Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 05:39 am IST
inFootball

കാലിഫോര്‍ണിയ: ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവില്‍ ആതിഥേയരായ അമേരിക്കയെ അട്ടിമറിച്ച് തുര്‍ക്കി. ഇന്നലെ 70,000ത്തോളം ആരാധകരെ സാക്ഷിയാക്കി സോഫിസറ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തുര്‍ക്കി വിജയം പിടിച്ചുവാങ്ങിയത്. കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പരിക്ക് സമയത്തിന്റെ എട്ടാം മിനിറ്റില്‍, കാന്‍ അയ്ഹാന്‍ നേടിയ ഗോളിലാണ് തുര്‍ക്കി വിജയം സ്വന്തമാക്കിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം വിജയം നേടി ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ യുഎസിന് നിരാശയായി. ആദ്യ രണ്ട് കളികളിലും പരാജയപ്പെട്ട തുര്‍ക്കി മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി പുറത്തായി. തോറ്റെങ്കിലും രണ്ട് കളികളില്‍ ജയിച്ച് ആറ് പോയിന്റുമായി യുഎസാണ് ഗ്രൂപ്പില്‍ ഒന്നാമത്. നാല് പോയിന്റുമായി ഓസ്ട്രേലിയയും രണ്ടാമതായി നോക്കൗട്ട് റൗണ്ടിലെത്തി.

കളിയില്‍ അമേരിക്കയ്‌ക്കായിരുന്നു മുന്‍തൂക്കം. പന്ത് നിയന്ത്രിച്ചു നിര്‍ത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും യുഎസ് മുന്നിട്ടുനിന്നു. 53 ശതമാനം പന്ത് കൈവശം വച്ച യുഎസ് 7 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ ആകെ അടിച്ചത് 18 എണ്ണം. എന്നാല്‍ തുര്‍ക്കി മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ പറത്തിയത് 9 എണ്ണം മാത്രം.

മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ യുഎസ്എ ആദ്യ ഗോള്‍ നേടിയിരുന്നു. യുഎസ്എയുടെ സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടര്‍ എടുത്ത കോര്‍ണര്‍ കാലില്‍ സ്വീകരിച്ച് ഓസ്റ്റണ്‍ ഇടതുകാല്‍ കൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ടാണ് വലയില്‍ കയറിയത്. യുഎസ്എയുടെ ആദ്യ ഗോള്‍ പിറന്നതോടെ തുര്‍ക്കി ആക്രമണം കടുപ്പിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പത്താം മിനിറ്റില്‍ തുര്‍ക്കി സമനില ഗോള്‍ നേടി. അവരുടെ ആര്‍ഡ്ര ഗുലര്‍ ആണ് ഗോളടിച്ചത്.

ബാരിസ് അല്‍പെര്‍ യില്‍മാസ് നല്‍കിയ പാസ് ബോക്സിന്റെ നടുവില്‍ നിന്നും ആര്‍ഡ്ര വലയിലെത്തിക്കുകയായിരുന്നു. 29-ാം മിനിറ്റില്‍ യുഎസ് രണ്ടാമതും ഗോളടിച്ചെങ്കിലും റഫറി ഓഫ്സൈഡ് ഫ്ളാഗ് ഉയര്‍ത്തി. തൊട്ടുപിന്നാലെ തുര്‍ക്കി ലീഡ് നേടി. 31-ാം എറന്‍ എല്‍മാലി നല്‍കിയ പാസ് അല്‍പെര്‍ യില്‍മാസ് വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതിയില്‍ തുര്‍ക്കി 2-1ന് മുന്നില്‍.

രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റാകുന്നതിന് മുന്നേ യുഎസ്എ സമനില പിടിച്ചു. സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടര്‍ ആണ് ഗോള്‍ നേടിയത്. ബോക്സിനകത്തു നിന്ന് തുര്‍ക്കി പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്ത പന്ത് ബോക്സിന് തൊട്ടുവെളിയില്‍ നിന്ന് സെബാസ്റ്റ്യന്‍ നല്ലൊരു ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചു ഉറപ്പിച്ചിരിക്കെ തുര്‍ക്കിയുടെ വിജയഗോള്‍ പിറന്നു. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ തുര്‍ക്കിയുടെ കാന്‍ അയ്ഹാന്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്നും തൊടുത്ത ഷോട്ടാണ് യുഎസ് വലയില്‍ കയറിയത്.

Tags: FIFA World Cup 2026Turkey shocks America
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.