2026 ജൂണ്‍ 10-ന്, നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തില്‍ 4,399 ദിവസത്തെ തുടര്‍ സേവനം പൂര്‍ത്തിയാക്കി. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ആ പദവി വഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി അദ്ദേഹം മാറിയതോടെ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കപ്പെട്ടു. മോദിയുടെ ഭരണകാലം രാഷ്‌ട്രനിര്‍മ്മാണത്തിനും വികസനത്തിനും പൊതുജനക്ഷേമത്തിനുമുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയും ഭാരതത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അര്‍പ്പിച്ച വിശ്വാസത്തെയും പിന്തുണയെയും പ്രതിഫലിപ്പിക്കുന്നു.
രാഷ്‌ട്രത്തിന്റെ പ്രധാന സേവകനായ നരേന്ദ്ര മോദി ഭാരതത്തില്‍ അഭൂതപൂര്‍വമായ പരിവര്‍ത്തനത്തിന്റെ യുഗത്തിന് തുടക്കമിട്ടു. സദ്ഭരണം, രാഷ്‌ട്രത്തിന് പ്രഥമ പരിഗണന (രാഷ്‌ട്രം പ്രഥമം) എന്നീ തത്വങ്ങളാലാണ് അദ്ദേഹം നയിക്കപ്പെടുന്നത്. അടിമത്തത്തിന്റെ സാമൂഹികവിപത്ത് അവസാനിപ്പിക്കുന്നതിനും ദശലക്ഷക്കണക്കിന് ആളുകളുടെ ആത്മാഭിമാനം പുനഃസ്ഥാപിക്കുന്നതിനും ഉറച്ച നേതൃത്വം നല്‍കി എന്ന കാരണത്താല്‍ ചരിത്രം എക്കാലവും എബ്രഹാം ലിങ്കനെ ആദരിക്കുന്നതുപോലെ, 25 കോടിയിലധികം പാവപ്പെട്ടവരെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതിന് ഭാവി തലമുറകള്‍ നരേന്ദ്ര മോദിയെ സ്മരിക്കും. അദ്ദേഹത്തിന്റെ ദര്‍ശനം, അക്ഷീണ പരിശ്രമങ്ങള്‍, പരിവര്‍ത്തനാത്മക ഭരണനിര്‍വ്വഹണം എന്നിവയിലൂടെ, എണ്ണമറ്റ കുടുംബങ്ങള്‍ക്ക് അവസരങ്ങള്‍, അന്തസ്സ്, പ്രത്യാശ എന്നിവ ലഭ്യമാക്കി ശാക്തീകരിച്ചു.
മാത്രമല്ല, അദ്ദേഹത്തിന്റെ പരിവര്‍ത്തനാത്മക സംരംഭങ്ങള്‍ വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിത്വം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അന്തസ്സും സാമൂഹിക സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതികളിലൊന്നായ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 44 കോടിയിലധികം പൗരന്മാര്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കി. ജല്‍ ജീവന്‍ മിഷനിലൂടെ 12 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ കുടിവെള്ളം ലഭ്യമാക്കി. 2020 മുതല്‍, സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയതിലൂടെ ഏകദേശം 80 കോടി പേരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി.
മോദിയുടെ ദര്‍ശനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും – വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍, പിന്നാക്കവിഭാഗങ്ങള്‍ എന്നിങ്ങനെ – ശാക്തീകരിച്ചു. 3 കോടിയിലധികം ലഖ്പതി ദീദികളുടെ ഉദയം വനിതകള്‍ നയിക്കുന്ന വികസനം എന്ന അദ്ദേഹത്തിന്റെ ദര്‍ശനത്തിന് ശക്തമായ ദൃഷ്ടാന്തമാണ്. നാരി ശക്തിയുടെ കീഴിലുള്ള സംരംഭങ്ങള്‍ വനിതകള്‍ക്ക് രാഷ്‌ട്രനിര്‍മാണത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ വഴിയൊരുക്കി. പുതിയ ഐഐടികള്‍, എയിംസ്, മെഡിക്കല്‍ കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥാപനത്തിലൂടെ ഭാരതത്തിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയെ പരിവര്‍ത്തനം ചെയ്തു.
തമിഴ് പൈതൃകത്തിന് ആദരം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമകാലിക നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് പുരോഗതിയും പൈതൃകവും, പരസ്പരം മത്സരിക്കേണ്ട ദര്‍ശനങ്ങളല്ല, മറിച്ച് പരസ്പര പൂരക ശക്തികളാണെന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമാണ്. ‘വികാസ് ഭി, വിരാസത് ഭി’ എന്ന തന്റെ ദര്‍ശനാത്മക തത്ത്വചിന്തയിലൂടെ, ഒരു രാഷ്‌ട്രത്തിന് അതിന്റെ സാംസ്‌ക്കാരിക പൈതൃകത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കൊണ്ട് ദ്രുതഗതിയിലുള്ള ആധുനികവത്കരണം പിന്തുടരാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, പരിവര്‍ത്തനാത്മകമായ വികസനത്തിന് ഒപ്പം അതിന്റെ പൗരാണിക സംസ്‌കാരം, ഭാഷകള്‍, ആത്മീയ പാരമ്പര്യങ്ങള്‍, ചരിത്ര പാരമ്പര്യം എന്നിവയില്‍ പുതിയ ഒരു അഭിമാനം അനുഭവവേദ്യമായി. പുണ്യസ്ഥലങ്ങളുടെ പുനഃസ്ഥാപനമായാലും, സാംസ്‌കാരിക ചിഹ്നങ്ങളുടെ പുനരുജ്ജീവനമായാലും, ശ്രേഷ്ഠ ഭാഷകളുടെ ആഘോഷമായാലും, അമൂല്യമായ കലാസൃഷ്ടികളുടെ സംരക്ഷണമായാലും, അദ്ദേഹത്തിന്റെ ഭരണം ആധുനിക അഭിലാഷങ്ങളുടെയും കാലാതീതമായ മൂല്യങ്ങളുടെയും അപൂര്‍വ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു.
യഥാര്‍ത്ഥ വികസനം അളക്കുന്നത് സാമ്പത്തിക വളര്‍ച്ച മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും, പരിപാലിക്കാനും, ഭാവി തലമുറകള്‍ക്ക് കൈമാറാനുമുള്ള ശേഷി അടിസ്ഥാമാക്കി കൂടിയാണ്. ‘വികാസ് ഭി, വിരാസത് ഭി’ എന്ന അദ്ദേഹത്തിന്റെ ദര്‍ശനം, ആത്മവിശ്വാസത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഭാരതത്തിന് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശക തത്വമായി മാറിയിരിക്കുന്നു – മഹത്തായ ഭൂതകാലത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ഭാവിയിലേക്ക് ധൈര്യത്തോടെ മുന്നേറുന്ന സമീപനം.
ഈ ദര്‍ശനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ തമിഴ്നാടും ആഗോള തമിഴ് സമൂഹവും ഉള്‍പ്പെടുന്നു. മോദിയുടെ നേതൃത്വത്തില്‍ അവരുടെ സമ്പന്നമായ ഭാഷാ, സാംസ്‌കാരിക, നാഗരിക പൈതൃകത്തിന് അഭൂതപൂര്‍വമായ അംഗീകാരവും ആഘോഷവും പിന്തുണയും നേടാനായിട്ടുണ്ട്. ചെന്നൈ മെട്രോ റെയില്‍ വികസനം, ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ, തമിഴ്നാട് പ്രതിരോധ വ്യാവസായിക ഇടനാഴി, തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും നവീകരണം, ദേശീയ പാതകളുടെ വികസനം, റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം, പുതിയ പാമ്പന്‍ റെയില്‍ പാലം എന്നിവയുള്‍പ്പെടെ പ്രധാനമന്ത്രി മോദിയുടെ കീഴില്‍ നടപ്പാക്കിയ പരിവര്‍ത്തനാത്മക സംരംഭങ്ങളില്‍ നിന്ന് തമിഴ്നാടിന് വളരെയേറെ പ്രയോജനം ലഭിച്ചു. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍ പാലമായ പുതിയ പാമ്പന്‍ റെയില്‍ പാലത്തിന്റെ ഉദ്ഘാടനം ഒരു നാഴികക്കല്ലായി നിലകൊള്ളുന്നു, രാമേശ്വരത്തേക്കുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന്റെ എന്‍ജിനീയറിങ് മികവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ദര്‍ശനത്തിന്റെ സാക്ഷാത്ക്കാരം മുഖേന ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, ഐഫോണ്‍ നിര്‍മ്മാണം എന്നിവയുടെ മുന്‍നിര കേന്ദ്രമായും തമിഴ്നാട് ഉയര്‍ന്നു.
നരേന്ദ്ര മോദിയെപ്പോലെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ തമിഴ് ഭാഷ, സംസ്‌കാരം, പൈതൃകം എന്നിവയെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും തമിഴ് നാഗരികതയ്‌ക്ക് കൂടുതല്‍ ദൃശ്യപരതയും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്ത മറ്റൊരു പ്രധാനമന്ത്രിയില്ല. ലോകമെമ്പാടുമുള്ള നിരവധി തമിഴ്‌നാട്ടുകാര്‍ ഭാവാത്മകമായി കാണുന്ന തമിഴിന്റെ പുരാതന ചരിത്രത്തെയും സാഹിത്യ പാരമ്പര്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ മതിപ്പാണ് ഇത് എടുത്തുകാണിക്കുന്നത്. ഐക്യരാഷ്‌ട്രസഭയില്‍ തമിഴ് കവിയും തത്ത്വചിന്തകനുമായ കണിയന്‍ പൂങ്കുന്ദ്രനാറിന്റെ പ്രശസ്ത ഉദ്ധരണി ‘യാദും ഊരേ, യാവരും കേളിര്‍’ (‘എല്ലാ സ്ഥലവും എന്റെ ജന്മനാടാണ്; എല്ലാ ആളുകളും എന്റെ ബന്ധുക്കളാണ്’) അദ്ദേഹം പരാമര്‍ശിച്ചത് തമിഴ് സംസ്‌കാരത്തിന്റെ മാനവികവും സര്‍വ്വസ്പര്‍ശിയുമായ മൂല്യങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകര്‍ഷിച്ചു. സാര്‍വത്രിക സാഹോദര്യം, ‘ഏക മാനവീയത്’ തുടങ്ങിയ ആശയങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ് ചിന്തയില്‍ പ്രകടമായിരുന്നെന്നും വസുധൈവ കുടുംബകം എന്ന ആശയം ആഗോള ഐക്യത്തിന്റെയും മാനവികതയുടെയും സമാന തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചത് ഭാരതത്തിന്റെ ജനാധിപത്യ, സാംസ്‌കാരിക പൈതൃകത്തിന് തമിഴ്നാട് നല്‍കിയ സംഭാവനകള്‍ക്ക് ഉചിതമായ അംഗീകാരമാണ്. ചോളരുടെ പൈതൃകം എടുത്തുകാണിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ഗംഗൈകൊണ്ട ചോളപുരം സന്ദര്‍ശനവും, അനൈമംഗലം ചോള കാലഘട്ടത്തിലെ ചെമ്പ് ഫലകങ്ങള്‍ ഉള്‍പ്പെടെ വിദേശത്ത് നിന്ന് വിലമതിക്കാനാവാത്ത പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരാനുള്ള സംരംഭങ്ങളും വ്യാപകമായി പ്രശംസിക്കപ്പെട്ടു.
ക്ഷേത്രങ്ങള്‍, പൈതൃക സ്ഥലങ്ങള്‍, ക്ലാസിക്കല്‍ സാഹിത്യം, സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായുള്ള അദ്ദേഹത്തിന്റെ പിന്തുണയ്‌ക്കൊപ്പം, ഈ ശ്രമങ്ങള്‍ തമിഴ് നാഗരികതയുടെ ആഗോള നിലവാരം ഉയര്‍ത്തുകയും തമിഴ് ഭാഷയോടും സംസ്‌കാരത്തോടുമുള്ള അദ്ദേഹത്തിന്റെ നിലനില്‍ക്കുന്ന ആദരവിനെ പ്രതിഫലിപ്പിക്കുകയും ചെയ്തു.
ദര്‍ശനം, പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ എന്നിവ ചരിത്ര ഗതിയെ രൂപപ്പെടുത്തുകയും ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന, കാലത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന നേതാക്കളുടെ ആവിര്‍ഭാവത്തിന് ഓരോ കാലവും സാക്ഷ്യം വഹിക്കാറുണ്ട്. ഒരു രാഷ്‌ട്രത്തിന്റെ വിധി രൂപപ്പെടുത്തുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനാല്‍ അത്തരം വ്യക്തികളെ ‘യുഗ പുരുഷന്‍’ എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ പരിവര്‍ത്തനാത്മക നേതൃത്വം, ദേശീയ വികസനത്തോടുള്ള പ്രതിബദ്ധത, ജനങ്ങള്‍ക്കായുള്ള അക്ഷീണ സേവനം എന്നിവയിലൂടെ, അദ്ദേഹം സമകാലിക ഭാരതത്തിന്റെ യഥാര്‍ത്ഥ ‘യുഗ പുരുഷന്‍’ ആയി മാറിയിക്കുന്നു. അദ്ദേഹത്തിന്റെ കഴിവുറ്റ നേതൃത്വം 2047-ല്‍ രാഷ്‌ട്രത്തെ ഒരു വികസിത ഭാരതത്തിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
















