌നങ്ങള്‍ മുതലായവ പാദകാണിക്ക സമര്‍പ്പിക്കാം. സഹസ്രനാമാദികളും സ്‌തോത്രാദികളും ഫലപ്രദായകങ്ങളാണ്. രത്‌നകനകാദികളും, പുഷ്പങ്ങളും കൊണ്ടുള്ള ഹാരങ്ങള്‍ ഭഗവദ് വിഗ്രഹത്തില്‍ ചാര്‍ത്തിക്കുന്നതും ഏറെ പ്രയോജനകരമായ വഴിപാടാണ്. 

അപ്പം കഴിപ്പിക്കുന്നതും വെടിവഴിപാടു കഴിപ്പിക്കുന്നതും പ്രധാന വഴിപാടുകളായതിനാല്‍ എല്ലാ അയ്യപ്പന്മാരും ഇവ നടത്തുന്നു. അയ്യപ്പസ്വാമിക്ക് പതിനെട്ടാംപടിക്കടുത്തും വാവരുസ്വാമിക്ക് വാവരുനടയിലും മാളികപ്പുറത്തമ്മയ്‌ക്കും മലനടയില്‍ ഭഗവതിക്കും അതതു നടകളിലും വെടിവഴിപാടു നടത്തുന്നു. നൂറ്റൊന്നുവെടിയും കൂട്ടവെടിയും നടത്തുന്നതും പതിവാണ്.

മൂന്നംഗുലത്തില്‍ കൂടുതല്‍ നീളമില്ലാത്തതും തള്ളവിരലിനേക്കാള്‍ വണ്ണംകുറഞ്ഞതുമായ ചെറിയ കതിനാക്കുറ്റികളാണ് ഉപയോഗിക്കുന്നത് എന്ന സവിശേഷതയുമുണ്ട്.  രാപകല്‍ ഇടതടവില്ലാതെ മുഴങ്ങുന്ന വെടികള്‍ കാനനത്തില്‍ മാറ്റൊലി കൂട്ടുന്നതിനു പുറമെ വായുമണ്ഡലത്തെ ശുദ്ധീകരിക്കുക കൂടി ചെയ്യുന്നു.

വഴിപാടു പ്രസാദമായ അപ്പം, അയ്യപ്പന്മാര്‍ ഭവനങ്ങളിലേക്കു കൊണ്ടുപോകുന്നു. സാക്ഷാല്‍ നെയ്യപ്പം എന്ന് ഇതിനെയാണ് പറയേണ്ടത്. വാര്‍പ്പുകളില്‍ ആര്‍പ്പുവിളിച്ചുകൊണ്ട് നെയ്യ് തിളച്ചുമറിയുന്നതും, കുന്നുകുന്നായി അപ്പം വാര്‍ത്തുകൂട്ടിയിരിക്കുന്നതും അത്ഭുതകരമായ കാഴ്ചയാണ്. ഇന്ന് യന്ത്രസഹായത്തോടെയാണ് ഈ വേല നടത്തുന്നത് എന്നോര്‍ക്കുമ്പോള്‍ ഉണ്ടാക്കേണ്ട അപ്പത്തിന്റെ സംഖ്യ എത്ര കൂടുതലായിക്കുമെന്ന് ഊഹിക്കാം.

മറ്റൊരു പ്രധാന വഴിപാടായ ശയനപ്രദക്ഷിണം സ്വയമോ ആള്‍പ്പേരു മുഖാന്തിരമോ നടത്താവുന്നതാണ്. മാളികപ്പുറത്തുനിന്ന് പുറപ്പെട്ട് പതിനെട്ടാപടിയും നാലമ്പലവും ശ്രീകോവിലും ചുറ്റി ശയനപ്രദക്ഷിണം നടത്തുന്നു. ഭസ്മതീര്‍ഥത്തില്‍ കുളിച്ച് ഈറനോടെയും ഇതു നടത്താറുണ്ട്. എത്ര ആള്‍ത്തിരക്കിലും ശയനപ്രദക്ഷിണം നടത്തി ഉരുണ്ടുവരുമ്പോള്‍ തന്നാല്‍ കഴിയുന്ന സഹായം ചെയ്യുന്നതിനും ആള്‍മാറി ഇടംകൊടുക്കുന്നതിനും അയ്യപ്പന്മാര്‍ ഏറെ ജാഗ്രതപുലര്‍ത്തുന്നു. ശാരീരികവും മാനസികവുമായ പലതരം രോഗങ്ങള്‍ ശമിക്കുന്നതിനും ഭഗവത്ക്കാരുണ്യത്തിനും ശയനപ്രദക്ഷിണം ഗുണകരമാണ്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.