കൊച്ചി: നിയന്ത്രണങ്ങള്‍ ശബരിമലയെ തകര്‍ക്കന്‍ നിരീശ്വരവാദികളുടെ തന്ത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി ദുര്‍വാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കണം. ശബരിമല ഏറ്റുമുട്ടല്‍ നടക്കേണ്ട മേഖലയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിവ്യൂ ഹര്‍ജി മാത്രം കണക്കിലെടുത്തായിരിക്കില്ല ബിജെപി നിലപാട് സ്വീകരിക്കുക. വിശ്വാസികള്‍ക്കൊപ്പം നിന്ന് സമരം ശക്തമാക്കും- ശ്രീധരന് പിള്ള പറഞ്ഞു. നിലയ്ക്കല്‍ ലാത്തിച്ചാര്‍ജ്ജില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ അദ്ദേഹം യുവതികളെ ശബരിമലയിലേയ്ക്ക് പോകാന്‍ സിപിഎം നിര്‍ബന്ധിക്കുകയാണെന്നും പറഞ്ഞു. ആക്രമണം സംഘപരിവാറിന്റെ തലയില്‍ കെട്ടിവച്ച് ശബരിമലയിലെത്തുന്ന ഭക്തരെ ഭയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രത്യേകതയുള്ള ക്ഷേത്രത്തെ വെറും അയ്യപ്പക്ഷേത്രമാക്കി മാറ്റാനാണ് സിപിഎം നീക്കം. സുപ്രീം കോടതിയുടെ റിവ്യൂ ഹര്‍ജി വിധി എന്തായാലും ശരി, വിശ്വാസം സംരക്ഷിക്കാന്‍ സമരം തുടരും. വിശ്വാസികള്‍ക്ക് ബിജെപി പിന്തുണ നല്‍കും.
ശബരിമല പ്രക്ഷോഭത്തിന്റെ ഒന്നാംഘട്ടം നൂറു ശതമാനം വിജയമായിരുന്നു. വരുംദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്ന് നേതാക്കള്‍ ഉള്‍പ്പെടെ ശബരിമല സമരത്തെ പിന്തുണക്കും സംഘപരിവാര്‍ കലാപമുണ്ടാക്കുന്നുവെന്ന പ്രചരണം സിപിഎം അജണ്ടയാണ്. ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ദേവസ്വം മന്ത്രിക്ക് എന്ത് അവകാശമാണ് ,ദേവസ്വം ബോര്‍ഡിനാണ് അവകാശം. ശ്രീധരന്‍പിള്ള വിശദീകരിച്ചു
മലയരയരേയും മറ്റ് വനവാസിവിഭാഗങ്ങളേയും ശബരിമലയിലെ ചടങ്ങുകളില്‍ നിന്ന് അകറ്റിയത് സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡ് വന്നതിന് ശേഷമാണ് ഇവരെ ശബരിമലയില്‍ നിന്ന് അകറ്റിയത്. ഇതില്‍ മുഖ്യ ഉത്തരവാദിത്തം സിപിഎമ്മിനാണ്. ബിജെപിക്ക് അവസരം ലഭിച്ചാല്‍ അവകാശങ്ങള്‍ മലയരയര്‍ക്ക് തിരിച്ചു നല്‍കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്,ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: