വാഷിങ്ടണ്‍: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ച വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്. ട്രംപിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത്.
ഇന്ത്യയുമായി മികച്ച ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോദിയുമായി എത്രയും വേഗം കൂടിക്കാഴ്ചയ്ക്ക് ട്രംപ് ശ്രമിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകാനുള്ള ക്ഷണം നിരസിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തുന്നത്.
ആഗസ്റ്റിലാണ് ട്രംപിനെ ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: