Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാളെ സ്‌കന്ദഷഷ്ഠി; വ്രതമെടുത്താല്‍ ഇരട്ടിഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2018, 04:18 am IST
inSamskriti

തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്‌കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്‌ക്കും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠിവ്രതം. ഈ വര്‍ഷത്തെ സ്‌കന്ദഷഷ്ഠി നാളെയാണ്. സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ചൊവ്വാഴ്ച ദിനത്തിലാണ് സ്‌കന്ദഷഷ്ഠി വരുന്നതെന്ന പ്രത്യേകതയുമുണ്ട് നാളത്തെ സ്‌കന്ദഷഷ്ഠിക്ക്.

സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്‌കന്ദഷഷ്ഠിവ്രതത്തിന് ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം. ഇതനുസരിച്ച് തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ദിനം  വ്രതം ആരംഭിക്കണമെന്നാണ് ആചാരം. സ്‌കന്ദനെ കാണാതെ ദുഃഖിതരായ ദേവന്മാരും അമ്മയായ പാര്‍വതീദേവിയും തുടര്‍ച്ചയായി ആറു ദിവസം വ്രതമനുഷ്ഠിക്കുകയും തന്മൂലം ശൂരപദ്മാസുരന്റെ മായയെ അതിജീവിച്ച സുബ്രഹ്മണ്യന്‍ തുലാമാസത്തിലെ ഷഷ്ഠിദിനത്തില്‍ അസുരനെ വധിക്കുകയും ചെയ്തു. അതിനാല്‍ തുലാമാസത്തിലെ ഷഷ്ഠി സ്‌കന്ദഷഷ്ഠി എന്നറിയപ്പെടുന്നു. ഷഷ്ഠി ദിനത്തില്‍ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ, 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ഥിക്കുമ്പോള്‍ ‘ഓം ശരവണ ഭവഃ’ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. ആറ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠി വ്രതം. ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍തൃസന്താന ദുഃഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്ഠിനാളില്‍ വ്രതം അനുഷ്ഠിക്കുന്നത്  ഉത്തമമെങ്കിലും  ഏറ്റവും പ്രധാനം സ്‌കന്ദഷഷ്ഠി തന്നെ. മാസംതോറുമുള്ള ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടത് തുലാമാസത്തിലെ ഷഷ്ഠി മുതലാണ്.

വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ശരീരശുദ്ധി വരുത്തണം. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ചാണകം മെഴുകി ശുദ്ധിയാക്കി  ഭഗവാന്റെ ചിത്രം പ്രതിഷ്ഠിക്കണം.

സ്‌കന്ദസ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വം ഉരുവിട്ട് പ്രാര്‍ഥിക്കണം. സ്‌കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ഠിക്കണം. ഭഗവാന്റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്‌ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ. സൂര്യോദയത്തിന് ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത്. വെളുത്തപക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യനെ പ്രാര്‍ഥിച്ച് കഴിയണം. ഷഷ്ഠിദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോവുകയും പ്രാര്‍ഥിക്കുകയും വേണം. ഉദ്ദിഷ്ഠകാര്യ സിദ്ധിക്കും വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്.

സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി, ത്വക്‌രോഗ ശാന്തി എന്നിവയ്‌ക്കും ഈ വ്രതം നല്ലതാണ്. സ്‌കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലുമത്രെ. തീരാവ്യാധികള്‍ക്കും ദുഃഖങ്ങള്‍ക്കും മരുന്നാണ് സ്‌കന്ദഷഷ്ഠി. ഭര്‍തൃദുഃഖവും പുത്രദുഃഖവുമുണ്ടാകില്ല. സത്സന്താനലബ്ധിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്‌കന്ദഷഷ്ഠി ഉത്തമമത്രെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.