കൂത്തുപറമ്പ്: ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ കുത്തുപറമ്പില്‍ ഇന്ന് നാമജപ യാത്രയും പൊതുസമ്മേളനവും നടക്കും. വൈകീട്ട് 4 മണിക്ക് നാമജപയാത്ര ശ്രീ കാഞ്ചി കാമാക്ഷി അമ്പലപരിസരത്തു നിന്നും ആരംഭിച്ച് നഗരപ്രദക്ഷിണം ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ഹരികൃഷ്ണന്‍ നമ്പൂതിരി ആലച്ചേരി അധ്യക്ഷത വഹിക്കും.
















