പയ്യന്നൂര്‍: എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നേരെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ പയ്യന്നൂര്‍ കാലിക്കടവില്‍ സിപിഎം അക്രമം. യാത്രാ നായകരായ എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് സിപിഎം ക്രിമിനല്‍ സംഘം കല്ലേറ് നടത്തിയത്. വാഹനത്തിന്റെ ഗ്ലാസ്സുകള്‍ക്ക് കേടുപാടുകള്‍ പറ്റി.
ഇന്നലെ വൈകുന്നേരം കാസര്‍കോട് ജില്ലയിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പയ്യന്നൂര്‍ കാലിക്കടവില്‍ എത്തിയപ്പോഴാണ് സംഘടിച്ചെത്തിയ സിപിഎം സംഘം മണിക്കൂറുകളോളം അസഭ്യവര്‍ഷം നടത്തിയതും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തത്. യാത്ര കടന്നു പോകവേയാണ് വാഹനത്തിന് നേരെ അക്രമം ഉണ്ടായത്. യാത്ര ആരംഭിച്ചപ്പോള്‍ തന്നെ വിറളി പിടിച്ച സിപിഎം നേതൃത്വം കലാപത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: