Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

എന്‍.പി. രാധാകൃഷ്ണന്‍byഎന്‍.പി. രാധാകൃഷ്ണന്‍
Jun 13, 2026, 06:13 am IST
inArticle

ഭാരതത്തില്‍ ആദ്യമായി ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയത് 1988-ല്‍ കേരളത്തിലാണ്. മത്സ്യങ്ങളുടെ പ്രധാന പ്രജനന കാലമായ മഴക്കാലത്ത്, കടലിന്റെ അടിത്തട്ടിലൂടെ വലവലിച്ച് മീന്‍ പിടിക്കുന്ന രീതി ഒഴിവാക്കാനാണ് ട്രോളിങ് നിരോധനം നടപ്പിലാക്കിയത്. മെച്ചപ്പെട്ട ആധുനിക മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട്, 1952-ലെ ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രാജ്യത്ത് ‘ട്രോളിങ്’ രീതി കൊണ്ടുവരുന്നത്. ഭാരതവും നോര്‍വേയും ഐക്യരാഷ്‌ട്രസഭയും ചേര്‍ന്ന് ഒപ്പുവെച്ച ത്രികക്ഷി കരാറായ ഇന്തോ-നോര്‍വീജിയന്‍ പ്രോജക്ടിന്റെ (ഐഎന്‍പി) ഭാഗമായിരുന്നു ഇത്.

ഈ പദ്ധതിക്ക് തുടക്കം കുറിച്ചതും കേരളത്തിലായിരുന്നു. 1953-ല്‍ നീണ്ടകരയിലാണ് ആദ്യമായി യന്ത്രവല്‍കൃത ബോട്ട് ഉപയോഗിച്ചുള്ള ട്രോളിങ് മത്സ്യബന്ധനം ആരംഭിക്കുന്നത്. പരമ്പരാഗതമായി നാടന്‍ വള്ളങ്ങളും വലകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ഒരു സമൂഹത്തിലേക്കാണ് ഈ യന്ത്രവല്‍കൃത ബോട്ടുകള്‍ കടന്നുവന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ K, KL, KLA എന്നീ സീരീസുകളിലായി യഥാക്രമം 28, 30, 32, 36 അടി നീളമുള്ള യന്ത്രവല്‍കൃത ബോട്ടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കി. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ട്രോളിങ് രീതിയില്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. ഏഴംഗ തൊഴിലാളി ഗ്രൂപ്പുകള്‍ക്കും മത്സ്യോത്പാദക സഹകരണ സംഘങ്ങള്‍ക്കുമാണ് ഈ ബോട്ടുകള്‍ വിതരണം ചെയ്തത്.

കേരളത്തിന്റെ മത്സ്യരംഗത്തും അനുബന്ധ മേഖലകളിലും വലിയ പുരോഗതിയും പരിവര്‍ത്തനവുമാണ് ഈ പദ്ധതിയിലൂടെ ഉണ്ടായത്. 1971-ല്‍ ഐ.എന്‍.പി പദ്ധതിയും ത്രികക്ഷി കരാറും അവസാനിച്ചുവെങ്കിലും യന്ത്രവല്‍കൃത മത്സ്യബന്ധനം കേരളത്തില്‍ വ്യാപകമായി തുടര്‍ന്നു. മത്സ്യ വിപണന-സംസ്‌കരണ മേഖലകളില്‍ വലിയ തോതിലുള്ള വികാസമുണ്ടായി. ഫിഷിങ് ഹാര്‍ബറുകള്‍, ഐസ് പ്ലാന്റുകള്‍, സംസ്‌കരണ കേന്ദ്രങ്ങള്‍, ആഭ്യന്തര-വിദേശ വിപണന സങ്കേതങ്ങള്‍, മറ്റ് അനുബന്ധ ഫാക്ടറികള്‍ എന്നിവ സ്ഥാപിക്കപ്പെട്ടു. ചുരുക്കത്തില്‍, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് വലിയ മാറ്റങ്ങള്‍ സമ്മാനിക്കാനും മത്സ്യമേഖലയെ സമ്പുഷ്ടമാക്കാനും ഇന്തോ-നോര്‍വേ പദ്ധതിക്ക് കഴിഞ്ഞു.

പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനവും സംഘര്‍ഷങ്ങളും

പ്രത്യേകം തയ്യാറാക്കിയ വലയും ബോര്‍ഡും, കൃത്യമായ അളവുകളും മാനദണ്ഡങ്ങളും അനുസരിച്ചാണ് ട്രോളിങ് നടത്തേണ്ടത്. തുടക്കകാലത്ത് നിര്‍ദ്ദിഷ്ട ഗ്രൂപ്പുകളും സംഘങ്ങളും ഈ ചിട്ടകള്‍ പാലിച്ചാണ് മത്സ്യബന്ധനം നടത്തിയിരുന്നത്. അത് പൂര്‍ണ്ണമായും പരമ്പരാഗത മത്സ്യബന്ധന സമൂഹത്തിന്റെ നിയന്ത്രണത്തിലുമായിരുന്നു. എന്നാല്‍, 1971-ല്‍ ഇന്തോ-നോര്‍വീജിയന്‍ പദ്ധതി അവസാനിച്ചതോടെ സ്വകാര്യ വ്യക്തികളും കച്ചവട താല്പര്യക്കാരും ഈ രംഗത്തേക്ക് കടന്നുവന്നു.

ഇതോടെ, മത്സ്യസമ്പത്ത് സംരക്ഷിച്ച് പരിപാലിച്ചിരുന്ന പരമ്പരാഗത രീതികള്‍ അവതാളത്തിലായി. പണം മുടക്കി ലാഭം കൊയ്യാന്‍ വന്നവര്‍ പാരമ്പര്യ രീതികളും നിയമങ്ങളും കാറ്റില്‍പ്പറത്തി. ട്രോളിങ് രീതിയിലെ ഈ വ്യതിചലനവും ക്രമക്കേടുകളും വര്‍ദ്ധിച്ചതോടെ, പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. 1980-കളില്‍ കേരളത്തിലെ മത്സ്യമേഖലയില്‍ ബോട്ടുകാരും വള്ളക്കാരും തമ്മിലുണ്ടായ വ്യാപകമായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ലാഭം മാത്രം ലക്ഷ്യമിട്ടെത്തിയ വന്‍കിട സാമ്പത്തിക ശക്തികളും ചില നിക്ഷിപ്ത താല്പര്യക്കാരുമായിരുന്നു.

അശാസ്ത്രീയ മത്സ്യബന്ധനവും നിയമലംഘനങ്ങളും

മത്സ്യസമ്പത്തിനെയും ഈ മേഖലയെത്തന്നെയും ഇല്ലാതാക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കടലില്‍ അരങ്ങേറുന്നത്. പെയര്‍ ട്രോളിങ്, ബുള്‍ ട്രോളിങ്, ലൈറ്റ് ഫിഷിങ് തുടങ്ങിയ അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധന രീതികള്‍ വ്യാപകമാണ്. വന്‍കിട ബോട്ടുകളില്‍ ജനറേറ്ററുകള്‍ ഉപയോഗിച്ച് ശക്തമായ എല്‍.ഇ.ഡി/ഹാലൊജന്‍ ലൈറ്റുകള്‍ പ്രകാശിപ്പിച്ച്, മീനുകളെ കൂട്ടത്തോടെ ആകര്‍ഷിച്ച് വലയിലാക്കുന്ന രീതി മത്സ്യവംശത്തിന്റെ തന്നെ സര്‍വ്വനാശത്തിന് കാരണമാകുന്നു.

കടലിന്റെ അടിത്തട്ടിലെ സ്വാഭാവിക ജൈവസമ്പത്തും സന്തുലിതാവസ്ഥയും തകര്‍ക്കുന്ന ബുള്‍ ട്രോളിങ്ങും പെയര്‍ ട്രോളിങ്ങും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കുന്നു. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് നിയമം. എന്നാല്‍, കടലില്‍ പോയി ഇവരെ കണ്ടെത്താനും നടപടിയെടുക്കാനുമുള്ള കാര്യപ്രാപ്തിയുള്ള സംവിധാനങ്ങള്‍ അധികൃതര്‍ക്കില്ല. നാമമാത്രമായി ചില ചെറിയ ബോട്ടുകളെ പിടികൂടി പിഴ ഈടാക്കുമ്പോള്‍, വന്‍കിടക്കാര്‍ക്ക് നേരെ അധികൃതര്‍ കണ്ണടയ്‌ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

കേന്ദ്ര പദ്ധതികളും സംസ്ഥാനത്തെ പ്രതിസന്ധികളും

കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയിലൂടെ  34 പ്രധാന പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍, തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളുടെ നവീകരണം, കടല്‍-ഉള്‍നാടന്‍ മത്സ്യബന്ധനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണവും നവീകരണവും എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രവര്‍ത്തന മൂലധനം ലഭ്യമാക്കല്‍, സാമൂഹിക സുരക്ഷ, തീരദേശ പുനരധിവാസം, കടല്‍ സുരക്ഷയും രക്ഷാപ്രവര്‍ത്തനങ്ങളും, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയവയ്‌ക്കായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്.

നിലവിലെ പ്രതിസന്ധി: പൂര്‍ണ്ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചും, സംസ്ഥാന-കേന്ദ്ര വിഹിതങ്ങള്‍ ചേര്‍ത്തതുമാണ് ഈ പദ്ധതികള്‍. എന്നാല്‍, സംസ്ഥാന വിഹിതം നല്‍കാന്‍ പണമില്ലാത്തതുകൊണ്ട് കേന്ദ്രം അനുവദിച്ച പല ഫണ്ടുകളും പദ്ധതികളും നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വന്തം പദ്ധതികളും ഫണ്ടില്ലായ്‌മ കാരണം മുടങ്ങിക്കിടക്കുന്നു. ലംപ്‌സം ഗ്രാന്റ്,  പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കുടിശ്ശികയാണ്. ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ പുതിയ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Tags: monsoon trawling banUnscientific fishingBull trollingpair trolling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.