Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പന്തള രാജവന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 02:48 am IST
inSamskriti

പമ്പയില്‍നിന്നും പതിനെട്ടാംപടിക്കലേയ്‌ക്ക് നാല് മൈല്‍ ദൂരം വരും. അയ്യപ്പന്മാര്‍ പുറപ്പെടുന്ന വഴിക്ക് പമ്പാതടത്തില്‍ പാളയമടിച്ചു താമസിക്കുന്ന പന്തള രാജാവിന്റെ സന്നിധിയില്‍ എത്തി അദ്ദേഹത്തെ ഭക്തി പുരസ്സരം വണങ്ങി കാണിക്ക സമര്‍പ്പിച്ച് പ്രസാദം വാങ്ങി നീലിമലകയറ്റത്തിനു തയാറാകുന്നു. ”എന്നെപ്പോലെതന്നെ പന്തളരാജാവിനേയും കരുതിപ്പൂജിക്കുന്നവര്‍ക്ക് എന്നെ പൂജിച്ചാലുണ്ടാകുന്ന ഫലം ലഭിക്കും” എന്നുള്ള ഭഗവാന്റെ അരുളപ്പാടിനെ സാര്‍ഥകമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പന്തളരാജാവ് പല്ലക്ക്, വെണ്‍കൊറ്റക്കുട, ചങ്ങലവിളക്ക് മുതലായ ആഡംബരങ്ങളോടുകൂടി ഇവിടെ എഴുന്നള്ളിത്താമസിക്കും.

നീലിമല

”ശ്രീരാമചന്ദ്രപരിപാവനപാദപാംസു-

പൂരാംശുപൂരിതകിരാതവിലാസപീഠം

ആരാല്‍ മരീചിമുതലാകിയ താപസന്മാ-

രാരാഞ്ഞതാണവിടമോര്‍ക്കിലനേകപുണ്യം” (ശബരിഗിരിവിലാസം)

ശബരിമലയാത്രയില്‍ അഴുതമേട്, കരിമല ഇവയെ പിന്നിലാക്കുന്ന വലിയ കയറ്റമാണ് നീലിമലമുകളില്‍ എത്തുന്നതിനു കയറേണ്ടത്. ഏറ്റവും തൂക്കായിട്ടാണ് ഇതിന്റെ കയറ്റം സ്ഥിതിചെയ്യുന്നത്. സ്വാമി സന്നിധി യടുക്കാറായതിനെക്കുറിച്ചുള്ള സമാശ്വാസത്തില്‍  ഈ കയറ്റത്തിന്റെ ദുര്‍ഘടത്തെ അത്ര കൂട്ടാക്കാറില്ല. ചിലര്‍ നീലിമലകയറ്റത്തിന്റെ ഉഗ്രതയെ ഭയന്നു ത്രിവേണിയില്‍നിന്നും കല്ലാറുവഴി കുറേദൂരം പോയശേഷം അവിടെനിന്നും കയറി നീലിമലകയറ്റത്തിന്റെ ഏകദേശം മധ്യഘട്ടത്തിലുള്ള പ്രധാനമാര്‍ഗത്തില്‍ എത്തിച്ചേരുന്നു. പലടത്തിരുന്നു വിശ്രമിച്ചും പമ്പാതീര്‍ഥം പാത്രങ്ങളിലാക്കിക്കൊണ്ടുപോയത് സേവിച്ചും, മറ്റു പലര്‍ക്കും നല്‍കി ആശ്വസിപ്പിച്ചും നീലിമലകയറുന്നു.

അപ്പാച്ചിമേട്ടുംപുറവും അപ്പാച്ചിക്കുഴിയും

നീലിമലകയറ്റം മിക്കവാറും അവസാനിക്കുന്ന ഭാഗത്തിന് അപ്പാച്ചിമേട് എന്നുപറയുന്നു. അവിടെ ഏതാനുംഭാഗം പുല്ലുമേടായി സ്ഥിതിചെയ്യുന്നു. ഈ മേട്ടുംപുറത്ത് വിശ്രമിച്ച് ചില കാര്യങ്ങള്‍ അനുഷ്ഠിക്കുവാനുണ്ട്. ഈ മേടിന്റെ മദ്ധ്യേകൂടിയുള്ള വഴിത്താരയുടെ ഇടത്തും വലത്തും ഭാഗങ്ങളില്‍ അപ്പാച്ചിക്കുഴി എന്നും ഇപ്പാച്ചിക്കുഴി എന്നും വിളിക്കുന്ന രണ്ട് ഗര്‍ത്തങ്ങള്‍ ഉണ്ട്. ദര്‍ശനമാത്രയില്‍ത്തന്നെ ഇവ വളരെ ഭയങ്കരമായിത്തോന്നുന്നു. നോക്കെത്താത്തവണ്ണം അത്ര അഗാധമായിട്ടാണ് ഇതു കാണുന്നത്. ചുറ്റും ഉയര്‍ന്നുനി

ല്‍ക്കുന്ന പര്‍വതങ്ങളുടെ ഇടയ്‌ക്കു കിടക്കുന്ന ഈ ഗര്‍ത്തങ്ങളില്‍ കന്നിക്കാരായ  സ്വാമിമാര്‍ അരിയുണ്ട എറിയുക എന്നൊരു ചടങ്ങ് നിര്‍വഹിക്കേണ്ടതാണ്. ഭൂതനാഥസ്വാമിയുടെ ആജ്ഞാകരനായ കടുരവന്‍ ദുര്‍ദേവതേകളെ അടക്കിനിര്‍ത്തി പരിപാലിക്കുന്നു എന്നും അവരുടെ തൃപ്തിക്കുവേണ്ടിയാണ് ഇപ്രകാരം ആചരിക്കുന്നതെന്നും ആണ് വിശ്വസിക്കുന്നത്. മേട്ടിന്‍പുറത്തുള്ള വഴിയുടെ ഇരുവശത്തും തിങ്ങിക്കൂടിയിരിക്കുന്ന ഭിക്ഷക്കാര്‍ക്ക് യഥാശക്തി ദാനകര്‍മങ്ങള്‍ നിര്‍വഹിച്ചശേഷം അവിടെനിന്നും ഉത്സാഹഭരിതരായി യാത്ര തുടരുന്നു. പറയത്തക്ക കയറ്റങ്ങളൊന്നുമില്ലാതെ സമതലമായിക്കിടക്കുന്ന ഭൂഭാഗമാണ് ഇവിടെനിന്നും തിരിച്ചാലുള്ളത്.

ശബരിപ്പീഠം

അപ്പാച്ചിമേട്ടുംപുറത്തുനിന്നും ഏകദേശം രണ്ടുഫര്‍ലോങ് ദൂരം ചെല്ലുമ്പോള്‍ അങ്ങിങ്ങുമാത്രം ഉയര്‍ന്ന വൃക്ഷങ്ങള്‍ നിരന്നും സൂര്യപ്രകാശം വേണ്ടതുപോലെ തട്ടി ദിക്കുകള്‍ തെളിഞ്ഞും ഉള്ള രമണീയമായ  ഒരു മൈതാനപ്രദേശത്ത് എത്തുന്നു. സുന്ദരമായ ചില പാറക്കെട്ടുകള്‍ ഈ ഭാഗത്തിന്റെ രമണീയതയെ ദ്വിഗുണീഭവിപ്പിക്കുന്നു. ഇവിടനിന്നുകൊണ്ടു ചുറ്റുപാടും നോക്കിയാല്‍ കാണുന്ന പ്രകൃതി, മനോലയം നല്‍കുന്ന ഒന്നാണ്. ഈ സ്ഥലത്താണ് ശബരി ഇരുന്നു തപസ്സു ചെയ്തിരുന്നതെന്നു വിശ്വസിക്കുന്നു. ഇവിടെ ശബരീപ്പീഠം ആരാധ്യമായി സ്ഥിതിചെയ്യുന്നു. ശബരിപ്പീഠത്തില്‍ നാളികേരം എറിഞ്ഞ് ശബരിയെ വന്ദിച്ച് അവിടം കടന്നു യാത്രതിരിക്കുന്നു. ഈ സ്ഥാനം അഞ്ചാമത്തെ കോട്ടയാകുന്നു. കര്‍പ്പൂരം കത്തിക്കുക തുടങ്ങിയുള്ള ആരാധനകളും ഇവിടെ നടത്താവുന്നതാണ്.

ശരംകുത്തി

ശബരിപ്പീഠത്തില്‍നിന്നും ഏകദേശം ഒരു മൈല്‍ ദൂരം മാത്രമേ പതിനെട്ടാംപടിക്കലേയ്‌ക്കുള്ളൂ. എന്നാല്‍ ഇതിനിടയ്‌ക്ക് വഴിയരികില്‍ ആല്‍ത്തറ എന്നൊരു സ്ഥാനമുണ്ട്. ഇത് ആറാമത്തെ കോട്ടയായി സങ്കല്‍പ്പിക്കാം. ഇവിടെ അയ്യപ്പന്മാര്‍ കൊണ്ടുപോകുന്ന ശരക്കോല്‍ നിക്ഷേപിച്ച് നാളികേരബലിയും നടത്തി വന്ദിച്ചു കടന്നുപോകുന്നു.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.