Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാര്‍ത്ഥസാരഥി ക്ഷേത്രം വിമോചനസമരത്തിന്റെ 560 ദിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 04:29 am IST
in Vicharam

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് കയ്യേറിയിട്ട് ഇന്ന് 560 ദിവസം പിന്നിടുന്നു. ക്ഷേത്രവിമോചനത്തിന്റെ പ്രായവും 560 ദിവസം തികയുന്നു. ക്ഷേത്രവിമോചനത്തിനുവേണ്ടി നാമജപം ആരംഭിച്ചത് രണ്ടാം കയ്യേറ്റത്തിന് ശേഷം 2017 നവംബര്‍ 7നാണ്. ആ യജ്ഞം 365 ദിവസം പൂര്‍ത്തിയാക്കുന്നു. 

ഹിന്ദുസമൂഹത്തെ തകര്‍ക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മത്തെയും ഹിന്ദു സംസ്‌കാരത്തെയും തകര്‍ക്കണം. അതിന് ആദ്യം തകരേണ്ടത് ക്ഷേത്രങ്ങളാണെന്ന സിപിഎം പാര്‍ട്ടി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കയ്യേറിയതും ആചാരലംഘനം നടത്തിയതും. ശബരിമലയെ തകര്‍ത്തെ വിശ്രമിക്കൂ എന്ന് പ്രതിജ്ഞയെടുത്ത ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പരിപൂര്‍ണ്ണമായി കയ്യേറിയിട്ട് നവംബര്‍ 7ന് ഒരു വര്‍ഷം പൂര്‍ത്തിയാകും.

ഒന്നുമില്ലായ്‌മയില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തെ നാലുപതിറ്റാണ്ടത്തെ പ്രയത്‌നം കൊണ്ടാണ് ‘പാര്‍ത്ഥസാരഥി ഭരണസംഘം’ ഒരു മഹാക്ഷേത്രമാക്കി ഉയര്‍ത്തിയത്. മറ്റുമതങ്ങളുടെ ആരാധനാലയങ്ങള്‍ അവര്‍തന്നെ ഭരിക്കുകയും സമ്പത്ത് ആ സമൂഹത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ഹിന്ദുക്ഷേത്രങ്ങള്‍ ഭൂരിഭാഗവും ഭരിക്കുന്നത് ദേവസ്വം ബോര്‍ഡുകളാണ്. വിശ്വാസികള്‍ നേരിട്ട് ഭരണം നടത്തുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം. 

സിപിഎം പ്രവര്‍ത്തകരായ ക്ഷേത്രജീവനക്കാരും, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമാണ് ക്ഷേത്രം കയ്യേറുന്നതിന് നിഗൂഢപദ്ധതികള്‍ തയ്യാറാക്കിയത്. പാര്‍ത്ഥസാരഥി ഭരണസംഘത്തില്‍ അന്തഃഛിദ്രമുണ്ടാക്കി, ക്ഷേത്ര പ്രവര്‍ത്തനത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കി, ക്ഷേത്രത്തിനും, വിശ്വാസികള്‍ക്കും വേണ്ടി നിലകൊണ്ട മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇടത്‌സര്‍ക്കാര്‍ ഭരിക്കുന്ന കാലഘട്ടത്തില്‍ ദേവസ്വംബോര്‍ഡില്‍ സ്വാധീനം ചെലുത്തി കള്ള പരാതി നല്‍കി. ഒരു സ്വകാര്യദേവസ്വം ക്ഷേത്രം ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട ഔദ്യോഗിക നടപടികള്‍ പാലിക്കാതെ, കോടതിയില്‍ കേസു നിലനില്‍ക്കേ 2017 ഏപ്രില്‍ 26ന് പാര്‍ത്ഥസാരഥി ക്ഷേത്രം കയ്യേറി. ക്ഷേത്രം മാനേജരെയും ഭരണസംഘം പ്രവര്‍ത്തകരെയും പോലീസ് ആട്ടിപ്പായിച്ചു. 

ഗുരുവായൂരില്‍ ഭക്തജനങ്ങള്‍ ഒത്തുകൂടി പ്രതിഷേധിച്ച് ക്ഷേത്രത്തിന് മുന്നില്‍ നാമജപം ആരംഭിച്ചു. ക്ഷേത്ര വിമോചന സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ 18 മാസമായി ക്ഷേത്രവിമോചന സമരം നടന്നുവരുകയാണ്. 

ക്ഷേത്രകയ്യേറ്റത്തെ മെയ് 29ന് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മെയ് 30ന് ദേവസ്വം ജീവനക്കാരും, പാര്‍ട്ടി നിയോഗിച്ചയാളുകളും ക്ഷേത്രംവിട്ട് ഒഴിഞ്ഞുപോയി. ആ 33 ദിവസത്തിനുള്ളില്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കപ്പെട്ടു. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍മുറിച്ച് കിലോക്കണക്കിന് സ്വര്‍ണ്ണം, വെള്ളി തിരുവാഭരണങ്ങള്‍ എന്നിവ കൈക്കലാക്കി. ഒരു കണക്കും പാര്‍ത്ഥസാരഥി ഭരണസംഘത്തെ ഏല്‍പിച്ചില്ല. ലോക്കര്‍ വെട്ടിപ്പൊളിക്കുന്ന സമയത്ത് എതിര്‍ത്ത സ്ത്രീകള്‍ അടക്കമുള്ള ഭക്തര്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് കേസെടുപ്പിച്ച് മര്‍ദ്ദിച്ചു. ക്ഷേത്രം വിശ്വാസികള്‍ക്ക് തിരിച്ചു കിട്ടിയപ്പോള്‍ നൂറുകണക്കിന് ഭക്തര്‍ ഗുരുവായൂര്‍ നഗരത്തില്‍ നമജപഘോഷയാത്ര നടത്തി.

പക്ഷേ വിധ്വംസകര്‍ അടങ്ങിയിരുന്നില്ല. 2017 സെപ്തംബര്‍ 21ന് രാവിലെ 7മണിക്ക് തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാര്‍ ക്ഷേത്രം കയ്യേറാനെത്തി. ഭക്തര്‍ തടിച്ചുകൂടി. എതിര്‍പ്പിനെ അതിജീവിക്കാനാവാതെ അവര്‍ തിരിച്ചുപോയി. കോടതിവിധി കാത്തിരിക്കാന്‍ ഭരണകൂടമോ, മലബാര്‍ ദേവസ്വംബോര്‍ഡോ സിപിഎമ്മോ തയ്യാറായിരുന്നില്ല. 2017 നവംബര്‍ 7ന്  പുലര്‍ച്ചെ 2 മണിക്ക് കമാന്‍ഡോ ഓപ്പറേഷന്‍ പോലെ, അഞ്ഞൂറോളം പോലീസുകാര്‍ ക്ഷേത്രം വളഞ്ഞു. പുലര്‍ച്ചെ 4 മണിയോടുകൂടി പോലീസ് ക്ഷേത്രം കയ്യേറി ദേവസ്വത്തിന് കൈമാറി. 

2017 നവംബര്‍ 10ന് മാര്‍ഗ്ഗദര്‍ശ്ശകമണ്ഡല്‍ ജനറല്‍ സെക്രട്ടറി സംപൂജ്യ സത്സ്വരൂപാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ പത്തോളം സന്യാസി ശ്രേഷ്ഠര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സന്ദര്‍ശിച്ചു. നവംബര്‍ 15ന് ഗുരുവായൂര്‍ ഹിന്ദുനേതൃസമ്മേളനം നടന്നു. 84 ഹിന്ദുസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ക്ഷേത്രവിമോചന സമരത്തെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഹിന്ദുനേതൃസമ്മേളനത്തിന്റെ തീരുമാനപ്രകാരം 2017 നവംബര്‍ 25ന് പാര്‍ത്ഥസാരഥി ക്ഷേത്രവിമോചന സമിതി വിപുലീകരിച്ചു. 

ക്ഷേത്രം കയ്യേറി 40-ാം ദിവസം 2017 ഡിസംബര്‍ 17ന് ജില്ലയിലെ 7 താലൂക്കുകളിലും ഭക്തജനകണ്‍വന്‍ഷന്‍ നടത്തി, താലൂക്ക് സമിതികള്‍ രൂപീകരിച്ചു. 2018 ജനുവരി 8 മുതല്‍ 13 വരെ 6 ദിവസം നീണ്ട ക്ഷേത്രരക്ഷാ ജ്യോതിപ്രയാണം നടത്തി. ജനുവരി 14 മകരവിളക്ക് ദിനത്തില്‍ ഗുരുവായൂരില്‍ നടന്ന ക്ഷേത്രരക്ഷാ ജ്യോതി തെളിയിക്കല്‍ ഐതിഹാസിക സമരമായി മാറി. 5000ല്‍ അധികം പേര്‍ പങ്കെടുത്തു. 

ക്ഷേത്രം കയ്യേറിയതിന്റെ നൂറാംദിനത്തില്‍ 100 കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേയ്‌ക്ക് നാമജപയാത്ര നടത്തി. രാമനവമി മുതല്‍ ഹനുമദ് ജയന്തിവരെ ജനജാഗരണ യജ്ഞം നടത്തി. 50,000 പേരെ സമ്പര്‍ക്കം ചെയ്തു. 

കേരളത്തിലെ ക്ഷേത്രവിമോചന സമരങ്ങള്‍ക്ക് വീര്യം പകര്‍ന്ന് നടത്തിയ ലോങ്മാര്‍ച്ച്  ഗുരുവായൂരില്‍ നിന്ന് ആരംഭിച്ച് പദയാത്രയായി കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ സമാപിച്ചു. 75,000 പേര്‍ ഒപ്പിട്ട നിവേദനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് സമര്‍പ്പിച്ചു. ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്തുനിന്ന് ആരംഭിച്ച് പാര്‍ത്ഥസാരഥിയില്‍ അവസാനിക്കുന്ന നാമജപം ഇന്ന് 365 ദിവസം (ഒരു വര്‍ഷം) പൂര്‍ത്തിയാക്കുകയാണ്. നാമജപത്തില്‍ പങ്കെടുക്കുന്ന അമ്മമാര്‍ അടക്കമുള്ള ഭക്തര്‍ക്കെതിരെ ഗുരുവായൂര്‍ പോലീസ് 85 ഓളം കേസുകള്‍ എടുത്തു. ആ 365-ാം ദിവസം വിമോചനസമരത്തിന്റെ 560-ാം ദിവസം പ്രതികാത്മകമായി ക്ഷേത്രം പിടിച്ചെടുക്കുന്നതിന് ഭക്തര്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു കയ്യേറ്റക്കരായ മലബാര്‍ ദേവസ്വം ബോര്‍ഡ് ഒഴിഞ്ഞ് പോകുന്നതുവരെ ഈ ധര്‍മ്മസമരം തുടരും. 

(പാര്‍ത്ഥസാരഥി ക്ഷേത്രവിമോചന സമിതിയുടെ ജോയിന്റ് ജനറല്‍ കണ്‍വീനറാണ് 

ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പുതിയ വാര്‍ത്തകള്‍

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.