Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ത്തവ്യം എന്നാല്‍ എന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:08 am IST
in Samskriti

കര്‍മയോഗത്തെപ്പറ്റി മനസ്സിലാക്കുന്നതിനു കര്‍ത്തവ്യമെന്നാലെന്ത് എന്നറിയേണ്ടത് ആവശ്യമാകുന്നു. ഞാന്‍ വല്ലതും ഒന്നു ചെയ്യണമെന്നുണ്ടെങ്കില്‍, അത് എന്റെ കര്‍ത്തവ്യമാണെന്ന് ആദ്യം അറിയേണ്ടിയിരിക്കുന്നു; എങ്കില്‍ പിന്നെ അതു ചെയ്യാന്‍ എനിക്കു സാധിക്കും. ‘കര്‍ത്തവ്യ’ത്തെക്കുറിച്ച് ഓരോ ജനതയ്‌ക്കുമുള്ള ബോധം ഓരോ വിധത്തിലാണ്. ഒരു മുഹമ്മദീയന്‍ പറയും, തന്റെ ഗ്രന്ഥമായ ഖുറാനില്‍ എഴുതിയിട്ടുള്ളത് തന്റെ കര്‍ത്തവ്യമാണെന്ന്. വേദങ്ങളില്‍ വിധിച്ചിട്ടുള്ളതാണ് തന്റെ കര്‍ത്തവ്യമെന്നു ഹിന്ദുവും, ബൈബിളിലെ ശാസനങ്ങളാണ് തനിക്കു കര്‍ത്തവ്യമെന്നു ക്രിസ്ത്യാനിയും പറയും. ജീവിതത്തിലെ അവസ്ഥാഭേദങ്ങളനുസരിച്ചും ചരിത്ര പരമായ കാലഘട്ടങ്ങളുടെ വ്യത്യാസമനുസരിച്ചും ജനവര്‍ഗങ്ങളുടെ ഭേദമനുസരിച്ചും കര്‍ത്തവ്യത്തെക്കുറിച്ചുള്ള ധാരണകള്‍ക്കു വൈവിധ്യമുള്ളതായി കാണുന്നു. സാര്‍വലൗകികവും കേവലം സൂക്ഷ്മാര്‍ഥ വാചിയുമായ മറ്റേതു പദത്തേയുംപോലെ കര്‍ത്തവ്യം എന്ന പദവും വ്യക്തമായി നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത ഒന്നാകുന്നു. അതിന്റെ പ്രവര്‍ത്തനരീതികളേയും ഫലങ്ങളേയും അറിഞ്ഞ് തദ്വാരാ അതിനെക്കുറിച്ച് ഒരാശയം നേടുവാനേ നമുക്കു കഴിയൂ.

നമ്മുടെ മുമ്പാകെ ചില സംഭവങ്ങള്‍ നടക്കുമ്പോള്‍, അവയെ സംബന്ധിച്ച് പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഉള്‍പ്രേരണ നമുക്കെല്ലാവര്‍ക്കും സ്വഭാവേനയോ പരിശീലനം ഹേതുവായിട്ടോ ഉണ്ടാകുന്നുണ്ട്. ഈ പ്രേരണയുണ്ടാകുമ്പോള്‍ മനസ്സ് ആ അവസ്ഥാവിശേഷത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നു. നിലവില്‍ വന്ന പരിതോവസ്ഥകളില്‍, പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുന്നതു നല്ലതാണെന്ന് മനസ്സിനു ചിലപ്പോള്‍ തോന്നും; മറ്റു സന്ദര്‍ഭങ്ങളില്‍ അതേ പരിതഃസ്ഥിതികളില്‍ത്തന്നെ, അതേ പ്രകാരം പ്രവര്‍ത്തിക്കുന്നതു തെറ്റാണെന്നു തോന്നും. കര്‍ത്തവ്യത്തെക്കുറിച്ച് സാധാരണമായുള്ള ധാരണ, സജ്ജനങ്ങളെല്ലാം അവരവരുടെ മനഃസാക്ഷിയുടെ നിയോഗത്തെ ആദരിച്ചു പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്. എന്നാല്‍, ഒരു കര്‍മത്തെ കര്‍ത്തവ്യമാക്കിത്തീര്‍ക്കുന്നതെന്താണ്? 

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ തഗ്ഗുകള്‍ എന്നു വിളിക്കപ്പെട്ടിരുന്ന പ്രസിദ്ധ കവര്‍ച്ചാസംഘങ്ങള്‍ ഉണ്ടായിരുന്നു. കഴിയുന്നവരെയൊക്കെ കൊന്ന് അവരുടെ സ്വത്ത് അപഹരിക്കുന്നതു തങ്ങളുടെ കര്‍ത്തവ്യ മാണെന്ന് അവര്‍ വിചാരിച്ചിരുന്നു. എത്രയും കൂടുതലാളുകളെ കൊല്ലുന്നുവോ അത്രയ്‌ക്കും തങ്ങള്‍ക്കു നന്മയാണെന്ന് അവര്‍ വിചാരിച്ചിരുന്നു.

ഒരാള്‍ തെരുവീഥിയിലേക്ക് ഇറങ്ങി മറ്റൊരാളെ വെടിവെച്ചുകൊന്നാല്‍ അതിനെപ്പറ്റി താന്‍ ഒരു തെറ്റു ചെയ്തുപോയല്ലോ എന്നു വിചാരിച്ച് സാധാരണയായി പശ്ചാത്തപിക്കാനിടയുണ്ട്. എന്നാല്‍, അതേ ആള്‍ തന്നെ സൈന്യത്തിലെ ഒരു ഭടനെന്ന നിലയില്‍ ഒന്നല്ല, ഇരുപതു പേരെ കൊന്നാലും തന്റെ കര്‍ത്തവ്യം സവിശേഷം നിര്‍വഹിച്ചു എന്നു വിചാരിച്ച് അത്രയ്‌ക്ക് ആഹ്ലാദിക്കുകയേയുള്ളുവെന്നു തീര്‍ച്ച. അതിനാല്‍, ചെയ്യുന്ന കര്‍മത്തിന്റെ ബാഹ്യരൂപത്തെ ആസ്പദമാക്കി കര്‍ത്തവ്യത്തെ നിര്‍വചിക്കാവുന്നതല്ല എന്നു കാണുന്നു. കര്‍ത്തവ്യത്തിനു വസ്തുനിഷ്ഠമായ ഒരു നിര്‍വചനം നല്‍കുക അസാധ്യം തന്നെ. എന്നാല്‍ കര്‍ത്തൃനിഷ്ഠമായി (കര്‍മം ചെയ്യുന്ന ആളിനെ ആസ്പദമാക്കി) കര്‍ത്തവ്യം ഉണ്ട്. നമ്മെ ഈശ്വരങ്കലേക്കു നയിക്കുന്ന ഏതൊരു കര്‍മവും സത്കര്‍മമാകുന്നു; അതു നമ്മുടെ കര്‍ത്തവ്യവുമാണ്. നമ്മെ അധഃപതിപ്പിക്കുന്ന ഏതൊരു കര്‍മവും ദോഷമാകുന്നു; അതു നമുക്കു കര്‍ത്തവ്യമല്ല താനും. കര്‍ത്തൃനിഷ്ഠമായി നോക്കുമ്പോള്‍, ചില കര്‍മങ്ങള്‍ നമ്മുടെ സ്വഭാവത്തിനു മേന്മയും ഔത്കൃഷ്ട്യവും ചേര്‍ക്കുന്നതിനു പര്യാപ്തങ്ങളാണെന്നും മറ്റു ചില കര്‍മങ്ങള്‍ നമ്മെ അധഃപതിപ്പിക്കന്നതിനും നമ്മിലെ മൃഗീയത വളര്‍ത്തുന്നതിനും സഹായിക്കുന്നവയാണെന്നും കാണാന്‍ കഴിയും. എന്നാല്‍ പല പരിതഃസ്ഥിതിയിലും വര്‍ത്തിക്കുന്നവരായ നാനാജനങ്ങളെ സംബന്ധിച്ചും ഇന്ന കര്‍മത്തിന് ഇന്ന  പ്രവണതയാണുള്ളതെന്നു സൂക്ഷ്മമായി നിര്‍ണയിക്കുക സാധ്യമല്ല. എങ്കിലും കര്‍ത്തവ്യത്തെക്കുറിച്ച്, സര്‍വരാജ്യങ്ങളിലും സര്‍വകാലങ്ങളിലും സര്‍വസമ്പ്രദായങ്ങളിലുംപെട്ട മനുഷ്യര്‍ പൊതുവെ അംഗീകരിച്ചിട്ടുള്ള ഒരാശയം മാത്രമുണ്ട്; അതിനെ സംസ്‌കൃതത്തിലുള്ള ഒരു വാക്യത്തില്‍ ഇങ്ങ നെ സംക്ഷേപിച്ചിരിക്കുന്നു; ‘ഒരു ജീവിയേയും ഹിംസിക്കാതിരിക്കുക. പരോപകാരം പുണ്യവും പരപീഡനം പാപവും ആകുന്നു.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.