Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഞങ്ങള്‍ക്ക് പുച്ഛമാണ് സര്‍ക്കാരേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 03:26 am IST
in Vicharam

അങ്ങനെ സുപ്രീംകോടതിയുടെ ഉത്തരവ് വന്നിരിക്കുന്നു. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച മുന്‍ ഉത്തരവ് പുനഃപരിശോധിക്കും. അതിനര്‍ഥം, പുനഃപരിശോധിക്കേണ്ടതായി എന്തോ ആദ്യ വിധിയില്‍ ഉണ്ടായിരുന്നു എന്നല്ലേ? അപ്പോള്‍ പിന്നെ ഇവിടത്തെ സര്‍ക്കാര്‍ ഇതുവരെ കാണിച്ചുകൂട്ടിയതിനൊക്കെ ഭക്തജനങ്ങളോട് എന്തു ന്യായം പറയും? ജീവനും നീതിക്കും മര്യാദകള്‍ക്കും സുരക്ഷക്കും ഇടമില്ലാത്ത സംസ്ഥാനമായി മാറുകയാണ് നമ്മുടെ കേരളം. അതിന്റെ പുതിയ തെളിവുകളാണ് ശബരിമല വിഷയത്തില്‍ കണ്ട പോലീസിന്റെ നരനായാട്ടും അതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണിയും. ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ കേരളത്തിലെ ഇടതു ഭരണത്തോട് പുച്ഛമാണ് തോന്നുന്നത്. 

വിശ്വാസികളുടെ വികാരം മാനിക്കാത്ത സര്‍ക്കാര്‍, പോലീസിനെ ഉപയോഗിച്ച് ശബരിമലയില്‍ ഇതുവരെ കാട്ടികൂട്ടിയ അവകാശലംഘനങ്ങള്‍ പരിഹാസ്യവും മ്ലേച്ഛവുമായിരുന്നു. ജീവനും സ്വത്തിനും മാനത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ കുടിവെള്ളവും ഭക്ഷണവും മുടക്കിയതും, വിശ്രമിക്കുന്നതിനും ശൗചാലയങ്ങള്‍ പൂട്ടിയതും എന്തിനുവേണ്ടിയായിരുന്നു? ഇതു ഫാസിസ്റ്റ് ഭരണകാലഘട്ടത്തെ പുനരാവിഷ്‌കരിക്കുന്നതിന് സമമല്ലേ? സുപ്രീംകോടതി വിധിയുടെ മറവില്‍ നിരീശ്വരവാദികള്‍ക്കും, ആചാരാനുഷ്ടാനങ്ങളുടെ മൂല്യമറിയാത്ത യുക്തിവാദികള്‍ക്കും കുടപിടിച്ച് ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്ന് മോഹിച്ചിട്ടാണോ? അവിടെ വിദേശീയര്‍ക്കും മറ്റും ശാരീരീക ഉല്ലാസത്തിനുള്ള സൗധങ്ങള്‍ ഉയര്‍ത്തി അതില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ കൈയ്യിട്ട്‌വാരി കീശ വീര്‍പ്പിക്കാമെന്നു വിചാരിച്ചിട്ടാണോ? ഇതൊക്കെ എന്തുകൊണ്ടാണ് നിങ്ങള്‍ മറ്റു മതവിഭാഗങ്ങളോട് കാണിക്കാത്തത്? അവരുടെയൊക്കെ ആസ്ഥാനങ്ങളും ഭരണകേന്ദ്രങ്ങളും അങ്ങ് വത്തിക്കാനിലും മക്കയിലുമൊക്കായായതാണ് കാരണം, അല്ലാതെ വോട്ടുബാങ്കല്ല എന്ന ചിലരുടെ വാദങ്ങള്‍ അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്ക് മനസിലാകാതെ വരുമോ?  

ആര്‍ഷസംസ്‌കാരത്തെയും ആചാരാനുഷ്ടാനങ്ങളേയും ആവശ്യമുള്ള ഘട്ടങ്ങളില്‍ പുനരുദ്ധരിച്ച് മാറ്റങ്ങള്‍ക്കനുകൂലമാക്കി സംരക്ഷിച്ചുകൊണ്ട് വിശ്വാസങ്ങളിലൂന്നി ജീവിക്കുന്ന ഹിന്ദുജനതയെ ശബരിമലയുടെ പേരില്‍ ചവിട്ടിമെതിക്കാമെന്ന് വ്യാമോഹിക്കരുത്. സോഷ്യലിസം, കമ്മ്യൂണിസം എന്നൊക്കെ പറഞ്ഞുനടക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സോഷ്യലിസവും കമ്മ്യൂണിസവും എന്താണെന്നെറിയാമോ? ജനദ്രോഹമാണോ നിങ്ങളുടെ സോഷ്യലിസം? പല പോലീസ് സ്റ്റേഷനുകളും ജനമൈത്രിയാണത്രെ.

ഒരുസംശയം, സ്റ്റേഷന്‍മാത്രം ജനമൈത്രിയായാല്‍ മതിയോ? അവിടെ ജോലിചെയ്യുന്ന പോലീസുകാരുടെ മനസും പെരുമാറ്റവും കൂടി ജനമൈത്രിക്കനുസൃതമാക്കേണ്ടേ? ശ്രീജിത്തും വിഷ്ണുവും ഉദയകുമാറും സനലും തുടങ്ങി എത്ര പേരാണ് ഇവരുടെയൊക്കെ  കയ്യില്‍ ജീവന്‍ വെടിഞ്ഞത്. ഇവരുടെ ഉറ്റവരുടേയും സുഹൃത്തുക്കളുടേയും കണ്ണീരിനും വേദനയ്‌ക്കും എന്ത് പകരം കൊടുത്താലാണ് മതിയാവുക? അധികാര ഗര്‍വ്വില്‍ നഷ്ടപ്പെടുത്തിയ ഈ ജീവനുകള്‍ മാതാപിതാക്കളുടെ ചോരയും നീരും ഉറഞ്ഞുണ്ടായ കണ്‍മണികാളാണെന്നും, അവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും ഓര്‍ക്കാത്തതെന്തേ? 

എന്തിനും പോന്ന പാര്‍ട്ടിയുണ്ടല്ലോ. കക്കാം, കയ്യുംകാലും വെട്ടാം, പീഡിപ്പിക്കാം, കൊലപ്പെടുത്താം. എല്ലാം പാര്‍ട്ടി നോക്കിക്കൊളളും. ഇതിന്റെ മറ്റൊരു പതിപ്പ് തന്നെയല്ലേ ശബരിമലയില്‍ ദൃശ്യമായത്. എത്ര ഭക്തരെയാണ് തല്ലിച്ചതച്ചത്, എത്ര വാഹനങ്ങളാണ് നശിപ്പിച്ചത്? എന്നിട്ടും തോറ്റു എന്നറിഞ്ഞപ്പോള്‍, സമാധാനപരമായി നാമജപം നടത്തിയ അമ്മമാരെയും അയ്യപ്പഭക്തരെയും അറസ്റ്റ് ചെയ്ത് കേസെടുത്തു. നാണമില്ലേ മുഖ്യമന്ത്രിക്ക്? കാര്യസാധ്യത്തിനായി മുന്നില്‍ വരുന്ന എന്തിനേയും ഉന്മൂലനം ചെയ്തുകൊണ്ടുള്ള മുന്നോട്ടുപോക്ക് എന്ന സിദ്ധാന്തം പൊളിച്ചെഴുതിയില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് അധികാരം മാത്രമാവില്ല എന്നോര്‍ത്താല്‍ നന്ന്. 

പ്രളയത്തിന്റെ ഭീകരതയില്‍ നിന്നു ശാരീരീകവും മാനസികവുമായി മുക്തി നേടാത്ത അനേകം പേര്‍  കേരളത്തില്‍ ജീവിക്കുന്നുണ്ടെന്നതു മുഖ്യമന്ത്രി മനഃപൂര്‍വ്വം മറന്നതുപോലെ തോന്നുന്നു. അവര്‍ക്കായി ലഭിച്ച സഹായങ്ങളും പണവും ഇപ്പോള്‍ എന്തവസ്ഥയിലാണെന്നും, ഇനിയെന്താകുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. കണ്ണീരുണങ്ങാത്ത പലകുടുംബങ്ങളുടേയും ശാപങ്ങള്‍ താങ്ങാന്‍ നിങ്ങളുടെ പാര്‍ട്ടിക്കോ മന്ത്രിമാര്‍ക്കോ കഴിയില്ല. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക അവസ്ഥയെ ഇത്രത്തോളം എത്തിച്ച സിപിഎമ്മിനോട് ഈ നാട്ടിലെ സ്ത്രീകള്‍ ഒരു സന്ധിക്കും തയ്യാറാവുകയുമില്ല.

എന്തിനും കേന്ദ്രത്തെ കുറ്റം പറയുന്ന പിണറായി ഭരണത്തിന്, വേര്‍തിരിവ് കാണിക്കാതെ, പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും നല്ലകാര്യം ചെയ്തതായി പറയാന്‍ കഴിയുമോ? ഒരുദാഹരണമെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ? ഇല്ല. നിങ്ങളുടെ പാര്‍ട്ടിയുടെയും അനുഭാവികളുടേയും ക്രൂരമായ നിലപാടുകള്‍ കഴിഞ്ഞ പ്രളയസമയത്ത് കേരളം അനുഭവിച്ചറിഞ്ഞതാണ്. വിദേശത്തുനിന്നടക്കം വന്ന സഹായങ്ങള്‍ നാണമില്ലാതെ വീതിച്ചെടുക്കാനും മോഷ്ടിക്കാനും ഈ പാര്‍ട്ടിക്കാര്‍ക്കേ കഴിയൂ. 

കൈമുതലായ അക്രമരാഷ്‌ട്രീയത്തിനുവേണ്ടി ആഭ്യന്തര വകുപ്പ്തന്നെ കൈപ്പിടിയിലൊതുക്കി ഏറ്റവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കുത്തിനിറച്ച് നടത്തുന്ന ഭരണം വന്‍ പരാജയം തന്നെയാണ്. കൈക്കൂലി, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, ആഭിചാരം, ഒളിപ്പോര് എന്നിങ്ങനെ പോകുന്നു പൊലീസ് ഏമാന്‍മാരുടെ സേവനങ്ങള്‍. ഇത്തരമൊരു ഭരണത്തിന്‍ കീഴില്‍ ജീവിക്കേണ്ടിവരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖം തോന്നുന്നു. ജനങ്ങളെ പലരീതിയില്‍ തരംതിരിച്ച് വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎം കണ്ടില്ലേ ശബരിമല വിഷയത്തില്‍ കേരളം ഒന്നായത്? പാര്‍ട്ടിയുടേയോ ജാതിയുടേയോ കൊടിയുടേയോ നിറം നോക്കാതെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി പ്രക്ഷോഭത്തിനിറങ്ങിയ എല്ലാവര്‍ക്കും വിനീതമായ നമസ്‌കാരം. 

സാമാന്യ ബോധമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടുകള്‍ തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണം. അല്ലാത്തപക്ഷം അധികാര കസേരയില്‍നിന്നു മാറണം. അഹങ്കാരവും അധികാര ഗര്‍വ്വും ധാര്‍ഷ്ട്യവും മാറ്റിനിര്‍ത്തി നോക്കിയാല്‍ താങ്കള്‍ക്കു മനസിലാകും ഒരു നേതാവ് എങ്ങനെയാകണം, ഭരണ സംവിധാനം എങ്ങനെയാവണം, എന്തിനുവേണ്ടിയാവണം എന്നൊക്കെ. അതിനുള്ള സൗമനസ്യം കാണിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

India

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

India

അക്ഷയ് കുമാര്‍ വാക്ക് പാലിച്ചു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരു കോടി

ഭോജ്ശാല വാഗ് ദേവി ക്ഷേത്രത്തില്‍ മഹാ ആരതിക്കെത്തിയ ഭക്തര്‍
India

721 വര്‍ഷങ്ങള്‍ക്ക് ശേഷം ഭോജ്ശാലയില്‍ മഹാ ആരതി; വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും വിജയം

പുതിയ വാര്‍ത്തകള്‍

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: കൂറ്റന്‍ ജയം നേടി കണ്ണൂരും വയനാടും

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരം ആലപ്പുഴയെ തോല്‍പ്പിച്ചു

എ. വിജയരാഘവന്റെ വീഡിയോ: സിപിഎം-എസ്ഡിപിഐ ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

ശനിപ്രദോഷം: ദുരിതങ്ങളകറ്റാന്‍ മഹാദേവനെ ഭജിക്കാം

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.