ന്യൂദല്‍ഹി: ഇടിക്കൂട്ടിലെ ഇന്ത്യന്‍ റാണി മേരി കോമിന് ലോക ബോക്സിങ്ങിലെ ആറാം സ്വര്‍ണം കൈയെത്തും ദൂരത്ത്്. 48 കിലോഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം യാങ് മിയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത മേരിക്ക് ആറാം സുവര്‍ണസ്വപ്നം സാക്ഷാത്കരിക്കാന്‍ ഒറ്റ വിജയം മാത്രം മതി.
സുവര്ണവിജയികളെ നിര്‍ണയിക്കുന്ന ഫൈനലില്‍ മേരി കോം ഇന്ന്് ഉക്രെയിനിന്റെ ഹന്ന ഒക്ഹോത്തയെ നേരിടും. ജപ്പാന്റെ മഡോക വാഡയെ കീഴടക്കിയാണ് ഹന്ന ഫൈനലില്‍ മേരി കോമുമായി ഏറ്റുമുട്ടാന്‍ യോഗ്യത നേടിയത്.കലാശപ്പോരില്‍ ഹന്നയെ ഇടിച്ചിട്ടാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണമെന്ന അപൂര്‍വ നേട്ടം മേരിക്ക് സ്വന്തമാകും.
നിലവില്‍ അഞ്ചു സ്വര്‍ണം നേടി ഐറിഷ് ഇതിഹാസതാരം കെയ്റ്റ് ടെയ്ലര്ക്കൊപ്പം നില്‍ക്കുകയാണ് ഇന്ത്യന്‍ റാണി. അഞ്ചു സ്വര്‍ണ്ണത്തിന് പുറമെ ഒരു വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. 2010 ലെ ലോക വനിത ബോക്സിങ്ങിലാണ് മേരി കോം അവസാനമായി സ്വര്‍ണം നേടിയത്.2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്്.
കെ.ഡി ജാദവ് സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ കാണികളുടെ പിന്തുണയോടെ പൊരുതിയ മേരി അനായാസം കൊറിയയുടെ കിം യാങ് മിയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: