ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശന കേസിലെ സുപ്രീംകോടതി വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാന്‍ മടിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. ഭക്തജനങ്ങള്‍ക്കെതിരായി, യുവതീ പ്രവേശനത്തെ അനുകൂലിച്ച്് വാദിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് യോജിക്കാതെയാണ് മുതിര്‍ന്ന അഭിഭാഷകരുടെ പിന്മാറ്റം.
ആര്യമാ സുന്ദരം, ശേഖര്‍ നാഫ്‌ടെ തുടങ്ങിയ അഭിഭാഷകരെ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. വാസുവും സുപ്രീംകോടതിയിലെ സിപിഎം അഭിഭാഷകരും സമീപിച്ചെങ്കിലും യുവതീ പ്രവേശനത്തെ അനുകൂലിച്ച് ആചാരലംഘനത്തിനായി വാദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ അറിയിച്ചു. ഒടുവില്‍ സി.യു. സിങ്ങിനെ സമീപിച്ചെങ്കിലും തീരുമാനം ഇനിയും അന്തിമമായിട്ടില്ല.
ശബരിമല കേസിലെ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജികളും റിട്ട് ഹര്‍ജികളും ചരിത്രം സൃഷ്ടിക്കുമ്പോഴാണ് മുതിര്‍ന്ന അഭിഭാഷകര്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് ഹാജരാകാന്‍ മടിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 49 റിവ്യൂ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് ഇന്ന് കോടതി പരിഗണിക്കുക. ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഇടപെടുന്നത്.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം വക്കീല്‍ പി.വി. ദിനേശ് അടക്കമുള്ളവര്‍ ഇന്നലെ സുപ്രീംകോടതിയില്‍ സമീപിക്കാത്ത മുതിര്‍ന്ന അഭിഭാഷകരില്ല. മുഖ്യമന്ത്രി നേരിട്ട് ഹരീഷ് സാല്‍വെയെ വിളിച്ച് സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ വേണ്ടി ഹാജരാകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഭക്തര്‍ക്കെതിരായ ബോര്‍ഡിന്റെ നിലപാടിനെ അനുകൂലിക്കാനാവാത്തതിനാലാണ് മുതിര്‍ന്ന അഭിഭാഷകര്‍ കേസേറ്റെടുക്കാന്‍ തയാറാവാത്തത്.
യുവതീ പ്രവേശനത്തെ എതിര്‍ത്താണ് നിലപാട് സ്വീകരിക്കുകയെന്ന് തെറ്റിദ്ധരിപ്പിച്ച് കേസേല്‍പ്പിക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ആര്യമാ സുന്ദരം ബോര്‍ഡിന്റെ വക്കാലത്ത് ഉപേക്ഷിച്ചത്. ദേവസ്വം കമ്മീഷണര്‍ പി. വാസു ആര്യമാ സുന്ദരവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ബോര്‍ഡിന്റെ നിലപാട് ഭക്തജനവിരുദ്ധമാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഇതേ തുടര്‍ന്ന് കേസേറ്റെടുക്കാനാവില്ലെന്ന് അദ്ദേഹം ബോര്‍ഡിനെ അറിയിച്ചു.
വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ എസ്‌ജെആര്‍ കുമാറിന് വേണ്ടി ആര്യമാ സുന്ദരം ഇന്ന് ഹാജരാകും.















