ചെന്നൈ: എഫ് സിആര്‍എ ഭേദഗതി ബില്‍ വിദേശ ഫണ്ട് വാങ്ങുന്ന ഇവാഞ്ചലിക്കല്‍ ഗ്രൂപ്പിനിടയില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ കഴിഞ്ഞ എത്രയോ മാസങ്ങളായി മോദി സര്‍ക്കാരിനെതിരെ വിവിധ സംസ്താനങ്ങളിലെ രാഷ്‌ട്രീയപാര്‍ട്ടികളെ കാണുകയാണ്.
തിരഞ്ഞെടുപ്പിന് മുൻപ്, വെള്ളയടിച്ച ശവകുടീരങ്ങൾ സ്റ്റാലിനെ കണ്ടതാണ് ഈ സീൻ..
ആവശ്യങ്ങളിൽ മുഖ്യമായത് FCRA ഉം De-limitation ഉം ഒക്കെയുണ്ട്..
കൂട്ടത്തിൽ ഇസ്ലാമിനുവേണ്ടിയും ശുപാർശയുണ്ട്..എന്തുചെയ്യാം, എല്ലാം തകർന്നില്ലേ..??
തകർത്തില്ലേ..??~1/2
pic.twitter.com/QaLguzhMwM— Diya🇮🇳 (@jyothi01967535) June 26, 2026
പക്ഷെ മോദി സര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കുന്ന എന്‍ജിഒകളെ പൂട്ടാനാണ് എഫ് സിആര്‍എ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു എന്ന ഭീതി സൃഷ്ടിച്ച് എഫ് സിആര്‍എയ്‌ക്കെതിരെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളേയും അണിനിരത്താനാണ് ശ്രമം.
എന്തായാലും സ്റ്റാലിനുമായി തെരഞ്ഞെടുപ്പിന്‍ മുന്‍പ് ഇവര്‍ നടത്തിയ കൂടിക്കാഴ്ച വലിയ ഗുണം ചെയ്തില്ല. കാരണം പിന്നീട് ഈ ഗ്രൂപ്പ് തന്നെ വിജയിനെയും കണ്ടിരുന്നതായി പറയുന്നു. കൂടുതല്‍ അനുകൂല നിലപാട് വിജയില്‍ നിന്നുണ്ടാകും എന്ന കണക്കുകൂട്ടലാണ് വിജയിനെ പിന്തുണയ്‌ക്കുന്നതിന് ഇവരെ പ്രേരിപ്പിച്ചത്.
















