Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ക്ഷേത്ര വിമോചനത്തിനാവണം ഈ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:41 am IST
inVicharam

വിശ്വാസത്തെ സംരക്ഷിക്കുന്നത് തങ്ങളാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റുമുട്ടലിന്റെ ശബ്ദം മയപ്പെടുത്തിയിരിക്കുന്നു. ഭക്തര്‍ കാണിക്ക ഇട്ടില്ലെങ്കിലും ദേവസ്വം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുമെന്ന് പറയേണ്ടിവരുന്നത്, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം വിശ്വാസികള്‍ ഏറ്റെടുത്തെന്ന തിരിച്ചറിവുമൂലമാണ്. ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ രോഷത്തിന് തടയിടാനുള്ള നീക്കമായേ ഇതിനെ കാണേണ്ടതുള്ളൂ. 

ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ധനവിനിയോഗമെന്ന് കരുതേണ്ട. ”അമ്പലം പൊളിച്ച് കപ്പ നടണമെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലവും ഹൈന്ദവ ധര്‍മ്മത്തെയും, വിശ്വാസത്തെയും ആചാരത്തെയും അവഹേളിച്ചിട്ടേയുള്ളൂ. ”മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്നാണ് അവരുടെ കാഴ്ചപ്പാട്. വിശ്വാസത്തെ സംരക്ഷിക്കുമെന്ന് ഇപ്പോള്‍ പറയുന്നതിന്റെ പിന്നിലുള്ള അടവുനയം തിരിച്ചറിയണം. സാഹചര്യമനുസരിച്ച് വാക്കുകള്‍ തിരിക്കാനും മറിക്കാനും മടിയില്ലാത്തവരാണിവര്‍.  

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന് അനുകൂലമായും പ്രതികൂലമായും മാറിമാറി നിലപാടെടുത്തവരാണിവര്‍. റഷ്യയുടെ ചുവടുമാറ്റത്തിനനുസരിച്ചായിരുന്നു അത്. ഇങ്ങനെ മലക്കം മറിയുന്ന ഒരു പ്രസ്ഥാനത്തെ ലോകത്ത് ഒരിടത്തും നമുക്ക് കാണാന്‍ കഴിയില്ല.

ഗോഹത്യ നിരോധിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് പല സംസ്ഥാനങ്ങളും ഗോഹത്യനിരോധനം നിയമമാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ ഗോഹത്യ നിരോധനത്തെ അനുകൂലിച്ചപ്പോള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ‘ബീഫ് ഫെസ്റ്റ്’ നടത്തി പ്രതിഷേധിച്ചു. സരസ്വതിയുടെ നഗ്നചിത്രം വരച്ച എംഎഫ് ഹുസൈനെ, രവിവര്‍മ്മയുടെ പേരിലുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗത്തില്‍ സരസ്വതി, ബ്രഹ്മാവ്, മഹാവിഷ്ണു എന്നിവരെക്കുറിച്ചുള്ള അധിക്ഷേപങ്ങള്‍ക്ക് സമാനതകളില്ല. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ കടന്നുകയറ്റമെന്ന് ഇടത് എഴുത്തുകാര്‍ നിലപാടെടുത്തു. ‘മീശ’ നോവല്‍ സ്ത്രീത്വത്തെ അപമാനിച്ച് വിശ്വാസത്തെ വ്രണപ്പെടുത്തിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് നോവലിനെ ന്യായീകരിച്ചു. നമ്മുടെ സംസ്‌കാരത്തെ എതിര്‍ക്കുന്നതാണ് പുരോഗമനവാദം എന്നവര്‍ കരുതുന്നു. ചുംബനസമരത്തെ സ്വാഗതം ചെയ്യുന്നതും കണ്ടതാണ്. 

ഗുരുദേവന്റെയും, ചട്ടമ്പിസ്വാമികളുടെയും സാമൂഹ്യ പരിഷ്‌കരണത്തെ വളച്ചൊടിക്കാനാണ് ശ്രമം. സ്ത്രീസമത്വമെന്ന ഭാഷ്യംകൂടി രചിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ശബരിമലയില്‍ സ്ത്രീപുരഷ വിവേചനമില്ല. പ്രായം മാത്രമാണ് പ്രശ്‌നം. പാശ്ചാത്യസംസ്‌കാരത്തിന്റെ ഉല്‍പ്പന്നമാണ് അസമത്വം. വൈവിദ്ധ്യത്തില്‍ ഏകത്വത്തെ ദര്‍ശിച്ചവരാണ് ഭാരതീയര്‍. ഭാരതം സ്ത്രീത്വത്തെ എങ്ങനെ കാണുന്നുവെന്നത് ഈ സമസ്യയ്‌ക്കുള്ള പരിഹാരമാണ്. നമുക്ക് വിവാഹം ഒരു സംസ്‌കാരമാണല്ലോ. പരിഷ്‌കൃത രാജ്യങ്ങളില്‍ വിവാഹം ഒരു ഉടമ്പടി മാത്രമാണ്. ഉടമ്പടി എപ്പോഴും താല്‍ക്കാലികമായിരിക്കും. കുടുംബ ബന്ധങ്ങളെ എങ്ങനെ ശക്തിപ്പെടുത്താമെന്ന പഠനത്തിലാണവര്‍. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്മാരും ആക്ടിവിസ്റ്റുകളും നമ്മുടെ ദൃഢമായ ഈ ജീവിതമൂല്യങ്ങളെ എങ്ങനെ തകര്‍ക്കാമെന്ന ചിന്തയിലുമാണ്.   

ആയിരത്താണ്ടത്തെ വൈദേശിക അടിമത്തം സാമൂഹ്യ ജീവിതത്തെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ കരുത്തുള്ള സംസ്‌കാരമാണ് നമ്മുടേത്. മൂല്യങ്ങള്‍ക്ക് കോട്ടംതട്ടാത്ത എന്തിനെയും സ്വീകരിക്കാനുള്ള വിവേകമാണ് ആവശ്യം. ‘ലോകാ സമസ്ത സുഖിനോ ഭവന്തു’, ലോകമേ തറവാട്, വസുധൈവ കുടുംബകം എന്നൊക്കെയുള്ള സന്ദേശങ്ങള്‍ കലാതിവര്‍ത്തിയാണ്. വിശ്വമാനവികതയുടേതാണ്. കമ്മ്യൂണിസ്റ്റുകാരുടെ വരട്ടുവാദമല്ല. അത് പിറവിയെടുത്തത് ഭാരതത്തിലാണ്. ഈ തിരിച്ചറിവ് ഈ തലമുറയ്‌ക്കും വരും തലമുറയ്‌ക്കും ഉണ്ടായാല്‍ ഭാവി ശോഭനമാവും. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ”ഈ ഭൂമണ്ഡലത്തില്‍ അനുഗ്രഹീതമായ പുണ്യഭൂമിയെന്ന് അവകാശപ്പെടാവുന്ന ഒരു രാജ്യമുണ്ടെങ്കില്‍, താന്താങ്ങളുടെ കര്‍മ്മങ്ങള്‍ക്കു സമാധാനം പറയാനായി ആത്മാക്കള്‍ക്ക് വന്നുകൂടേണ്ട ഒരു രാജ്യമുണ്ടെങ്കില്‍, ഈശ്വരാമുഖം യാത്ര തുടരുന്ന ഒരോ ആത്മാവിനും തന്റെ അന്ത്യമായ വിശ്രമസ്ഥാനം നേടുവാന്‍ വന്നെത്തേണ്ട ഒരു രാജ്യമുണ്ടെങ്കില്‍, മനുഷ്യരാശിക്ക് സൗമ്യത, ഔദാര്യം, പരിശുദ്ധി, ശാന്തി എന്നിവയിലേക്ക് അടുത്തെത്താന്‍ കഴിഞ്ഞ ഒരു രാജ്യമുണ്ടെങ്കില്‍, എല്ലാറ്റിനും മീതേ അന്തര്‍ദൃഷ്ടിയുടെയും ആദ്ധ്യാത്മികതയുടേതുമായ ഒരു രാജ്യമുണ്ടെങ്കില്‍ അത് ഭാരതമാണ്. എന്നാണ്.  

സ്വാമി വിവേകാനന്ദനെ കാവിയുടുത്ത മൂരാച്ചിയെന്നും ഗുരുദേവനെ പിന്തിരിപ്പനെന്നും വിളിച്ചപഹസിച്ചവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 1988-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠാ ശതാബ്ദി ആഘോഷം മാര്‍ക്‌സിസ്റ്റുകാര്‍ ബഹിഷ്‌കരിച്ചു. അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് ദേശാഭിമാനിയില്‍ എഴുതി ”ഗുരുദേവദര്‍ശനം പിന്തിരിപ്പനാണെന്ന്.  

 രാജ്യത്തെയും സംസ്‌കാരത്തെയും എക്കാലവും തള്ളിപ്പറഞ്ഞ ദേശവിരുദ്ധ പ്രസ്ഥാനമായ കമ്യൂണിസത്തിന്റെ ഉല്‍പ്പന്നമായേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കാണാന്‍ കഴിയൂ. അവരാണിപ്പോള്‍ പന്തളം കൊട്ടാരത്തെയും തന്ത്രിയെയും വിശ്വാസികളെയും ചട്ടം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഇന്നുണ്ടായിട്ടുള്ള ക്ഷേത്രവിശ്വാസികളുടെ കൂട്ടായ്‌മ ശബരിമല വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികള്‍ക്ക് എന്നതിന് കൂടിയാവണം. 

 (ലേഖകന്‍ വിശ്വഹിന്ദുപരിഷത്ത്  

സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.