Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ വിമാനത്താവളം രണ്ടാം ഘട്ട സ്ഥലമെടുപ്പ് പുനരധിവാസ തൊഴില്‍ പാക്കേജ് 9 വര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 05:21 pm IST
inKannur

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം രണ്ടാം ഘട്ട സ്ഥലമെടുപ്പില്‍ 2009 ല്‍ പ്രഖ്യാപിച്ച പുനരധിവാസ തൊഴില്‍ പാക്കേജ് 9 വര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാത്തതില്‍ കുടുംബങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. രണ്ടാം ഘട്ടത്തില്‍ 123 വീടുകളാണ് വിമാനത്താവളത്തിനായി ഒഴിഞ്ഞു കൊടുത്തത്. അടുത്ത ഘട്ടത്തില്‍ 99 വീടുകളും ഉള്‍പ്പെടെ തുടക്കത്തില്‍ 225 വീടുകള്‍ ഏറ്റെടുത്തപ്പോള്‍ ഇതുവരെയായി കേവലം 29 കുടുംബങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. 2010 മുതല്‍ അപേക്ഷിച്ച് വര്‍ഷങ്ങളായിട്ടും തൊഴില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പാക്കേജ് അട്ടിമറിച്ചെന്നും വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ വഞ്ചിച്ചെന്നുമാരോപിച്ച് കണ്ണൂര്‍ വിമാനത്താവള പുനരധിവാസ ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് 29 പേര്‍ക്ക് തൊഴില്‍ ലഭിച്ചത്. 14 പേരെ ജൂനിയര്‍ എക്‌സിക്യൂട്ടീവായും 8 പേരെ ബാഗേജ് സ്‌ക്രീനിംഗ് എക്‌സിക്യൂട്ടീവായും 7 പേരെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓപ്പറേറ്റര്‍മാരായുമാണ് നിയമിച്ചിട്ടുള്ളത്. 

വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനം മുതല്‍ കിയാലിനും അനുബന്ധവുമായി നൂറുകണക്കിന് ആള്‍ക്കാരെ താല്‍ക്കാലികമായി നിയമിച്ചപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചിരുന്നില്ല. ഇപ്പാള്‍ താല്‍ക്കാലികക്കാരില്‍ മിക്കവരേയും വിവിധ സ്വാധീനങ്ങളാല്‍ സ്ഥിരപ്പെടുത്തിയപ്പോള്‍ അവശേഷിച്ചവരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കവും നടക്കുകയാണ്. ഈ വേളയിലും 196 കുടുംബങ്ങളെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ഇവരെ പരിഗണിക്കാതെ ചില കുടുംബങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്കും തൊഴില്‍ നല്‍കിയതായും പരാതിയുണ്ട്. 

പാക്കേജ് പ്രഖ്യാപിച്ചതിന് ശേഷം 2010ല്‍ ആദ്യമായി വീട് ഏറ്റെടുക്കപ്പെട്ട ഒരു കുടുംബത്തിന് വ്യക്തമായ യോഗ്യത ഉണ്ടായിട്ടും തൊഴില്‍ ലഭ്യമായിട്ടില്ല. ഇന്റര്‍വ്യൂ എന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് ചില കുടുംബങ്ങളില്‍ നിന്ന് അപേക്ഷ വാങ്ങിച്ചിരുന്നു. ഓരോ മാസവും ഈ മാസം 15ന് മുമ്പ് നിയമനക്കാര്‍ഡ് അയക്കും എന്ന പല്ലവി മാസങ്ങളായി കേട്ട് മടുത്തിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. തൊഴില്‍ നിയമനം സംബന്ധിച്ച് ചില ഉദ്യോഗാര്‍ത്ഥികള്‍ കിയാലിന് നിവേദനം നല്‍കിയിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ സ്വാധീനങ്ങളാല്‍ പലരേയും തിരുകിക്കയറ്റിയിട്ടും വിമാനത്താവള ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുനരധിവാസ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍ എന്നിവര്‍ക്കും പരാതി നല്‍കുവാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.