മറ്റു പേരുകള്‍: കുണുക്കിട്ടാത്തി
ശാസ്ത്രീയ നാമം: Physalin minima
തമിഴ് : ശിരുതക്കാളി
സംസ്‌കൃതം : പഞ്ചരി
എവിടെ കാണാം : ഇന്ത്യയില്‍ ഉടനീളം.
പുതുതായി ഇളക്കിയ മണ്ണില്‍ മുളയ്‌ക്കുന്നു
പ്രത്യുത്പാദനം : വിത്തില്‍ നിന്ന്
ഔഷധ പ്രയോഗങ്ങള്‍:
എട്ടു കിലോ ഞൊട്ടാഞൊടിയന്‍ സമൂലം ഇടിച്ചു പിഴിഞ്ഞ നീര,് എള്ളെണ്ണ ഒരു ലിറ്റര്‍, അരച്ചു ചേര്‍ക്കാന്‍ കല്‍ക്കത്തിന് ചന്ദനം, രാമച്ചം, പേരാലിന്റെ തൂങ്ങിക്കിടക്കുന്ന വേര്, കൊട്ടം ഇവ ഓരോന്നും പത്തു ഗ്രാം വീതം അരച്ച് കലക്കി, അരക്ക് മധ്യേ പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ തലയില്‍ മുടി വളരും. മുടി കൊഴിച്ചില്‍ മാറും. താരന്‍ പൂ
ര്‍ണമായും നശിക്കും. എണ്ണ അരിച്ചൊഴിക്കുന്ന പാത്രത്തില്‍ ( പാത്രപാകം) 10 ഗ്രാം പച്ചക്കര്‍പ്പൂരവും 10 ഗ്രാം സാമ്പ്രാണിയും പൊ
ടിച്ച് ചേര്‍ക്കണം.
ഞൊട്ടാഞൊടിയന്‍ പഴം ഭക്ഷിച്ചാല്‍ ശരീരക്ഷീണം മാറി ഉന്മേഷം വീണ്ടെടുക്കാം. രോഗം കൊണ്ടോ ക്ഷതം കൊണ്ടോ അപചയം വന്ന ശരീര കലകള്‍ പുനര്‍ജനിക്കും. ഞൊട്ടാഞൊടിയന്‍ 60 ഗ്രാം സമൂലം വെട്ടിയരിഞ്ഞ് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്് 400 മില്ലിയായി വറ്റിച്ച്, അതില്‍ നിന്ന് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിച്ചാല്‍ കൈവിഷം ശമിക്കും. ഇത് വടക്കേ മലബാറില്‍ ആദിവാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഞൊട്ടാഞൊടിയന്റെ ഇല അരച്ച് തേച്ചാല്‍ കുഴിനഖം ശമിക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീര് 30 മില്ലി, കാരെള്ളിന്റെ എണ്ണ 15 മില്ലി, എന്നിവ ഒരുമിച്ച് ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം തുടര്‍ച്ചയായി 15 ദിവസം സേവിച്ചാല്‍ വൃഷണവീക്കം പൂ
ര്‍ണമായും ശമിക്കും.
താഴെ പറയുന്ന കഷായം കൊണ്ട് ധാരകോരിയാല്‍ ശരീരത്തില്‍ പഴുപ്പോടു കൂടിയ കുരുക്കള്‍ വറ്റിപ്പോകും.
കഷായം ഉണ്ടാക്കുന്ന വിധം:
ഞൊട്ടാഞൊടിയന്‍ സമൂലം, ആര്യവേപ്പിന്‍ തൊലി, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, ഇരുവേലി ഇവ ഓരോന്നും അഞ്ചുഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, ഈ കഷായം കൊണ്ട് ധാര കോരണം.
ഞൊട്ടാഞൊടിയന്‍ സമൂലം അരിക്കാടിയില്‍ അരച്ച്, സ്തനത്തില്‍ ലേപനം ചെയ്താല്‍ സ്തനത്തിന് ഉറപ്പും ബലവും നല്‍കി തളര്‍ച്ച മാറും.
ഞൊട്ടാഞൊടിയന്‍ സമൂലം കഞ്ഞിവെള്ളത്തില്‍ അരച്ച്, സ്തനത്തില്‍ ലേപനം ചെയ്താല്‍ മുലപ്പാല്‍ വര്‍ധിക്കും. ഈ പ്രയോഗം പശുക്കളില്‍ ചെയ്താല്‍ പാല്‍ വര്‍ധിക്കും.
ഞൊട്ടാഞൊടിയന്‍, അടയ്‌ക്കാമണിയന്‍, ഉഴിഞ്ഞ, പാല്‍വള്ളിക്കിഴങ്ങ്, ചെറുനാരങ്ങ, മഞ്ഞള്‍, ഞെരിഞ്ഞാമ്പുളി സമൂലം, പ്രസാരിണി ഇവ ഓരോന്നും ഓരോ കിലോ വീതം ഇടിച്ചു പി
ഴിഞ്ഞ നീര് ആറ് ലിറ്റര്‍, തൈര് ഒരു ലിറ്റര്‍, അരിക്കാടി ഒരു ലിറ്റര്‍, അരച്ചു ചേര്‍ക്കാന്‍ കല്‍ക്കത്തില്‍ പൂഴിനാഗം( ചെറിയ മണ്ണിര) ചെഞ്ചില്യം എന്നിവ ഓരോന്നും 150 ഗ്രാം അരച്ച് അരക്ക് മധ്യേ പാകത്തില്‍ കാച്ചിത്തേച്ചാല്‍ 80 വാതത്തിനും ശ്രേഷ്ഠ ഔഷധമാണ്. പൂഴിനാഗം പത്തു മിനുട്ട് മോരില്‍ ഇട്ടു വെച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്.
















