Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്റെ ഉപാസന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 02:36 am IST
in Samskriti

ആറാം അധ്യായം

ഒന്നാം ബ്രാഹ്മണം

വിവിധ ഗുണങ്ങളോടുകൂടിയ പ്രാണന്റെ ഉപാസനയെ പറഞ്ഞ് ആറാം അധ്യായം ആരംഭിക്കുന്നു.

ഓം യോ ഹ വൈ ജ്യേഷ്ഠം ച ശ്രേഷ്ഠം ച വേദ…

ആരാണോ ജ്യേഷ്ഠനെന്നും ശ്രേഷ്ഠനെന്നും അറിഞ്ഞ് ഉപാസിക്കുന്നത് അയാള്‍ സ്വന്തക്കാരുടെ ഇടയില്‍ ജ്യേഷ്ഠനും ശ്രേഷ്ഠനുമായിത്തീരുന്നു. പ്രാണന്‍ തന്നെയാണ് ജ്യേഷ്ഠനും ശ്രേഷ്ഠനും. ഇങ്ങനെ അറിഞ്ഞ് പ്രാണനെ ഉപാസിക്കുന്നവര്‍ ബന്ധുക്കളുടെ ഇടയില്‍ മാത്രമല്ല അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലും ജ്യേഷ്ഠനും ശ്രേഷ്ഠനുമാകും.

ഗര്‍ഭത്തിലിരിക്കുന്ന കാലം മുതല്‍ വളര്‍ത്തിക്കൊണ്ട് വരുന്നത് പ്രാണന്‍ ആയതിനാലാണ് പ്രാണനെ ജ്യേഷ്ഠന്‍ എന്ന് പറയുന്നത്.

മറ്റ് ഇന്ദ്രിയങ്ങളെല്ലാം പിന്നീടാണ് ഗര്‍ഭസ്ഥ ശിശുവുമായി ചേരുന്നത്. ഇനിയുള്ള 5 മന്ത്രങ്ങളില്‍ ജ്യേഷ്ഠത്വവും തുടര്‍ന്ന് 14 വരെയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ഠത്വത്തേയും പറയുന്നു. ഇത്തരം പ്രാണോപാസനയാല്‍ ഇവ രണ്ടും ലഭിക്കും. ഛാന്ദോഗ്യ ഉപനിഷത്തിലെ അഞ്ചാം അധ്യായത്തില്‍ ഈ ഉപാസനാ ഫലം പറഞ്ഞിട്ടുണ്ട്.

യോ ഹ വൈ വസിഷ്ഠാം വേദ വസിഷ്ഠഃ സ്വാനാം ഭവതി…പ്രാണനെ വലിയ ധനികനെന്ന് അറിഞ്ഞ് ഉപാസിക്കുന്നയാള്‍ സ്വന്തം ബന്ധുക്കളുടെ ഇടയില്‍ ധനവാനായിത്തീരും. വാക്കാണ് വലിയ ധനികന്‍. ഇങ്ങനെ അറിഞ്ഞ് പ്രാണനെ വാക്കായി ഉപാസിക്കുന്ന യാള്‍ സ്വന്തം ബന്ധുക്കളുടെ ഇടയില്‍ മാത്രമല്ല അങ്ങനെ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലും വലിയ ധനികനാകും.

നല്ല വാക്കുകളെ ഉപയോഗിക്കുന്നയാള്‍ക്ക് വളരെ ധനം ഉണ്ടാകും. ധനികന്‍ സമൂഹത്തില്‍ പ്രധാനിയായതിനാല്‍ എല്ലാവരും ആദരിക്കും. അതിനാല്‍ ഏറ്റവും വലിയ ധനവാന്‍ എന്ന അര്‍ഥമുള്ള വസിഷ്ഠ ഗുണത്തോടു കൂടിയ വാക്ക് എന്ന നിലയ്‌ക്ക് പ്രാണനെ ഉപാസിക്കണം.

യോ ഹ വൈ പ്രതിഷ്ഠാം വേദ പ്രതിതിഷ്ഠതി…പ്രാണനെ പ്രതിഷ്ഠയായി ഉപാസിക്കുന്നയാള്‍ സമതലത്തിലും ദുര്‍ഘടമായ സ്ഥലങ്ങളിലും കുലുങ്ങാതെ ഉറച്ചു നി

ല്‍ക്കും. ചക്ഷുസ്സാണ് പ്രതിഷ്ഠ. കണ്ണിന്റെ സഹായത്താലാണ് സമവും ദുര്‍ഗ്ഗമവുമായ സ്ഥലങ്ങില്‍ ഉറച്ചുനില്‍ക്കാനാവുന്നത്. പ്രാണനെ കണ്ണായി കണ്ട് ഉപാസിക്കുന്നയാള്‍ എവിടേയും ഏത് ദുഷ്‌കരമായ സ്ഥലത്തും ഉറച്ചു നില്‍ക്കും.ഏത് സാഹചര്യവും സമയവും സ്ഥലവുമൊന്നും അയാളെ ഇളക്കുകയില്ല.

യോ ഹ വൈ സമ്പദം സം ഹാസ്‌മൈ പദ്യതേ…

പ്രാണനെ സമ്പത്തായി ഉപാസിക്കുന്നയാള്‍ എന്താണോ ആഗ്രഹിക്കുന്നത് അതിനെ നേടും. ശ്രോത്രമാണ് സമ്പത്ത്. കാതിലൂടെയാണ് എല്ലാ വേദങ്ങളും (അറിവുകളും)  സമ്പാദിക്കുന്നത്.  ഇങ്ങനെ അറിഞ്ഞ് പ്രാണനെ ഉപാസിക്കുന്നയാള്‍ക്ക് എന്താഗ്രഹിച്ചാലും ലഭിക്കും.

ചെവി കൊണ്ട് കേട്ടാണ് വേദങ്ങള്‍ പഠിക്കുന്നത്. അതേ തുടര്‍ന്ന് വിഹിത കര്‍മങ്ങള്‍ അനുഷ്ഠിക്കും. അതിന്റെ ഫലമായി ഇഷ്ടമുള്ളതൊക്കെ നേടിയെടുക്കാം.

യോ ഹ വാ ആയതനം വേദായതനം സ്വാനാം ഭവതി…പ്രാണനെ ആശ്രയമായി അറിഞ്ഞ് ഉപാസിക്കുന്നയാള്‍ സ്വന്തക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്രയമായിത്തീരും. മനസ്സ് തന്നെയാണ് ആശ്രയം. ഇങ്ങനെ അറിഞ്ഞുപാസിക്കുന്നവര്‍ ബന്ധുക്കള്‍ക്കും എല്ലാവര്‍ക്കും ആശ്രയമാണ്.

ഇന്ദ്രിയങ്ങള്‍ക്കും വിഷയങ്ങള്‍ക്കും മനസ്സാണ് ആശ്രയം. മനസ്സിനെ ആശ്രയിക്കുന്ന വിഷയങ്ങള്‍ അനുഭവിക്കാറാവുന്നു. മനസ്സിന്റെ സങ്കല്‍പമനുസരിച്ചാണ് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം.

 യോ ഹ വൈപ്രജാതിം വേദ പ്രജായതേ…

പ്രാണനെ പ്രജാതയായി ഉപാസിക്കുന്നയാള്‍ സന്തതി, പശുക്കള്‍ എന്നിവ കൊണ്ട് അഭിവൃദ്ധിപ്പെടും. രേതസ്സാണ് പ്രജാതി. ഇങ്ങനെ അറിഞ്ഞ് പ്രാണനെ ഉപാസിച്ചാല്‍ സന്തതിപരമ്പരയും പശുക്കളും ധാരാളമായുണ്ടാകും.

ജനനേന്ദ്രിയത്തെയാണ് രേതസ്സ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. പ്രജാതി എന്നാല്‍ പ്രജനനം. നല്ല മക്കളെ ജനിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.